നിസാര കാരണത്തിന് പിണങ്ങും! ഫോണ്‍ ബ്ലോക്ക് ചെയ്യും! സ്വഭാവത്തിന് ഒരു മാറ്റവുമില്ല! ടിടി ഫാമിലി ന്യൂ അപ്‌ഡേറ്റ്
യൂട്യൂബ് ചാനലിലൂടെയായി ശ്രദ്ധേയവരാണ് ഷെഫിയും ഷെമിയും. ടിടി ഫാമിലിയിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. പ്രണയവിവാഹത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം ഇവര്‍ വാചാലരാവാറുണ്ട്. പ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞുള്ള വിമര്‍ശനങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. നെഗറ്റീവ് കമന്റുകളൊന്നും ഞങ്ങളെ ബാധിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
പ്രതീക്ഷയോടെ കാത്തിരുന്ന കുഞ്ഞതിഥിയെ നഷ്ടമായതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ആരാധകരെല്ലാം ഇവരെ ആശ്വസിപ്പിച്ചിരുന്നു. വ്‌ളോഗിലൂടെയായി വിവരങ്ങളെല്ലാം അപ്‌ഡേറ്റ് ചെയ്യണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. റീല്‍സുകളൊക്കെ വരുന്നുണ്ടായിരുന്നുവെങ്കിലും മുഴുനീള വീഡിയോ വരാത്തതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അങ്ങനെ ആവാനുള്ള കാരണം വിശദീകരിച്ചായിരുന്നു പുതിയ വീഡിയോ.

കുറച്ചായി ഞങ്ങള്‍ ലോംഗ് വീഡിയോ ചെയ്തിട്ട്. എന്താണ് വീഡിയോ ചെയ്യാത്തതെന്ന് ഒത്തിരി പേര്‍ ചോദിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ വീഡിയോ നിര്‍ത്തിയതല്ല. ഓരോ തിരക്കിലായിപ്പോവുന്നതാണ്. ഇടയ്‌ക്കൊരു വീഡിയോയില്‍ ഇനി വ്‌ളോഗ് വൈകുമെന്ന് ഇടയ്ക്ക് ഞങ്ങള്‍ പറഞ്ഞിരുന്നു. ഉറക്കം വരാതെ കിടന്ന സമയത്തായിരുന്നു ഷെഫി ഷെമിയോട് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് പോവുന്നതിനെക്കുറിച്ച് പറയുന്നത്. ഉറക്കപ്പിച്ചിലുള്ള ഷെമിയെ കുത്തിപ്പൊക്കിയായിരുന്നു ലൈവ്. ഷെഫിക്ക് എന്തേലും മാറ്റങ്ങളുണ്ടായിക്കാണും എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ, സുഖക്കേട് കൂടിയിട്ടേയുള്ളൂ. കളിയാക്കുന്ന അസുഖം കൂടിയിട്ടേയുള്ളൂ. എന്താണ് പുതിയ വീഡിയോ വരാത്തതെന്ന് കുറേപേര്‍ ചോദിച്ചിരുന്നു. ലോംഗ് വീഡിയോ കാണാന്‍ ഇഷ്ടമുള്ളവരാണ് ചോദിച്ചത്.
അങ്ങനെ കുറേ ചോദ്യങ്ങള്‍ വന്നതുകൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്. ഞങ്ങള്‍ ഡിവോഴ്‌സായി എന്ന് പറഞ്ഞ് കുറേ ഫേക്ക് വാര്‍ത്തകളും പോവുന്നുണ്ടായിരുന്നു. ഷോര്‍ട്ട് വീഡിയോ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അതിനായി ശ്രമിക്കുന്നുണ്ട്. മെയ്‌നായിട്ടും കുറച്ച് തിരക്കിലായിപ്പോയി. അല്ലാതെ യൂട്യൂബോ, വീഡിയോ ചെയ്യുന്നതോ നിര്‍ത്തിയിട്ടില്ല. എന്താ ഷെമിയേ അവിടെ വര്‍ത്തമാനം, ഒന്നും അറിയുന്നില്ലല്ലോ, എന്ന് എന്റെ ഫ്രണ്ട്‌സ് വരെ ചോദിക്കുന്നുണ്ട്.ഷെമീ വാ വീഡിയോ എടുക്കാം എന്ന് ആദ്യമൊക്കെ ഞാനായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ അത് മാറിയെന്ന് ഷെഫി പറയുന്നു. ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. വീഡിയോ എടുക്കാം എന്ന് ഇപ്പോള്‍ പറയുന്നത് ഷെമിയാണ്, ഓരോ തിരക്കിലായതിനാല്‍ എനിക്ക് പറ്റാറില്ല. ഷെമിയും ഇപ്പോള്‍ കുറച്ച് തിരക്കിലാണ്. വീഡിയോ ഇടാന്‍ എന്തായാലും ശ്രമിക്കും.
നിനക്കൊരു മെച്യൂരിറ്റിയൊക്കെ വന്നത് പോലെയുണ്ടെന്നാണ് എന്നെ കാണുന്നവര്‍ പറയുന്നത്. എനിക്കങ്ങനെ തോന്നുന്നില്ല. ഒരു മാറ്റവും എനിക്ക് തോന്നുന്നില്ലെന്നായിരുന്നു ഫെഫിയോട് ഷെമി പറഞ്ഞത്. അന്നുള്ള അതേ മെച്യൂരിറ്റി തന്നെയാണ് ഇപ്പോഴും. അന്ന് കുറച്ച് കൂടുതലായിരുന്നല്ലോ. നീ അടിപൊളിയാണെന്ന് പറഞ്ഞ് ഞാന്‍ വാട്‌സാപ്പില്‍ മെസേജ് ഇട്ട് തരാം. ഞങ്ങളുടെ വാട്‌സാപ്പ് മെസേജൊക്കെ കോമഡിയാണ്. വീട്ടിലെ എന്തെങ്കിലും കാര്യം ഷെമി പറയുമ്പോള്‍ തന്നെ ഞാന്‍ റെക്കോര്‍ഡ് ചെയ്യും. നാളെ ഇത് മാറ്റിപ്പറയരുതെന്ന് പറയും. ഇടയ്ക്ക് വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്യാറുണ്ട്. അതിന്റെ ആളാണ്. ചെറിയ എന്തെങ്കിലും പ്രശ്‌നം വരുമ്പോഴേക്കും ബ്ലോക്ക് ചെയ്ത് പോവും. എന്നാല്‍ ആ വഴിക്ക് പോവുക, അതും ഇല്ല. പിന്നെ ഞങ്ങള്‍ രണ്ടും ഉള്ളൊരു വാട്‌സാപ്പ് ഗ്രൂപ്പുണ്ട്. അതിലേക്ക് മെസേജ് ഇടും. നിങ്ങള്‍ വിചാരിച്ച ആളല്ല ഇത്. കുരുട്ടിന്റെ ഉസ്താദാണ്. ഞാന്‍ ഇപ്പോള്‍ കുറച്ച് മെലിഞ്ഞിട്ടുണ്ട്, തിരക്കൊക്കെ കൂടിയത് കൊണ്ട് ഒന്നിനും നേരം കിട്ടുന്നില്ല.
വീഡിയോ ഇടാതെയിരുന്നാല്‍ ആരും ചോദിക്കില്ലെന്നായിരുന്നു ഞാന്‍ കരുതിയത്. ആരും നമ്മളെ മറന്നിട്ടൊന്നുമില്ല. 10 പേര്‍ മോശം പറഞ്ഞാല്‍ ആയിരം പേര്‍ നല്ലത് പറയും. ഞങ്ങള്‍ ഇനിയും വീഡിയോകളുമായി വരുമെന്നും പറഞ്ഞായിരുന്നു ഇരുവരും സംസാരം അവസാനിപ്പിച്ചത്. മകളുടെ നിക്കാഹ് കഴിഞ്ഞോ, നിങ്ങളെ വിളിച്ചില്ലേയെന്നുള്ള ചോദ്യങ്ങളും വീഡിയോയുടെ താഴെയുണ്ടായിരുന്നു. ഫുഡിന്റെയും ഡ്രസിന്റെയും വീഡിയോ ചെയ്യാമോയെന്നുള്ള ചോദ്യങ്ങളൊക്കെയുണ്ട്. ക്യാമറയും കൂടി കൈകാര്യം ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ ഞാന്‍ തന്നെ ചെയ്‌തേനെ എന്നായിരുന്നു ഷെമിയുടെ റിപ്ലേ.


Click it and Unblock the Notifications











