ഞാൻ സീതയെ പോലൊരു ഭാര്യയാവില്ല; നേരത്തെ അറിയാവുന്നത് കൊണ്ട് ചുംബന സീനുകൾ എളുപ്പമായി; വിവേകും സ്നിഷയും

സീതാ രാമമാണ് വിവേക് ​ഗോപൻ നായകനാവുന്ന പുതിയ സീരിയൽ. സ്നിഷ ചന്ദ്രനാണ് സീരിയലിലെ നായിക. സൂര്യ ടിവിയിലൂടെയാണ് സീരിയൽ പ്രേക്ഷകരിലേക്ക് എത്തുക.

പരസ്പരം എന്ന സീരിയിലൂടെ ജനപ്രീതിയാർജിച്ച നടനാണ് വിവേക് ​ഗോപൻ. ആരാധകരും ട്രോളൻമാരും ഒരുപോലെ ആഘോഷമാക്കിയ സീരിയലായിരുന്നു ഇത്. ദീപ്തി, സൂരജ്, പത്മാവതി തുടങ്ങിയ സീരിയലിലെ കഥാപാത്രങ്ങളും ഹിറ്റായി. സൂരജ് എന്ന കഥാപാത്രത്തെയാണ് ഈ സീരിയലിൽ വിവേക് അവതരിപ്പിച്ചത്.

സൂര്യ ടിവിയിൽ വരാനിരിക്കുന്ന സീതാ രാമമാണ് വിവേക് ​ഗോപന്റെ പുതിയ സീരിയൽ. സ്നിഷ ചന്ദ്രനാണ് സീരിയലിലെ നായികാ വേഷം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സീരിയലിന്റെ പ്രൊമോയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം വന്നിരുന്നു.

പൂവ് വാങ്ങാൻ ഭർത്താവായ രാമനോട് അഭിപ്രായം ചോദിക്കുന്ന സീത എന്ന ഭാര്യയെയാണ് പ്രൊമോ വീഡിയോയിൽ കാണുന്നത്. എന്നാണ് നീ സ്വന്തമായി തീരുമാനങ്ങൾ എടുക്കുക എന്ന ചോദ്യത്തിന് ഭർത്താവുള്ളപ്പോൾ എന്തിനാണ് സ്വന്തം തീരുമാനമെന്ന് സീത ചോദിക്കുന്നു. ഭർത്താവിന്റെ തീരുമാനം അനുസരിക്കുമെന്ന് പറയുന്ന സീതയോട് കുളത്തിൽ ചാടുമോ എന്ന് രാമൻ ചോദിക്കുന്നു.

ഇതിന് തയ്യാറാവുന്ന സീതയെ രാമൻ തടയുന്നതാണ് പ്രൊമോ വീഡിയോയിൽ കാണുന്നത്. ഏത് നൂറ്റാണ്ടിലെ കഥയാണിതെന്നായിരുന്നു സീരിയലിനെതിരെ വന്ന വിമർശനം. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സീതാരാമം സീരിയലിനെ പറ്റി സംസാരിച്ചിരിക്കുകയാണ് വിവേക് ​ഗോപനും സ്നിഷയും. വളരെ ആസ്വദിച്ചാണ് ഈ സീരിയൽ ചെയ്തതെന്നും താരങ്ങൾ പറയുന്നു.

Vivek Gopan And Snisha

'കഴിഞ്ഞ വർക്കും ഞങ്ങൾ ഒരുമിച്ചായിരുന്നു. ആ കോംബോ ഹിറ്റായി, ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നല്ല അണ്ടർസ്റ്റാൻഡിം​ഗാണ്. സ്നേഹയ്ക്ക് രണ്ട് പിള്ളേരുടെ അമ്മയായി അഭിനയിക്കുന്നതിൽ വിഷമമുണ്ടായിരുന്നു'

'മുമ്പേ അറിയാവുന്നത് കൊണ്ട് ഉമ്മ കൊടുക്കുന്ന സീനിലൊന്നും ചമ്മലില്ല. റീ ടേക്ക് അധികം വരാതെ എടുക്കാൻ കഴിഞ്ഞു. ലൊക്കേഷനിൽ എല്ലാവരും ഒരുമിച്ചാണ്. ഞങ്ങൾ അമ്മാതിരി എൻജോയ്മെന്റാണ്' വിവേ​ക് ​ഗോപൻ പറഞ്ഞു.

'ചില ദിവസങ്ങളിൽ ഷൂട്ട് രാവിലെ മൂന്ന് മണി വരെ നീളും. പക്ഷെ ഈ സമയമാെക്കെ നമ്മൾ എൻജോയ് ചെയ്യും. സംവിധായകൻ അത്രയും ഫ്രീഡം തരും. അന്താക്ഷരി കളിക്കും. മൂന്നാം ക്ലാസിലെ പിള്ളേരുടെ ക്ലാസിലെ പോലെയാണ് ലൊക്കേഷൻ'

'സീരിയലിലെ ഡ‍യലോ​ഗുകളിൽ നമ്മുടെ അഭിപ്രായം പറയാറുണ്ട്. സംവിധായകൻ പരിശോധിക്കും. സിനിമയിലെ ഡയലോ​ഗിലെ പ്രശ്നങ്ങളൊന്നും സീരിയലുകളിൽ വരാറില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ചാനൽ നിർദ്ദേശം തരാറുണ്ട്. അതിനനുസരിച്ചേ സീൻ വരാറുള്ളൂ'

ആദ്യ സീരിയൽ ചെയ്ത സമയത്ത് തനിക്ക് വന്ന ആരാധക സ്നേഹത്തെക്കുറിച്ചും വിവേക് സംസാരിച്ചു. ഒരു ഉത്സവത്തിനിടെ ഷൂട്ട് ചെയ്യുകയായിരുന്നു. കാറിലിരിക്കുന്ന സീനിൽ ഒരമ്മ വന്ന് തനിക്ക് ഉമ്മ തന്നെന്നും വിവേക് ഓർത്തു.

Vivek Gopan

സീതാരാമം സീരിയലിനെക്കുറിച്ച് സ്നിഷയും സംസാരിച്ചു. 'യഥാർത്ഥ ജീവിതത്തിൽ സീതയെ പോലൊരു ഭാര്യയാവില്ല. സീത എല്ലാം സഹിച്ച് ഭർത്താവും കുടുംബവുമായി ജീവിക്കുന്ന കുട്ടിയാണ്. കോസ്റ്റ്യൂമുകളിൽ ശ്രദ്ധിക്കാറുണ്ട്. കുറേ കുട്ടികൾ എന്നോട് സാരിയെ പറ്റി ചോദിക്കാറുണ്ട്. എവിടെ നിന്നാണ് വാങ്ങിക്കാറെന്ന്. വിവേക് ദേഷ്യം വന്ന് ഇതുവരെ കണ്ടിട്ടില്ല.

സോഫ്റ്റായാണ് കണ്ടത്. പാവം കുട്ടിയായാണ് മൂന്ന് സീരിയലുകളും ചെയ്തത്. ചിലർ വന്ന് ഇത്രയും പാവമാകാൻ പാടില്ല. കുറച്ച് കൂടെ സ്ട്രോങ് ആവണമെന്ന്. കരഞ്ഞ് കെട്ടിപ്പിടിച്ച് ഉമ്മയൊക്കെ തന്നിട്ടുണ്ട്,' സ്നിഷ പറഞ്ഞു. സീരിയൽ ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ. അതേസമയം സീരിയലിന് കടുത്ത ട്രോളുകളും വരുന്നുണ്ട്.

More from Filmibeat

Read more about: vivek gopan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X