മകൾ അശ്ലീലം വിൽക്കുന്നു, വരുമാനം കണ്ട് മൗനം പാലിക്കുന്ന അച്ഛൻ, കുഞ്ഞിന്റെ ഭാവി ആര് സംരക്ഷിക്കും?; കുറിപ്പ്!

അഭിനേത്രിയും മുൻ ബി​ഗ് ബോസ് താരവുമായ രേണു സുധിക്ക് എതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം കടുക്കുന്നു. സബ്സ്ക്രിബ്ഷനിലൂടെ രേണു പങ്കുവെച്ച അശ്ലീല വീഡിയോകൾ ലീക്കായതോടെയാണ് അമ്മമാർ അടക്കം രേണുവിന് എതിരെ പ്രതികരിച്ച് തുടങ്ങിയത്. സബ്സ്ക്രിബ്ഷൻ വഴി മാസം ലക്ഷങ്ങളാണ് രേണുവിന്റെ വരുമാനം.‍ കലാകാരനായ കൊല്ലം സുധിയുടെ വിധവ എന്ന രീതിയിലായിരുന്നു ഇതുവരെ രേണുവിനെ ജനങ്ങൾ പരി​ഗണിച്ചിരുന്നതും സഹായിച്ചിരുന്നതും. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി രേണുവിന്റെ ജീവിതത്തിൽ വന്ന മാറ്റവും പ്രതികരണങ്ങളും വിമർശനത്തിന് കാരണമാവുകായിരുന്നു.

ഇപ്പോഴിതാ സബ്സ്ക്രിബ്ഷൻ വഴി രേണു ചെയ്യുന്ന മാന്യമല്ലാത്തെ പ്രവർത്തികളെ വിമർശിച്ച് ഫേസ്ബുക്ക് യൂസറായ സുവർണ ശങ്കർലാൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഇരവാദം പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുന്ന രേണുവിനെപ്പോലെയുള്ളവർ അവരുടെ മക്കളുടെ ഭാവികൂടിയാണ് പണയപ്പെടുത്തുന്നതെന്ന് കുറിപ്പിൽ പറയുന്നു.

Renu Sudhi

സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചുകൊണ്ട് സബ്സ്ക്രിപ്ഷൻ എന്ന ഓമനപ്പേരിൽ അശ്ലീലം വിൽക്കുന്ന ഒരു സംസ്കാരം നമ്മുടെ നാട്ടിൽ പടരുകയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് രേണു സുധി എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ ഉയരുന്ന ജനരോഷം. ഷെഫീന ബീവി പങ്കുവെച്ച പുതിയ വീഡിയോയിലൂടെ പുറത്തുവരുന്നത് കേവലം ഒരു വ്യക്തിയുടെ തെറ്റായ പ്രവണത മാത്രമല്ല മറിച്ച് ഒരു കുടുംബം മുഴുവൻ ഈ അധർമ്മത്തിന് കൂട്ടുനിൽക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യമാണ്.

മകളുടെ വരുമാനം കണ്ട് മൗനം പാലിക്കുന്ന അച്ഛൻ... ഒരു അച്ഛൻ തന്റെ മക്കളെ നേർവഴിക്ക് നടത്തേണ്ടവനാണ്. എന്നാൽ ഇവിടെ സ്വന്തം മകൾ സോഷ്യൽ മീഡിയയിൽ തുണിയുരിഞ്ഞു കാണിച്ചും അശ്ലീല ഫോട്ടോകൾ പങ്കുവെച്ചും പണമുണ്ടാക്കുമ്പോൾ അത് വാങ്ങി സന്തോഷത്തോടെ ജീവിക്കുന്ന ഒരു അച്ഛനെയാണ് നാം കാണുന്നത്.

നാട്ടുകാർ അയാളെ ചോദ്യം ചെയ്യുമ്പോൾ അതിനെ പ്രതിരോധിക്കാൻ വക്കീലുമായി വരുന്ന ഇയാൾ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?. ജോലി ചെയ്ത് ജീവിക്കാൻ ആരോഗ്യമുള്ള മകൾ ഇത്തരത്തിൽ വഴിതെറ്റി നടക്കുമ്പോൾ അതിനെ കോൺഫിഡൻസ് എന്ന് വിശേഷിപ്പിക്കുന്നത് ലജ്ജാകരമാണ്. നാട്ടുകാരുടെ പ്രതികരണം... ഇത് ധർമ്മത്തിന്റെ പോരാട്ടം... ആ അമ്മ രേണുവിന് എതിരെ നടത്തുന്ന ഫോൺ സംഭാഷണം ശ്രദ്ധേയമാണ്.

ഒരു നാട്ടിലെ ജനങ്ങൾ മുഴുവൻ ആ കുടുംബത്തിന് വീട് വെക്കാൻ സഹായിച്ചത് അവിടെ ഇത്തരം അനാശ്യാസ പ്രവർത്തനങ്ങൾ നടത്തനല്ല. ഭർത്താവ് മരിച്ച സ്ത്രീകൾക്ക് ജീവിക്കാൻ വേറെ വഴികളില്ലേ? എന്ന ആ അമ്മയുടെ ചോദ്യം പ്രസക്തമാണ്. നഴ്സിങും എയർപോർട്ട് സംബന്ധമായ കോഴ്സുകളും പഠിച്ച ഒരു സ്ത്രീക്ക് മാന്യമായ ജോലി ചെയ്ത് ജീവിക്കാനുള്ള എല്ലാ സാഹചര്യവും ഉള്ളപ്പോഴാണ് ഈ എളുപ്പവഴി അവർ തിരഞ്ഞെടുക്കുന്നത്. കുഞ്ഞുങ്ങളുടെ ഭാവി ആര് സംരക്ഷിക്കും?.

Renu Sudhi

ഏറ്റവും വേദനയുണ്ടാക്കുന്ന കാര്യം ആ വീട്ടിലെ കുഞ്ഞിന്റെ അവസ്ഥയാണ്. അമ്മ ചെയ്യുന്ന കാര്യങ്ങൾ നാളെ ആ കുട്ടി സമൂഹത്തിലേക്ക് ഇറങ്ങി എങ്ങനെ അഭിമുഖീകരിക്കും?. ഇരവാദം പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുന്ന രേഷ്മയെപ്പോലെയുള്ളവർ സ്വന്തം മക്കളുടെ ഭാവികൂടിയാണ് പണയപ്പെടുത്തുന്നത്. ഇതിനെതിരെ ചൈൽഡ് ലൈനിൽ പരാതികൾ പോകുന്നത് സ്വാഭാവികമായ ഒരു പ്രതികരണം മാത്രമാണ്.

രേഷ്മയുടെ പ്രവർത്തനങ്ങൾക്ക് കുടപിടിക്കുന്ന കരിഷ്മയെപ്പോലെയുള്ള മാനേജർമാരും അവരെ നിയമപരമായി സഹായിക്കാൻ എത്തുന്ന ബിന്ദു അമ്മിണിയെപ്പോലെയുള്ളവരും യഥാർത്ഥത്തിൽ സമൂഹത്തിൽ അരാജകത്വം വളർത്തുകയാണ് ചെയ്യുന്നത്. വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാൻ ശ്രമിക്കുന്നവർക്ക് ഒപ്പം ഇത്തരം അശ്ലീല പ്രചാരകർ കൈകോർക്കുമ്പോൾ ലക്ഷ്യം വ്യക്തമാണ്. സദാചാര ബോധമുള്ള ഒരു സമൂഹത്തെ തകർക്കുക എന്നത് തന്നെ.

നേരത്തെ ഷഫീന ബീവിയെയും അവരുടെ മാതാവിനെയും അങ്ങേയറ്റം മോശമായി സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ രേണുവും സംഘവും ശ്രമിച്ചിരുന്നു. ഇന്ന് സ്വന്തം അച്ഛനെ നാട്ടുകാർ തെരുവിൽ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ അത് കർമ്മഫലം അല്ലാതെ മറ്റെന്താണ്?. മക്കളെ മര്യാദയ്ക്ക് വളർത്താത്ത മാതാപിതാക്കൾ അനുഭവിക്കേണ്ടി വരുന്ന ദുരന്തമാണിത്. നമ്മുടെ നാടിന്റെ സംസ്കാരം തകർക്കാൻ ആരെയും അനുവദിക്കരുത്.

ഇത്തരം വൃത്തികേടുകൾക്കെതിരെ പ്രതികരിക്കുന്ന നാട്ടുകാർക്കൊപ്പമാണ് നമ്മൾ നിൽക്കേണ്ടത്. ഇത് കേവലം ഒരു വ്യക്തിക്കെതിരെയുള്ള കുറ്റപ്പെടുത്തലല്ല മറിച്ച് നമ്മുടെ സമൂഹത്തിലെ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് എന്നായിരുന്നു കുറിപ്പ്. പ്രതിഷേധം ശക്തമാണെന്ന് അറിയാമെങ്കിലും രേണുവിന്റെ പ്രവൃത്തികളിൽ മാറ്റം വന്നിട്ടില്ല.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X