ഇത് അശ്വിനെ ഉദ്ദേശിച്ചല്ലേ? അവന്റെ മാതാപിതാക്കളെ ഓർത്ത് പോയി; വെെറലായി വീഡിയോ

ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ വീട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം സോഷ്യൽ മീഡിയയിലുണ്ടാക്കിയ പുകിൽ ചെറുതൊന്നുമല്ല. മരുമകനായ അശ്വിൻ ​ഗണേശിനെ ദിയയുടെ അമ്മ സിന്ധു കൃഷ്ണ ബഹുമാനിക്കുന്നില്ല എന്ന് നെറ്റിസൺസ് പറയുന്നു. കോഴിക്കറി വെച്ചതായിരുന്നു ദിയ കൃഷ്ണ. വീട്ടുകാർക്ക് വേണ്ടി ദിയ പ്രത്യേകം പാചകം ചെയ്തതാണിത്. അമ്മ സിന്ധു കൃഷ്ണ അശ്വിൻ കറിക്ക് വേണ്ടി കാത്തിരിക്കവെ സ്വയം കറി വിളമ്പി കഴിച്ചു. ചിക്കൻ കാൽ തികയാതെ വന്നപ്പോൾ മൂത്ത കുട്ടിക്ക് ചിക്കൻ കാൽ വേണ്ടെന്ന് അശ്വിനെ ഉദ്ദേശിച്ച് സിന്ധു പറയുകയും ചെയ്തു.

ഭാര്യ വീട്ടിൽ കഴിയുന്ന അശ്വിന്റെ അവസ്ഥയെക്കുറിച്ച് പലരും കമന്റ് ചെയ്തു. ഈ വീഡിയോ അശ്വിന്റെ മാതാപിതാക്കൾ കണ്ടാൽ എത്രമാത്രം വിഷമം വരുമെന്ന ചോദ്യവും ഉയർന്നു. ദിയക്ക് അശ്വിന്റെ വീട്ടിൽ വെച്ച് ഇങ്ങനെയാരു അനുഭവമുണ്ടായാൽ എങ്ങനെയായിരിക്കും സിന്ധു കൃഷ്ണ പ്രതികരിക്കുകയെന്ന ചോദ്യവും വന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വെെറലാകുന്ന വീഡിയോ ചർച്ചയാക്കുകയാണ് നെറ്റിസൺസ്.

Aswin Ganesh  Diya Krishna
Photo Credit: Instagram / Diya Krishna. Facebook / Diya Krishna

മലബാറി കഫേ എന്ന യൂട്യൂബ് ചാനലിലാണ് ആക്ഷേപ ഹാസ്യ രൂപേണ വീഡിയോ വന്നിരിക്കുന്നത്. കോഴിക്കറി മരുമകന് മുന്നിലിരുന്ന് കഴിക്കുന്ന സ്ത്രീയെയും കോഴിക്കാൽ കിട്ടാതെ വിഷമിച്ചിരിക്കുന്ന മരുമകനെയുമാണ് വീഡിയോയിൽ കാണുന്നത്. ഈ സംഭവം വ്ലോ​ഗിലൂടെ കണ്ട് വിഷമിക്കുന്ന മരുമകന്റെ സ്വന്തം പിതാവിനെയും വീഡിയോയിൽ കാണാം. തന്റെ മകനെ അപമാനിച്ചല്ലോ എന്ന് പറഞ്ഞ് അച്ഛൻ ഈ സ്ത്രീയെ വിളിച്ച് സംസാരിക്കുന്നുണ്ട്.

കമന്റ് ബോക്സിൽ ഇത് അശ്വിനെയും സിന്ധു കൃഷ്ണയെയും ദിയ കൃഷ്ണയെയും ഉദ്ദേശിച്ചുള്ള ആക്ഷേപ ഹാസ്യ പ്രോ​ഗ്രാമാണെന്ന് പറയുന്നുണ്ട്. തമാശയായാണ് അവതരിപ്പിച്ചതെങ്കിലും അശ്വിന്റെ മാതാപിതാക്കൾക്കുണ്ടാകുന്ന വിഷമം വീഡിയോ കൃത്യമായി ചൂണ്ടിക്കാണിക്കുന്നെന്ന് അഭിപ്രായമുണ്ട്.

ഞാൻ ആ വീഡിയോ കണ്ടപ്പോഴും ട്രോൾ കണ്ടപ്പോഴും ഒക്കെ ചിന്തിച്ചത് അശ്വിൻ്റെ പേരൻ്റ്സിനെപ്പറ്റി തന്നെയാണ്. കാണുന്നവർക്ക് കളിയാക്കാം.അവർക്ക് മോനെപ്പോലെയാണെന്ന് പറഞ്ഞ് ന്യായീകരിക്കാം.അശ്വിന് ചമ്മൽ മറച്ച് പിടിച്ച് അഭിനയിക്കാം.പക്ഷേ സ്വന്തം അച്ഛനമ്മമാർക്ക് ഇതൊരു വേദന തന്നെയാണ്, ഇതിലെ കഥാപാത്രങ്ങൾ സാങ്കല്പികം എന്ന് തോന്നും എങ്കില്ലും തികച്ചും തെറ്റായ ചിന്തയാണ് യഥാർത്ഥ്യത്തോട് വളരെ അധികം സാദൃശ്യം, ആ വീഡിയോ കണ്ടപ്പോൾ എനിക്കും കഷ്ടം തോന്നി. മക്കളൊക്കെ ഇരുന്നു കഴിച്ചാലും സാരമില്ല. ആദ്യം തന്ന്നെ മരുമോനെ ഇരുത്തികൊണ്ട് അമ്മായിയമ്മ. ചോറുണ്ണാൻ തുടങ്ങി.

അവരുടെ മകൾ കൊടുത്തോളും എന്ന് പറയുന്നുണ്ടെങ്കിലും ഒരമ്മക്ക് മക്കൾ കഴിക്കാൻ ടേബിളിൽ വന്നു നോക്കിയിരിക്കുമ്പോൾ അവർക്കു കൊടുക്കാതെ കഴിച്ച് തുടങ്ങാൻ പറ്റുമോ. മകൻ ആകട്ടെ മകൾ ആകട്ടെ മരുമോൻ ആകട്ടെ മരുമോൾ ആകട്ടെ. അത്‌ ശരിയല്ല. അല്ലെങ്കിൽ പിന്നെ വല്ല രോഗിയായിട്ടുള്ള വ്യക്തി ആയിരുന്നെങ്കിൽ അങ്ങനെ പറയാമായിരുന്നു. ആ പയ്യന്റെ ഇരിപ്പു കണ്ടിട്ട് വിഷമം തോന്നി. ഇതേ അവസ്ഥയാണ് ചില പെൺകുട്ടികൾക്കും ഭർത്താവിന്റെ വീട്ടിൽ കിട്ടുന്ന പെരുമാറ്റം എന്നിങ്ങനെ കമന്റുകളുണ്ട്. അതേസമയം വീഡിയോയിൽ ഒരിടത്തും ഇത് അശ്വിനെ ഉദ്ദേശിച്ചാണെന്ന് പറയുന്നില്ല.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X