പണവും സ്വർണ്ണവും തരാമെന്ന് പറഞ്ഞാൽ അമ്മ ഞങ്ങളെ കൊടുക്കുമോ?; മകന്റെ ചോ​ദ്യത്തിന് അമ്പിളി ദേവിയുടെ മറുപടി!

സോഷ്യൽമീഡിയയിൽ എപ്പോഴും നിറഞ്ഞ് നിൽക്കുകയും വൈറലാവുകയും ചെയ്യാറുണ്ട് അമ്പിളി ദേവിയുടേയും മക്കളുടേയും വീഡിയോകളും കുറിപ്പുകളും. രണ്ട് ആൺമക്കളാണ് അമ്പിളിക്ക്. അമർനാഥ്, അർജുൻ ജയൻ എന്നിങ്ങനെയാണ് ഇരുവരുടേയും പേരുകൾ. മക്കളുടെ വിശേഷങ്ങളെല്ലാം കൃത്യമായി സോഷ്യൽമീഡിയയിൽ അപ്ഡേറ്റ് ചെയ്യാറുള്ള അമ്പിളി പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്.

ഇളയമകൻ അജു കുട്ടനുമായുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോയാണ് നടി പങ്കുവെച്ചത്. കൊറ്റംകുളങ്ങര ചമയ വിളക്കിനായി മൂത്തമകൻ അമർനാഥിനെ അമ്പിളി ഒരുക്കുന്നതിനിടയിലാണ് കൗതുകമുണർത്തുന്ന ചോദ്യവുമായി ഇളയ മകൻ എത്തിയത്. മകന്റെ എല്ലാ ചോദ്യങ്ങൾക്കും ക്ഷമയോടെ അമ്പിളി മറുപടി പറയുന്നുമുണ്ട്.

Ambili Devi

അമ്മയ്ക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാ? എന്നായിരുന്നു അജു കുട്ടന്റെ ആദ്യം ചോദ്യം. എനിക്ക് ഈ ലോകത്ത് ആരെയാണ് ഏറ്റവും ഇഷ്ടമെന്ന് അജു കുട്ടൻ‌ തന്നെ പറഞ്ഞേ എന്നായിരുന്നു അമ്പിളിയുടെ മറുപടി. എന്നാൽ അതിൽ അജു കുട്ടൻ തൃപ്തനായില്ല. അമ്മ തന്നെ മറുപടി പറയണമെന്ന വാശിയായി. എനിക്ക് ഏറ്റവും ഇഷ്ടം എന്റെ മക്കളെയാണ്.

എന്റെ അപ്പുകുട്ടനേയും അജുക്കുട്ടനേയുമാണ് അമ്പിളി മറുപടി പറഞ്ഞു. ഉടനടി അടുത്ത ചോദ്യം വന്നു. അമ്മയ്ക്ക് ഞങ്ങളോട് എത്ര ഇഷ്ടമുണ്ട്? എന്നായിരുന്നു അടുത്ത ചോദ്യം. കുറേ കുറേ ഇഷ്ടമുണ്ട് അമ്പിളി പറഞ്ഞു. അമ്മയുടെ മറുപടി കേട്ടതോടെ അജു കുട്ടന് മറ്റൊരു സംശയം. ഏറ്റവും രസകരമായ ചോ​ദ്യവും അത് തന്നെയായിരുന്നു.

ഈ ലോകത്തുള്ള എല്ലാ പണവും സ്വർണ്ണവും ഡയമണ്ടും എല്ലാം തരാമെന്ന് പറഞ്ഞാൽ അമ്മ ഞങ്ങളെ കൊടുക്കുമോ? എന്നായിരുന്നു അവന് അറിയേണ്ടിയിരുന്നത്. വാത്സല്യം നിറഞ്ഞ ചിരിയോടെ അമ്പിളി അതിനും മറുപടി നൽകി. അയ്യോ... ഈ ലോകത്തെ എന്ത് തരാമെന്ന് പറഞ്ഞാലും അമ്പിളി അമ്മ എന്റെ അപ്പൂനേയും അജുവിനേയും കൊടുക്കത്തില്ലേ... എന്നായിരുന്നു അമ്പിളിയുടെ മറുപടി.

അമ്മയുടേയും മകന്റേയും സംഭാഷണം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞ് പോകുന്നുവെന്നായിരുന്നു വീഡിയോ കണ്ട് ആരാധകർ കുറിച്ചത്. സിം​ഗിൾ മദറാണ് അമ്പിളി. സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ലോവലിനെയാണ് നടി ആദ്യം വിവാ​ഹം ചെയ്തത്. 2009ൽ ആയിരുന്നു വിവാഹം. ആ ബന്ധത്തിൽ പിറന്ന മകനാണ് അമർനാഥ്.

Ambili Devi

2018ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം 2019ൽ സീരിയൽ നടൻ ആദിത്യൻ ജയനെ അമ്പിളി വിവാഹം ചെയ്തു. അതൊരു പ്രണയ വിവാഹമായിരുന്നു. ആ ബന്ധത്തിൽ അമ്പിളിക്ക് പിറന്ന കുഞ്ഞാണ് ഇളയ മകനായ അർജുൻ ജയൻ. ആദിത്യനുമായുള്ള അമ്പിളിയുടെ ദാമ്പത്യത്തിന് രണ്ട് വർഷത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ആ വിവാഹബന്ധത്തിൽ താനും കുടുംബവും ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചതായി അമ്പിളി തന്നെ തുറന്ന് പറഞ്ഞിരുന്നു.

രണ്ട് മക്കളുടേയും സംരക്ഷണം അമ്പിളി തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്. മക്കളും മാതാപിതാക്കളും ഡാൻസ് സ്കൂളും എല്ലാമാണിപ്പോൾ അമ്പിളിയുടെ ലോകം. രണ്ട് പൊന്നുമക്കളുടെയും ഭാഗ്യമാണ് ഈ അമ്മ, അമ്മയേയും മക്കളേയും ഒരുപാടിഷ്ടം. അമ്മ നിങ്ങളെ ചേർത്ത് പിടിക്കുന്ന പോലെ നിങ്ങളും അമ്മയെ ചേർത്ത് പിടിക്കണം എന്നും എന്നിങ്ങനെയാണ് പുതിയ വീഡിയോയ്ക്ക് വന്ന കമന്റുകൾ.

സ്റ്റേജ് ഷോകളുമായും അമ്പിളി സജീവമാണ്. ഒപ്പം സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. കലോത്സവ വേദികളിൽ നിന്നുമാണ് അമ്പിളി സിനിമയിലേക്കും സീരിയലിലേക്കും എല്ലാം എത്തിയത്. എന്നാൽ നടിയിലെ അഭിനേത്രിയെ മലയാള സിനിമ വേണ്ടവിധം ഉപയോ​ഗപ്പെടുത്തിയിട്ടില്ലെന്നതാണ് വാസ്തവം. സഹയാത്രികയ്ക്ക് സ്നേഹപൂർവമായിരുന്നു അമ്പിളിയുടെ ആദ്യ സിനിമ.

Read more about: ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X