'ഇന്ന് നന്മയുടെ നിറകുടം, പക്ഷെ അഹാനയും ദിയയും പഠനകാലത്തുണ്ടാക്കിയ പ്രശ്നം'; കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
വളരെ പെട്ടെന്ന് പ്രശസ്തിയും പണവും ലഭിക്കുന്നവരാണ് ഇൻഫ്ലുവൻസർമാർ. ഒരു കോർപറേറ്റ് ജീവനക്കാരന്റെ വാർഷിക വരുമാനം ഒരു ഇൻഫ്ലുവൻസർക്ക് മാസങ്ങൾ കൊണ്ട് സമ്പാദിക്കാനാകും. ഒപ്പം സിനിമാ താരങ്ങൾക്ക് ലഭിക്കുന്ന പ്രശസ്തിയും. എന്നാൽ ഈ മേഖലയ്ക്കും അതിന്റേതായ മോശം വശങ്ങളുണ്ട്. സ്വകാര്യത ഇല്ലാതാകുന്നു എന്നതാണ് ഒന്നാമത്തെ കാര്യം. ഒരു പരിചയവും ഇല്ലാത്തവർ പോലും വളരെ വ്യക്തിപരമായ കാര്യങ്ങളിൽ അഭിപ്രായം പറയും.
വലിയ ആരോപണങ്ങൾ കേൾക്കാം. ചിലപ്പോൾ കുടുംബത്തെ പോലും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കും. കേരളത്തിൽ അടുത്ത കാലത്ത് ഒന്നിലേറെ ഫാമിലി വ്ലോഗർമാർ ഇത്തരം വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഇൻഫ്ലുവൻസേർസ് കുടുംബമാണ് അഹാന കൃഷ്ണയുടേത്.

സിനിമാ മേഖലയിൽ അഹാനയ്ക്ക് ശ്രദ്ധിക്കപ്പെടാനായില്ല. എന്നാൽ സോഷ്യൽ മീഡിയ അഹാനയുടെ ജീവിതം മാറ്റി മറിച്ചു. അഹാനയുടെ പാത പിന്തുടർന്ന് കുടുംബവും സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്നു. ഇന്ന് ഏവർക്കും പ്രിയങ്കരരാണ് അഹാനയും കുടുംബവും. എന്നാൽ കടുത്ത ആരോപണങ്ങൾ അഹാനയ്ക്ക് നേരെ വന്ന ഒരു കാലം ഉണ്ടായിരുന്നു.
അഹാന, ദിയ കൃഷ്ണ എന്നിവർക്ക് നേരെയാണ് ആരോപണങ്ങൾ വന്നത്. ഇക്കാര്യം റെഡിറ്റിൽ വീണ്ടും ചർച്ചയാകുകയാണ്. പഠന കാലത്ത് അഹാനയും ദിയയും സഹപാഠികളെ ബുള്ളി ചെയ്യുന്നവരാണെന്ന് പരക്കെ ആരോപണം വന്നിരുന്നു. അഹാനയ്ക്കെതിരെ ഒരിക്കൽ കടുത്ത സെെബർ ആക്രമണം വന്നു. അന്ന് ഇവർക്ക് മറുപടിയായി അഹാന ലൗ ലെറ്റർ ടു സെെബർ ബുള്ളീസ് എന്ന പേരിൽ ഒരു വീഡിയോ ഇറക്കി.

അന്നാണ് അഹാനയ്ക്കും ദിയക്കും എതിരെ സോഷ്യൽ മീഡിയയിൽ ആരോപണം വന്നത്. ഇതാണ് റെഡിറ്റിൽ വീണ്ടും ചർച്ചയായിരിക്കുന്നത്.
"സ്കൂൾ പഠന കാലത്ത് അഹാനയും ഗ്യാങ്ങും കണ്ടാൽ രണ്ട് പെറ്റത് പോലെയുണ്ടല്ലോ എന്ന് പറഞ്ഞ് ബുള്ളി ചെയ്തെന്ന് ഒരു പെൺകുട്ടി പറഞ്ഞിരുന്നു. ഇത്തരം കാര്യങ്ങൾ തന്നെ തകർത്തെന്നും ഇത് കാരണം തെറാപ്പി തേടേണ്ടി വന്നെന്നും ആ പെൺകുട്ടി പറഞ്ഞിരുന്നു. അവൾക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് കരുതുന്നു, സമാനമായി ദിയ കോളേജ് കാലത്ത് ബസിൽ വെച്ച് അപമാനിച്ച് സംസാരിച്ചെന്നും റാഗ് ചെയ്തെന്നും കുറച്ച് പെൺകുട്ടികൾ പറഞ്ഞിരുന്നു. ഈ കുടുംബത്തിന് പണവും പ്രശസ്തിയും ഉണ്ട്. പക്ഷെ ഭൂരിഭാഗം മലയാളികളിൽ നിന്നും ആത്മാർത്ഥമായ ബഹുമാനം ലഭിക്കുന്നില്ല. ഒരാളും സിനിമാ രംഗത്ത് ശോഭിച്ചില്ല. കർമ്മ ഫലമാണെന്ന് കരുതുന്നു" എന്നാണ് റെഡിറ്റിൽ വന്ന ഒരു കമന്റ്.
2020 ൽ ഈ ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ ശബ്ദരേഖകൾ വ്യാപകമായി പ്രചരിച്ചിരുന്നു. അഹാനയുടെയും ദിയയുടെ പുതിയ ആരാധകർക്ക് അന്ന് വന്ന ആരോപണങ്ങളെക്കുറിച്ച് അറിയില്ല. അന്ധമായി ഇവരെ ആരാധിക്കുകയാണെന്നും റെഡിറ്റിൽ വിമർശനമുണ്ട്. അഹാനയെ ഇന്ന് നന്മയുടെ നിറകുടമായി കാണുന്നവർക്ക് പഴയ കാര്യങ്ങൾ അറിയില്ലെന്നും വാദമുണ്ട്.


Click it and Unblock the Notifications