തിരക്ക് കൂടിയപ്പോള്‍ തുറന്നുപറഞ്ഞു! അങ്ങനെയാണ് 'പരസ്പരം' അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് താരം!
ഏഷ്യാനെറ്റിലെ പ്രധാനപ്പെട്ട പരമ്പരകളിലൊന്നായിരുന്നു പരസ്പരം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയാണ് പരമ്പര അവസാനിച്ചത്. ആരാധകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള അവസാനമായിരുന്നു. പലര്‍ക്കും അത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും എന്തിനായിരുന്നു അത്തരമൊരു എന്‍ഡിങ് എന്ന് പലരും തന്നോട് ചോദിച്ചിരുന്നതായി വിവേക് ഗോപന്‍ പറയുന്നു. പൊതുവെ പരമ്പരകളെല്ലാം നെഗറ്റീവിലാണ് അവസാനിക്കുന്നതെന്നും നിങ്ങള്‍ അതില്‍ നിന്നും മാറണമെന്നുമായിരുന്നു പലരും പറഞ്ഞതെന്നും താരം പറയുന്നു. റിമി ടോമി നയിക്കുന്ന ഒന്നും ഒന്നും മൂന്നില്‍ എത്തിയപ്പോഴാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സീരിയലില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു സിനിമയിലെ അവസരം തേടിയെത്തിയത്. മമ്മൂട്ടിയോടൊപ്പം മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചുവെന്നും തനിക്ക് ലഭിച്ച മികച്ച അവസരങ്ങളായിരുന്നു അവയെന്നും വിവേക് സാക്ഷ്യപ്പെടുത്തുന്നു.
താരങ്ങളുടെ തിരക്ക് കാരണമാണോ പരസ്പരം അവസാനിപ്പിച്ചത്, അത്തരത്തില്‍ ചില പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നതിനെക്കുറിച്ച് റിമി ടോമി ചോദിച്ചപ്പോഴാണ് അക്കാര്യത്തെക്കുറിച്ച് താരം സംസാരിച്ചത്. സത്യത്തില്‍ അത് തന്നെയായിരുന്നു കാരണം. താനുള്‍പ്പടെ പരമ്പരയിലെ മൂന്ന് താരങ്ങള്‍ക്ക് തിരക്ക് കൂടുകയായിരുന്നു. അപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് സംവിധായകനോട് സംസാരിച്ചത്. പരമ്പരയില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ഗായത്രിയും വിവേകും സിനിമകളിലും അഭിനയിച്ചത്. ട്രോളര്‍മാരും ഈ മുഹൂര്‍ത്തം ആഘോഷമാക്കി മാറ്റിയിരുന്നു.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളായ റോണ്‍സണ്‍ വിന്‍സെന്റും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയത്തില്‍ തുടക്കം കുറിച്ചത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ താരത്തിന് സ്വന്തമായി രണ്ട് ജിം സെന്ററുണ്ട്. ബൈക്ക് ഉയര്‍ത്തിപ്പിടിച്ചായിരുന്നു താരം നേരത്തെ ഞെട്ടിച്ചത്. പരിപാടിയിലെത്തിയപ്പോഴും താരം ബൈക്ക് ഉയര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് പരിപാടിയുടെ വീഡിയോ. വീഡിയോ കാണാം.


Click it and Unblock the Notifications











