ബിഗ് ബോസ് സീസണ്‍3 സംഭവബഹുലം, തുടക്കം ഗ്രാന്‍റാണ്, സര്‍പ്രൈസ് പരസ്യമാക്കി മോഹന്‍ലാല്‍, വീഡിയോ വൈറല്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ് ബോസിനായി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരിപാടി പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ആരായിരിക്കും അന്തിമ വിജയി എന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായി വരുന്നതിനിടയിലായിരുന്നു സീസണ്‍ 2 അവസാനിച്ചത്. വൈകാതെ തന്നെ അടുത്ത സീസണുമായി എത്തിയേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 3 യുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

മോഹന്‍ലാല്‍ തന്നെയാണ് മൂന്നാം തവണയും അവതാരകനായെത്തുന്നത്. ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്ന ടാഗ് ലൈനുമായുള്ള പ്രമോ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് മൂന്നാം സീസണില്‍ ആരൊക്കെയായിരിക്കും എത്തുന്നതെന്നായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. സിനിമയിലും സീരിയലിലും സോഷ്യല്‍ മീഡിയയിലുമൊക്കെയായി സജീവമായവരില്‍ പലരുടേയും പേരുകള്‍ ബിഗ് ബോസുമായി ചേര്‍ത്ത് കേട്ടിരുന്നു. ബിഗ് ബോസില്‍ നിന്നും ക്ഷണമില്ലെന്നും മത്സരിക്കുന്നില്ലെന്നും പറഞ്ഞ് പല താരങ്ങളും എത്തിയിരുന്നു. മൂന്നാം സീസണെക്കുറിച്ചുള്ള പുതിയ വിശേഷം അറിയാന്‍ തുടര്‍ന്നുവായിക്കൂ.

ബിഗ് ബോസ്

ബിഗ് ബോസ്

എന്നാണ് ബിഗ് ബോസ് ആരംഭിക്കുന്നതെന്നുള്ള ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫെബ്രുവരി 14നാണ് ഷോ തുടങ്ങുന്നതെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇതോടെ ആരാധകരും സജീവമായ ചര്‍ച്ചകളിലാണ്. പല താരങ്ങളുടെ പേരുകളും ഷോയുമായി ചേര്‍ത്ത് പറയുന്നുണ്ട്. കാലമിനിയുമുരുളും എന്ന കവിവാക്യവുമായാണ് മോഹന്‍ലാല്‍ എത്തിയിട്ടുള്ളത്. ബിഗ് ബോസ് സീസണ്‍ 3 ന്റെ ഗ്രാന്റ് ഓപ്പണിങ്ങാണ് ഫെബ്രുവരി 14ന് എന്നും താരം പറയുന്നുണ്ട്. പരിപാടിയുടെ പുതിയ പ്രമോ വീഡിയോയും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

മോഹന്‍ലാലിനെ

മോഹന്‍ലാലിനെ

മാറിയ കാലത്ത് പുതിയ നിയോഗവുമായെത്തുന്ന മോഹന്‍ലാലിനെ സ്വാഗതം ചെയ്തിരിക്കുകയാണ് ആരാധകര്‍. ചെന്നൈയിലായിരുന്നു കഴിഞ്ഞ തവണ ഷോയുടെ ലൊക്കേഷന്‍. ഇത്തവണത്തെ വിശേഷങ്ങളും താരങ്ങളേയുമെല്ലാം അറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. സിനിമാതിരക്കുകളെല്ലാം മാറ്റിവെച്ചാണ് മോഹന്‍ലാലും ബിഗ് ബോസുമായി സഹകരിക്കുന്നത്. മോഹന്‍ലാലിനെ കാണാനും ബിഗ് ബോസില്‍ പങ്കെടുക്കാനുമൊക്കെയായി എത്തുന്ന താരങ്ങളാരൊക്കെയാവുമെന്നാണ് പ്രേക്ഷകരുടെ ആകാംക്ഷ.

ഇത്തവണ

ഇത്തവണ

പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ പ്രത്യേകതകളും ട്വിസ്റ്റുകളും ടാസ്‌ക്കുകളുമൊക്കെ എങ്ങനെയായിരിക്കുമെന്നുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. മോഹന്‍ലാലിന്റെ മേക്കോവറും പുതിയ പ്രമോയിലെ വരവും പൊളിച്ചുവെന്നുള്ള കമന്റുകളും വീഡിയോക്ക് കീഴിലുണ്ട്. ഐഡിയ സ്റ്റാര്‍ സിംഗര്‍ ലോഞ്ചിനിടയില്‍ ടൊവിനോ തോമസായിരുന്നു ബിഗ് ബോസ് പുതിയ സീസണെക്കുറിച്ച് പറഞ്ഞത്. ഇതിന് ശേഷമായാണ് പ്രേക്ഷകരും ചര്‍ച്ചകള്‍ തുടങ്ങിയത്. വൈകാതെ തന്നെ പ്രേക്ഷകരുടെ ആകാംക്ഷ അവസാനിക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

സാക്ഷികളായിരുന്നു

സാക്ഷികളായിരുന്നു

സംഭവബഹുലമായിരുന്നു ബിഗ് ബോസ് സീസണ്‍ 2. ടാസ്‌ക്കുകള്‍ കൈയ്യാങ്കളിയിലേക്ക് വഴിമാറിയതും വ്യക്തിപരമായ ആക്രമണത്തിലേക്ക് മാറിയതിനുമെല്ലാം പ്രേക്ഷകരും സാക്ഷികളായിരുന്നു. രജിത് കുമാറിനെ പുറത്താക്കിയതിനെ വിമര്‍ശിച്ച് അദ്ദേഹത്തിന്റെ ആരാധകരെത്തിയിരുന്നു. മറുവിഭാഗമാവട്ടെ ആ തീരുമാനം ശരിവെച്ച് എത്തുകയായിരുന്നു. സംഭവബഹലുമായിരിക്കും ഇത്തവണത്തെ ഷോയുമെന്നുള്ള വിലയിരുത്തലുകളുമുണ്ട്. മത്സരാര്‍ത്ഥികളെ അറിയുന്നതോടെ ഏകദേശ ധാരണ കിട്ടുമെന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X