For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിലും കേശുനും ശിവയ്ക്കും ലോട്ടറി അടിച്ചു! പറ്റിക്കലുമായി ബാലു,വിഷുവിന് മാതൃകയായി കുടുംബം

  |

  മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഉപ്പും മുളകും പോലെ ഹിറ്റായ മറ്റൊരു പരമ്പരയുമില്ലെന്ന് വേണം പറയാന്‍. സാധാരണ സീരിയലുകള്‍ പോലെ തുടര്‍ കഥകള്‍ പറയാതെ വെബ് സീരിസ് പോലെ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും ഓരോ ദിവസം കഴിയുംതോറും തരംഗമായി കൊണ്ടിരിക്കുകയാണ്. പാറുക്കുട്ടി കൂടി വന്നതോടെ ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികൡ ഒന്നായി മാറി.

  തെന്നിന്ത്യന്‍ താരറാണിമാര്‍ ഒന്നിക്കുന്ന മാസ് ചിത്രം! കീര്‍ത്തി സുരേഷിന്റെ അമ്മയായി നാദിയ മൊയ്തു!

  1200 സീറ്റുള്ള തിയറ്ററിലും ഹൗസ്ഫുള്‍! ലൂസിഫറിനെ തകര്‍ത്ത് മധുരരാജയുടെ മാസ്! ഇതും റെക്കോര്‍ഡാണ്

  തമാശ നിറഞ്ഞതും രസകരവുമായ എപ്പിസോഡുകളാണ് ഓരോ ദിവസവും ഷോ യില്‍ ഉണ്ടാവാറുള്ളത്. ആഘോഷ ദിവസങ്ങളും പിറന്നാളുമെല്ലാം മാതൃകപരമായി അടിച്ച് പൊളിക്കുന്നതാണ് ഉപ്പും മുളകിന്റെയും രീതി. ഇപ്പോഴിതാ വിഷു ആഘോഷവും അത്തരത്തിലുള്ളതായിരുന്നു. കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും വലിയൊരു സന്ദേശം നല്‍കി കൊണ്ടാണ് ഇത്തവണത്തെ ഉപ്പും മുളകും ടീമിന്റെ വിഷു.

   സന്തോഷ ദിനങ്ങള്‍

  സന്തോഷ ദിനങ്ങള്‍

  ഉപ്പും മുളകും കുടുംബം സന്തോഷ ദിവസങ്ങളിലൂടെയാണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്. പ്രേക്ഷകരെ ടിവിയ്ക്ക് മുന്നില്‍ പിടിച്ചിരുന്ന നര്‍മ്മ രംഗങ്ങളും ചില സര്‍പ്രൈസുകളും കോര്‍ത്തിണങ്ങിയാണ് ഓരോ എപ്പിസോഡും കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്തത് ചന്ദ്രനും കനകവും തമ്മിലുള്ള വിവാഹവും മുടിയന് കാമുകി ഉണ്ടെന്നുള്ളതുമായിരുന്നു. ബാലുവിന്റെ രസകരമായ ഇടപെടലിലൂടെ ചന്ദ്രന്റെ വിവാഹം മുടങ്ങി. അതിനൊപ്പം മുടിയന്‍ പ്രണയത്തില്‍ അല്ലെന്നും ഷോ യില്‍ അടുത്തിടെ കാണിച്ച മീനാക്ഷി എന്ന പെണ്‍കുട്ടി മുടിയന്റെ കൂട്ടുകാരിയാണെന്നും കണ്ടെത്തിയിരിക്കുകയാണ്.

   ഒടുവില്‍ മുടിയന് ജോലി കിട്ടി

  ഒടുവില്‍ മുടിയന് ജോലി കിട്ടി

  ഉപ്പും മുളകും കുടുംബത്തിലെ മൂത്ത മകനായ വിഷ്ണു ബിഎസ്‌സി തോറ്റ് വീട്ടിലിരുന്നതോടെ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ഈ സമയങ്ങളില്‍ ഓട്ടോ ഓടിച്ചും അല്ലാതെയും പല ജോലികള്‍ ചെയ്യാന്‍ വിഷുണു ശ്രമിച്ചിരുന്നു. പലപ്പോഴായിട്ടുള്ള ശ്രമത്തിനൊടുവില്‍ ബിഎസ്‌സി എഴുതി എടുത്ത് മുടിയന്‍ എന്ന് വിളിക്കുന്ന വിഷ്ണുവിന് ജോലി കിട്ടിയിരിക്കുകയാണ്. മുടിയന്റെ കോളേജില്‍ ഒന്നിച്ച് പഠിച്ച മീനാക്ഷിയുടെ ഇടപെടലിലൂടെയാണ് ജോലി കിട്ടുന്നത്. മോശമില്ലാത്ത ശമ്പളത്തോടെ മുടിയന്‍ ജോലിയ്ക്ക് കയറിയതോടെ ഉപ്പും മുളകും കുടുംബവും സന്തോഷത്തിലാണ്.

   വിഷു വന്നെത്തി..

  വിഷു വന്നെത്തി..

  മുടിയന്‍ ജോലിയ്ക്ക് കയറിയതിന്റെ സന്തോഷത്തിലിരിക്കവെയാണ് വിഷു വന്നത്. മൂന്ന് പേര്‍ ജോലി ചെയ്യുന്ന കുടുംബത്തിന് വിഷു വലിയ രീതിയില്‍ ആഘോഷിക്കാമെന്ന ആഗ്രഹത്തിലാണ് ഇളയ കുട്ടികളായ ലച്ചുവും കേശുവും ശിവാനിയും. ഇത്തവണ അപ്പൂപ്പന്റെ വക പടക്കം വാങ്ങിക്കാമെന്ന് കരുതിയെങ്കിലും പടക്കം ഇല്ലാതെ വിഷു ആഘോഷിക്കാനുള്ള നിര്‍ദ്ദേശമായിരുന്നു ലഭിച്ചത്. എന്നാല്‍ ബാലു തന്നെ പടക്കം വാങ്ങി കൊടുത്തു. എന്നാല്‍ വിഷു കൈനീട്ടത്തിന്റെ കാര്യത്തിലാണ് കുടുബംത്തില്‍ ട്വിസ്റ്റ് നടന്നത്.

   കേശുവിനും ശിവയ്ക്കും ലോട്ടറി

  കേശുവിനും ശിവയ്ക്കും ലോട്ടറി

  സ്‌കൂളില്‍ പോവുന്ന കേശുവിനും ശിവാനിയ്ക്കും വിഷു എന്ന് പറഞ്ഞാല്‍ ലോട്ടറിയാണ്. അവധിക്കാലത്ത് പോക്കറ്റ് മണിയിനത്തില്‍ ഏറ്റവുമധികം കാശ് കൈയില്‍ കിട്ടുന്നത് വിഷു കൈനീട്ടത്തിലൂടെയാണ്. മൂത്തവരുടെ കൈയില്‍ നിന്നായി നൂറും അഞ്ഞൂറുമായി പ്രതീക്ഷിച്ച കൈനീട്ടമാണ് ഇരുവര്‍ക്കും കിട്ടിയത്. എന്നാല്‍ മാതാപിതാക്കള്‍ക്കോ മറ്റുള്ളവര്‍ക്കോ ഇത്രയും കാശ് കിട്ടിയില്ലെന്നുള്ളതാണ് രസകരം. മക്കളുടെ കൈയില്‍ നിന്നും കാശ് തട്ടിയെടുക്കാനുള്ള സൂത്രപ്പണിയിലാണ് ബാലു നടക്കുന്നത്.

   വിഷു കൈനീട്ടം പൊളിച്ചു

  വിഷു കൈനീട്ടം പൊളിച്ചു

  ഇത്തവണ ഏറെ വൈകിയാണ് ബാലുവിന്റെ അച്ഛന്‍ എല്ലാവര്‍ക്കും വിഷു കൈനീട്ടം കൊടുത്തത്. നല്ലൊരു കാശ് പ്രതീക്ഷിച്ച് നിന്നവരെ എല്ലാം അതിശയിപ്പിച്ച് കൊണ്ട് ഒരു മരത്തൈ ആയിരുന്നു അപ്പൂപ്പന്റെ കൈനീട്ടം. വേനല്‍കാലം വന്നതോടെ ചൂടിന് ദൈര്‍ഘ്യം കൂടി. അതിനാല്‍ വിഷുവിന് കൈനീട്ടത്തിന് പകരം വിഷുവിന് തൈനീട്ടം നല്‍കി അപ്പൂപ്പന്‍ മാതൃകയായിരിക്കുകയാണ്. എല്ലാവര്‍ക്കും തൈ കൊടുത്തപ്പോള്‍ പാറുക്കുട്ടിയ്ക്ക് സ്‌പെഷ്യലായി കുഞ്ഞു തൈ കരുതാനും അപ്പൂപ്പന്‍ മറന്നില്ല. ഇതിലൂടെ കേരളത്തിനാകെ വലിയൊരു സന്ദേശമാണ് ഉപ്പും മുളകും കുടുംബം പങ്കുവെക്കുന്നത്.

  English summary
  Vishu celebration of Uppum Mulakum family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X