ഒറ്റപെടുത്താനാണെങ്കിൽ കൊണ്ടുപോകരുതായിരുന്നു, അമ്മയില്ലാത്ത കുഞ്ഞിനെ വിളിച്ച് വരുത്തി അപമാനിച്ചു; വിമർശനം!

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായ ദമ്പതികളാണ് അനാമികയും വിഷ്ണുവും. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ​ഗിരിജ തന്റെ മകൻ വിഷ്ണുവിനെകൊണ്ട് അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിച്ചത് വലിയ രീതിയിൽ വാർത്തയായ ഒന്നായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട അനാമിക പിന്നീട് കുറച്ചുകാലം മുത്തശ്ശിയുടെ സംരക്ഷണയിലായിരുന്നു.

രേണുവിന്റെ കണ്ടന്റ് വിറ്റതിൽ നിന്നും ഒരു തുക ചികിത്സയ്ക്ക്, കാൻസറാണെന്ന് ആറാട്ടണ്ണൻ നുണ പറഞ്ഞതുപോലെയല്ല!
രേണുവിന്റെ കണ്ടന്റ് വിറ്റതിൽ നിന്നും ഒരു തുക ചികിത്സയ്ക്ക്, കാൻസറാണെന്ന് ആറാട്ടണ്ണൻ നുണ പറഞ്ഞതുപോലെയല്ല!

മുത്തശ്ശിക്ക് അവശതകൾ കൂടിയതോടെയാണ് സർക്കാർ ഇടപെട്ട് അനാമികയെ ജീവമാതാ കാരുണ്യ ഭവനിൽ എത്തിച്ചത്. 2024ൽ ആയിരുന്നു ഇവരുടെ വിവാഹം. ഇന്ന് ഇരുവരും ഒരു വയസുകാരി‌യുടെ മാതാപിതാക്കളാണ്. കുടുംബ വിശേഷങ്ങളും മകളുടെ വിശേഷങ്ങളും വ്ലോ​ഗായും പോസ്റ്റുകളായും വിവിധ സോഷ്യൽമീഡിയ പോസ്റ്റുകളിലൂടെ ഇരുവരും പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്.

Anamika Vishnu

അത്തരത്തിൽ കഴിഞ്ഞ ദിവസം ദമ്പതികൾ പങ്കുവെച്ച വ്ലോ​ഗാണ് ചർച്ചയാകുന്നതും വിമർശനം ഏറ്റുവാങ്ങുന്നത്. അനാമികയുടെ അമ്മയ്ക്ക് രണ്ടാമത്തെ വിവാ​ഹത്തിൽ പിറന്ന ഒരു മകളുണ്ട്. പൊന്നൂവെന്നാണ് അവളെ അനാമിക വിളിക്കുന്നത്. ഈ ഭൂമിയിൽ അനാമികയ്ക്കുള്ള ഒരേയൊരു കൂടപ്പിറപ്പും പൊന്നുവാണ്. അമ്മയുടെ മരണശേഷം അനാമികയുടെ രണ്ടാനച്ഛന്റെ സംരക്ഷണയിലാണ് പൊന്നു.

അടുത്തിടെ മുതലാണ് സഹോദരിയെ കാണാനും സ്നേഹിക്കാനും അനാമികയ്ക്ക് സാധിച്ച് തുടങ്ങിയത്. മകളുടെ ഒന്നാം പിറന്നാൾ പ്രമാണിച്ച് കഴിഞ്ഞ ദിവസം ഒരു ഫോട്ടോഷൂട്ട് അനാമികയും വിഷ്ണുവും ചേർന്ന് ഒരുക്കിയിരുന്നു. അവിടേക്കുള്ള യാത്രയിൽ പൊന്നുവിനേയും ഇരുവരും ഒപ്പം കൂട്ടി. ആദ്യമായി ചേച്ചിക്കും കുടുംബത്തിനും ഒപ്പം പൊന്നു നടത്തിയ ഔട്ടിങ് കൂടിയായിരുന്നു അത്.

ഊർമിളയുമായി പിരിഞ്ഞിട്ട് രണ്ട് വർഷം, രണ്ടാമത് വിവാഹിതനായി മൊഹ്സിൻ; കാരണങ്ങൾ ഇന്നും...
ഊർമിളയുമായി പിരിഞ്ഞിട്ട് രണ്ട് വർഷം, രണ്ടാമത് വിവാഹിതനായി മൊഹ്സിൻ; കാരണങ്ങൾ ഇന്നും...

എന്നാൽ വീഡിയോ വൈറലായപ്പോൾ അനാമികയ്ക്കും വിഷ്ണുവിനും കടുത്ത രീതിയിലുള്ള വിമർശനമാണ് ലഭിച്ചത്. അതിന് കാരണം വ്ലോ​ഗിൽ ഉടനീളം പൊന്നുവിനെ കളിയാക്കാനും ശുണ്ഠി പിടിപ്പിക്കാനുമായി ഇരുവരും പറഞ്ഞ വാക്കുകളായിരുന്നു. പൊന്നുവിനെ കാണാൻ ഭം​ഗിയില്ല, അവൾ ഞങ്ങളുടെ മകളല്ല എന്നൊക്കെയുള്ള രീതിയിലായിരുന്നു ഇരുവരുടേയും സംസാരം.

ഓരോ തവണ വിഷ്ണുവും അനാമികയും ചുമ്മ രസത്തിനായി പൊന്നുവിനെ കളിയാക്കുമ്പോഴും കുട്ടിയുടെ മുഖം വാടുന്നതും സങ്കടം മറച്ച് പിടിക്കുന്നതും വീഡിയോയിൽ കാണാം. ഇത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് പ്രേക്ഷകർ ഇരുവരേയും വിമർശിച്ചത്. ഒറ്റപെടുത്താനാണെങ്കിൽ കൊണ്ടുപോകരുതായിരുന്നുവെന്നും അമ്മയില്ലാത്ത കുഞ്ഞിനെ വിളിച്ച് വരുത്തി അപമാനിച്ചത് പോലെയാണ് തോന്നിയത് എന്നുമായിരുന്നു ഏറെയും പേർ കുറിച്ചത്.

Anamika Vishnu

ആ കുഞ്ഞിനെ വിളിച്ച് വരുത്തി അപമാനിച്ചു വിട്ടു. പ്രത്യേകിച്ച് വിഷ്ണു. പാവം പൊന്നു ഒരുപാട് പ്രതീക്ഷകളോടെയാണ് വന്നത്, പാവം മോളാണ്. അതിനെ വിഷമിപ്പിച്ചു. താൽപര്യമില്ലെങ്കിൽ പിന്നെ എന്തിനാണ് അതിനെ കൂടെ കൂട്ടിയത്?, തമാശക്ക് കളിയാക്കുമ്പോൾ ആ അനിയത്തി കുട്ടിയുടെ മുഖം കണ്ടിട്ട് പാവം തോന്നുന്നു. ആ കുട്ടി നിങ്ങളുടെ കൂടെ സമയം ചിലവഴിക്കാൻ അത്രയും ആഗ്രഹിച്ച്‌ വന്നത് പോലെയുണ്ട്.

പിന്നെ ചില തമാശകൾ യഥാർത്ഥത്തിൽ തമാശ ആയിരിക്കില്ല. കുത്തുവാക്കുകൾ ആയിരിക്കും. എന്നെയും ഈ പ്രായത്തിൽ ഇതുപോലെ കുറേപേർ തമാശക്ക് ഇങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട്. വിവരം വെച്ചപ്പോഴാണ് മനസിലായത് അവർ കളിയാക്കീതായിരുന്നുവെന്ന്, കൂടുതലൊന്നും പറയുന്നില്ല. അനിയത്തി കുട്ടിയോടുള്ള അനാമികയുടെ പെരുമാറ്റം വളരെ വളരെ വളരെ മോശം.

ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം, വന്നില്ലെങ്കിലും കുഴപ്പമില്ല; രേണു
ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം, വന്നില്ലെങ്കിലും കുഴപ്പമില്ല; രേണു

ആ അനിയത്തി കുട്ടിയെ ഒറ്റപ്പെടുത്താനാണെങ്കിൽ അതിനെ കൊണ്ടുപോകാതിരുന്നാൽ മതിയായിരുന്നു. ആ കുഞ്ഞിന്റെ മനസ് എത്ര വേദനിച്ചിട്ടുണ്ടാകും, എന്തിനാണ് ഇങ്ങനെ ആ കുഞ്ഞിനോട് പെരുമാറുന്നത്?. അനാമിക വന്ന വഴി മറക്കരുത്.

ഇടയ്ക്ക് കുറച്ച് പിറകിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതാണ്. അനിയത്തി കുട്ടിയുടെ പക്വത അഭിനന്ദനം അർഹിക്കുന്നു, തമാശക്ക് ആണെങ്കിൽ പോലും കുഞ്ഞുങ്ങളോട് നീ കാണാൻ കൊള്ളില്ല എന്നൊക്കെ പറയുന്നത് അവർക്ക് ഒരുപാട് ഫീൽ ചെയ്യും എന്നിങ്ങനെ നീളുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X