ആ നടന്റെ പ്രശസ്തരായ മക്കൾ നേരിടുന്നത്...; സുമ ജയറാം ഉദ്ദേശിച്ചത് കൃഷ്ണകുമാറിനെയും മക്കളെയും?
സിനിമാ രംഗത്തിന്റെ മോശം വശത്തെക്കുറിച്ച് നിരവധി തുറന്ന് പറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച്, ലഹരി മാഫിയ തുടങ്ങിയ കാര്യങ്ങൾ കാരണം പലർക്കും അർഹമായ അവസരങ്ങൾ ലഭിക്കുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇതേക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. റിപ്പോർട്ട് ചർച്ചയായ സമയത്ത് പല നടിമാരും തുറന്ന് പറച്ചിലുകൾ നടത്തിയിരുന്നു. ഇപ്പോഴികാ നടി സുമ ജയറാം മാസങ്ങൾക്ക് മുമ്പ് പറഞ്ഞ കാര്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്.
ഒരു നടൻ. അദ്ദേഹത്തിന്റെ മക്കൾ ഇപ്പോൾ യൂട്യൂബ് ചാനലൊക്കെയായി ഭയങ്കര ഫെയ്മസാണ്. അദ്ദേഹത്തിന്റെ മക്കളോട് പോലും സിനിമയിലെ ആളുകൾ വേറെ രീതിയിൽ കാണിക്കുന്നുണ്ട്. ആ കുട്ടികൾ അത് ഫേസ് ചെയ്യുന്നുണ്ട്. സിനിമയിൽ അവർക്ക് കയറാൻ പറ്റുന്നില്ല. ഗോഡ്ഫാദർ ഉണ്ടായിട്ട് പോലും സിനിമാരംഗത്തേക്ക് കയറാൻ പറ്റാത്ത സാഹചര്യം ഇൻഡസ്ട്രിയിലുണ്ട്. ഇന്ന് യൂട്യൂബും മറ്റും കാരണം എല്ലാവരും അറിയപ്പെടുന്നുണ്ട്. എന്നാൽ മെയിൻസ്ട്രീമിലേക്ക് വരണമെങ്കിൽ കുറച്ച് പേർ അവിടെ നിൽപ്പുണ്ട്. അവർ വിചാരിച്ചാൽ മാത്രമേ പറ്റുള്ളൂ എന്നാണ് സുമ ജയറാം പറഞ്ഞത്. ഓൺലുക്കേർസ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

റെഡിറ്റിൽ സുമ ജയറാം ഉദ്ദേശിച്ചത് കൃഷ്ണകുമാറിനെയും മക്കളെയും ആണോയെന്ന ചോദ്യം വന്നിരിക്കുന്നത്. കേരളത്തിൽ ഇന്ന് യൂട്യൂബ് ചാനലിലൂടെ പ്രശസ്തരായ നടന്റെ മക്കൾ കൃഷ്ണകുമാറിന്റെ മക്കളാണ്. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നീ നാല് മക്കളിൽ ഇതുവരെ ആർക്കും സിനിമാ രംഗത്ത് ശോഭിക്കാനായില്ല.
അഹന 2014 ലാണ് സിനിമാ രംഗത്തേക്ക് വരുന്നത്. ഞാൻ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. ഇനി താൻ തിരക്കുള്ള നടിയായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നെന്ന് അഹാന തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അഹാന പ്രതീക്ഷിച്ചത് പോലെയവ്വ കാര്യങ്ങൾ മുന്നോട്ട് പോയത്. ഒരു പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്തുണ്ടെങ്കിലും വലിയ അവസരങ്ങൾ അഹാനയ്ക്ക് ലഭിച്ചതേയില്ല.

ദിയ കൃഷ്ണയും സിനിമാ രംഗത്തേക്ക് കയറാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ഈ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. ഇഷാനി കൃഷ്ണ നായികയായെത്തുന്ന ആശകൾ ആയിരം എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. നേരത്തെ വൺ എന്ന സിനിമയിൽ ചെറിയാെരു വേഷം ഇഷാനി ചെയ്തിരുന്നു. ഇഷാനിയുടെ അനിയത്തി ഹൻസിക കൃഷ്ണ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.
നായികയായി തുടക്കം കുറിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം മെെൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് സിനിമാ ലോകത്ത് നിന്നുമുണ്ടായ മോശം അനുഭവങ്ങളെക്കുറിച്ച് സുമ ജയറാം തുറന്ന് സംസാരിച്ചിരുന്നു. ഞാൻ വലിയൊരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ പോയതാണ്. ഞാനും അമ്മയും കൂടിയാണ് പോയത്. ഒരാഴ്ചയാണ് ഷൂട്ടിന് ഡേറ്റ് പറഞ്ഞത്. ഷൂട്ടിംഗ് രാവിലെ തീർന്ന് വെെകീട്ട് റൂമിൽ വന്നു. 10 മണിയായപ്പോൾ വലിയൊരു സംവിധായകൻ പിറകിൽ കൂടെ കയറി വന്ന് ബാൽക്കണിയുടെ ഡോറിൽ തട്ടുകയാണ്.
നമ്മൾ ജനലിൽ കൂടെ കാണുന്നത് ഈ സംവിധായകൻ നിന്ന് തട്ടുന്നതാണ്. ഫുൾ ഫിറ്റാണ്. എനിക്കന്ന് 16-17 വയസാണ്. ഞാൻ പേടിച്ചു. കുറച്ച് നേരം ഡോറിൽ തട്ടി പിന്നെ അദ്ദേഹം അപ്പുറത്തേക്ക് പോയി. നേരം വെളുത്ത് ലൊക്കേഷനിൽ നിന്ന് ഞങ്ങൾ അദ്ദേഹത്തിന്റെ വായിൽ നിന്ന് ചീത്തയാണ് കേൾക്കുന്നത്. ഇതൊക്കേ പേടിച്ചിട്ടാണ് ആരും ഒന്നും പറയാത്തതെന്നും സുമ ജയറാം പറഞ്ഞു.


Click it and Unblock the Notifications