ഫസിക്കുശേഷം മനസിൽ കയറിയവൾ, ഞാൻ മുസ്ലീമും അവൾ ഹിന്ദുവും, വിവാഹമായിരുന്നു സ്വപ്നം പ്രേമിച്ച് നടക്കാൻ ഇഷ്ടമല്ല!

ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ യുട്യൂബറും ​ഗെയിമറുമാണ് തൊപ്പി. Mrz Thoppi എന്ന പേരിലാണ് സോഷ്യൽമീഡിയയിൽ തൊപ്പി അറിയപ്പെടുന്നത്. യഥാർത്ഥ പേര് നിഹാദ് എന്നാണ്. മാസം ലക്ഷങ്ങളാണ് സ്ട്രീമിങ്ങിലൂടെയും മറ്റും തൊപ്പി സമ്പാദിക്കുന്നത്. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാർ. യുട്യൂബ് വീഡിയോകളിലെ മോശം കണ്ടന്റുകളുടെ പേരിൽ നിയമ നടപടികൾ വരെ നേരിടേണ്ടി വന്നിട്ടുള്ള തൊപ്പിയുടെ പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചാണ് തൊപ്പി വെളിപ്പെടുത്തിയത്. വിവാഹത്തി‌ലൂടെ ഒന്നാകണമെന്ന് ആ​ഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് താൽപര്യമില്ലാത്തതിനാൽ തന്റെ ഇഷ്ടം വേണ്ടെന്ന് വെക്കേണ്ടി വന്നുവെന്നും തൊപ്പി പറയുന്നു.

Mrz Thoppi

ഒന്നര മാസം മുമ്പ് ലൈവിനിടെ റൂം മുഴുവൻ അടിച്ച് പൊട്ടിച്ച കഥ ഞാൻ പറഞ്ഞിരുന്നു. എന്തിന് അങ്ങനെ ചെയ്തുവെന്ന് പക്ഷെ അന്ന് ഞാൻ പറഞ്ഞിരുന്നില്ല. പിന്നെ പറയാം എന്നാണ് പറഞ്ഞിരുന്നത്. ഇത്രയും കാലം പറയാൻ ഞാൻ റെഡിയായിരുന്നില്ല. അതുകൊണ്ടാണ് പറയാതിരുന്നത്. ഇപ്പോഴും ഞാൻ റെഡിയായിട്ടൊന്നുമില്ല. എന്നിരുന്നാലും ഞാൻ പറയാം.

ആളുടെ പേരൊന്നും ഞാൻ ഒരിക്കലും വെളിപ്പെടുത്താൻ പോകുന്നില്ല. അത് ഞാൻ കൊടുത്ത വാക്കാണ്. എനിക്ക് ഒരു പെണ്ണിനോട് പ്രണയം തോന്നിയിരുന്നു. കോഴിത്തരം കാണിക്കുമെങ്കിലും സ്ട്രോങ്ങും ഡീപ്പുമായ ലവ് ഫീലിങ്സ് വരുന്നത് വളരെ കുറവാണ്. അങ്ങനെ കുറേക്കാലം കൂടി അത്തരമൊരു ഫീലിങ്സ് വന്നു. പ്രണയം വന്നു. ഞങ്ങൾ സംസാരിക്കുമായിരുന്നു.

അവൾക്ക് എന്നോടുള്ള ഫീലിങ്സ് അറിയില്ലായിരുന്നു. അങ്ങനെ സംസാരിച്ച് കുറേക്കാലം കഴിഞ്ഞപ്പോൾ ഞാൻ അവളെ പ്രപ്പോസ് ചെയ്തു. പ്രേമിച്ച് നടക്കുക എന്നത് എനിക്കിഷ്ടമല്ല. ആ പരിപാടി ഞാൻ ചെയ്യില്ലെന്ന് ഉറപ്പിച്ചതാണ്. നാളെ ഒരു ​ഗേൾഫ്രണ്ടിനെ കൊണ്ടുവന്ന് അവളുമായി പ്രേമിച്ച് നടക്കാൻ താൽപര്യമില്ല. അതുകൊണ്ട് തന്നെ അവളോട് ഡയറക്ടായി ചോദിച്ചു... ഞാൻ ഒരു പ്രപ്പോസലുമായി വീട്ടിലേക്ക് വരട്ടെയെന്ന്.

മാതാപിതാക്കളോട് സംസാരിച്ച് കല്യാണം എന്ന രീതിയിൽ മുന്നോട്ട് പോകാമെന്ന ചിന്തയായിരുന്നു എനിക്ക്. അവൾ‌ ഹിന്ദുവും ഞാൻ മുസ്ലീമുമാണ്. അതുകൊണ്ട് തന്നെ ‍ഞങ്ങൾ തമ്മിലുള്ള വിവാഹം ഒരിക്കലും നടക്കില്ല. അവൾ അവളുടെ അച്ഛനേയും അമ്മയേയും ഒരിക്കലും വെറുപ്പിക്കില്ല. അത് അവൾ പറഞ്ഞു.

Mrz Thoppi

അവർ കഴിഞ്ഞിട്ടേ അവൾക്ക് എന്തും ഉള്ളൂ. അവർ സമ്മതിച്ചാൽ മാത്രമെ അവൾക്കും പ്രപ്പോസലുമായി മുന്നോട്ട് പോകാൻ സമ്മതമുള്ളു. അത് എന്തായാലും ഒരിക്കലും സംഭവിക്കാനും പോകുന്നില്ലെന്നും അവൾ പറഞ്ഞു. അതോടെ ഞാൻ ഡൗണായി. ആ സംഭവത്തിനുശേഷം ഞാൻ കുറച്ച് ദിവസം ലൈവ് ഇട്ടില്ല. ഫ്രസ്ട്രേറ്റഡും ഡിപ്രഷനിലുമായി. പേരും വിവരങ്ങളും ഒരിക്കലും പുറത്ത് പറയില്ലെന്ന് ഞാൻ അവൾക്ക് കൊടുത്ത വാക്കാണ്.

ഇത് ഇവിടെ പറഞ്ഞതോടെ ആ ഭാരം ഞാൻ എന്റെ മനസിൽ നിന്നും ഇറക്കിവെച്ചു. അവളു‍ടെ തീരുമാനം ബഹുമാനപൂർവം ഞാൻ സ്വീകരിച്ചു. ഞങ്ങൾ ഇപ്പോൾ നല്ല ഫ്രണ്ട്സാണ്. ഫസി പോയശേഷം ഒരാളെ കല്യാണം കഴിക്കണമെന്ന തോന്നൽ എനിക്ക് വേറെ ആരോടും തോന്നിയിരുന്നില്ല. അതിനുശേഷം ഇവളോടാണ് സ്ട്രാങ്ങായ ഒരു ഫീലിങ് തോന്നിയത്.

അതുകൊണ്ട് തന്നെ ഞാൻ ഡൗണായിരുന്നു എന്നും തൊപ്പി പറയുന്നു. രണ്ട് വർഷം മുമ്പ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ ഫസ്മീന സാക്കിറുമായി തൊപ്പി പ്രണയത്തിലായിരുന്നു. എന്നാൽ പിന്നീട് ഇരുവരും മ്യൂച്വലായി തീരുമാനമെടുത്ത് വേർപിരിഞ്ഞു. കഴിഞ്ഞ വർഷം ഫസ്മീന മറ്റൊരാളെ വിവാഹം ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X