നാല് വര്‍ഷമായി ലിവിംഗ് റ്റു​ഗദറിൽ! ഫിലിപ്പിനൊപ്പം എന്ന് പറഞ്ഞത് കള്ളം! ഡോളിയെക്കുറിച്ച് പങ്കാളി പറഞ്ഞത്?

മോട്ടിവേഷന്‍ സ്പീക്കറും, പ്രഭാഷകനുമായ ഫിലിപ്പ് മമ്പാട് സോഷ്യല്‍മീഡിയയിലൂടെയാണ് ശ്രദ്ധേയനായത്. ചാനല്‍ പരിപാടികളിലും അദ്ദേഹം സജീവമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അദ്ദേഹം അറസ്റ്റിലായിട്ട് ദിവസങ്ങളായി. അദ്ദേഹത്തിന്റെ പഴയ വീഡിയോകളെല്ലാം വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. യൂട്യൂബേഴ്‌സെല്ലാം ഇതേക്കുറിച്ച് റിയാക്ഷന്‍ വീഡിയോ ചെയ്യുന്നുണ്ട്. ഷെഫീന ബീവിയും ഫിലിപ്പിനെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും വീഡിയോയിലൂടെ സംസാരിച്ചിരുന്നു. തെളിവില്ലാതെ ഒരു കാര്യവും സംസാരിക്കാത്ത ആളാണ് ഞാന്‍. നിരവധി തവണ പറഞ്ഞതാണ്. എന്നാലും ആളുകള്‍ അത് തന്നെ പറയുകയാണെന്നും ഷഫീന പറയുന്നു.

'2024ൽ വിവാഹമോചനം... പിന്നാലെ ഡോളി പേര് മാറ്റി, അവർ ചെയ്യുന്ന ബിസിനസ് എന്താണെന്ന് പോലീസ് അന്വേഷിക്കണം'
'2024ൽ വിവാഹമോചനം... പിന്നാലെ ഡോളി പേര് മാറ്റി, അവർ ചെയ്യുന്ന ബിസിനസ് എന്താണെന്ന് പോലീസ് അന്വേഷിക്കണം'

വിവാഹ കഴിഞ്ഞ് 23 വര്‍ഷമായി. ഞങ്ങള്‍ ഒരുമിച്ച് തന്നെയാണ് താമസം എന്ന് ഡോളി പറഞ്ഞിരുന്നു. 2024 ല്‍ ഇവര്‍ ഡിവോഴ്‌സായതാണ്. മറ്റൊരാളുമായി ലിവ് ഇന്‍ റിലേഷനിലാണ് അവര്‍. അത് പബ്ലിസിറ്റിയാക്കണ്ട എന്നുള്ളത് കൊണ്ടാണ് അതില്‍ തുടരുന്നത്. ഈയൊരു വിഷയം വന്നപ്പോള്‍ ഫാമിലി കൂടെയില്ലെന്നറിഞ്ഞാല്‍ കൂടുതല്‍ വഷളായേക്കാം വിഷയം എന്ന് മനസിലാക്കി അയാളുടെ മകളാണ് ഇപ്പോള്‍ രംഗത്തുവന്നത്. വോയ്‌സ് ഓഫ് മലയാളിയിലെ പുള്ളിക്കാരന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. രണ്ട് വള്ളത്തില്‍ കാല് ചവിട്ടിയാല്‍ പഴയത് പോലെയല്ല, സോഷ്യമീഡിയ ആക്ടീവായതിനാല്‍ പഴയതെല്ലാം കുത്തിപ്പൊക്കും. എന്തിനാണ് നുണ പറയുന്നത്. ഇതുവരെ നിങ്ങള്‍ ഓക്കെയായിരുന്നു. വക്കീല്‍ പറയുന്നത് കേട്ട് കള്ളം പറയാതിരുന്നുവെങ്കില്‍ നിങ്ങളെയും എല്ലാവരും വിശ്വസിച്ചേനെ. വക്കീലിന് എങ്ങനെയങ്കിലും അദ്ദേഹത്തെ പുറത്തിറക്കണം, അതിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്.

Shafeena Beevi on Philip Mambad
Photo Credit: Shafeena Beevi / Philip Mambad / Facebook

അച്ഛന്‍ അങ്ങനെയല്ലെന്ന് കാണിച്ച് മാനക്കേട് ഒഴിവാക്കുന്നതിന് വേണ്ടിയാണ് മകള്‍ ഓടി വന്നത്. അല്ലെങ്കില്‍ അച്ഛന്റെ പണം മോഹിച്ച്. ഒന്നുകില്‍ പണം, അല്ലെങ്കില്‍ മാനം. ഇതൊക്കെ പറയേണ്ടി വന്നത് എനിക്ക് അത്രയും കമന്റുകള്‍ വന്നത് കൊണ്ടാണ്. ഇതില്‍ അദ്ദേഹം നിരപരാധിയാണെന്ന് നിങ്ങള്‍ പറയുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് വെച്ച് യൂട്യൂബേഴ്‌സാണ് പ്രശ്‌നക്കാര്‍ എന്നാണ്. വോയ്‌സ് ഓഫ് മലയാളിയിലെ പയ്യന്‍ വന്നത് കൊണ്ടല്ലേ ഇതെല്ലാം അറിഞ്ഞത്. ഡിവോഴ്‌സ് ചെയ്താലും മുന്‍ഭര്‍ത്താവിന് വേണ്ടി ന്യായീകരണം നടത്തിയ ഭാര്യയെക്കുറിച്ച് എന്ത് പറയാനാണ്. ഇതേക്കുറിച്ച് വ്യക്തമായ ധാരണകള്‍ ഉള്ളതുകൊണ്ടാണ് പറയുന്നത്. തെളിവുകള്‍ നിരത്തിയാലും, അതില്‍ വാസ്തവമുണ്ടോ എന്ന് നോക്കില്ല. പറയുന്നവര്‍ക്കെതിരെ തിരിയും. അതാണ് അവസ്ഥ.

ഭര്‍ത്താവ് ഡോക്ടര്‍! എന്നിട്ടും ഇത് ചെയ്യുന്നു! നാണമില്ലേ ഇങ്ങനെ പറ്റിക്കാന്‍! ശില്‍പ ബാലയ്ക്ക് വിമര്‍ശനം
ഭര്‍ത്താവ് ഡോക്ടര്‍! എന്നിട്ടും ഇത് ചെയ്യുന്നു! നാണമില്ലേ ഇങ്ങനെ പറ്റിക്കാന്‍! ശില്‍പ ബാലയ്ക്ക് വിമര്‍ശനം

ഇവരെ ആരെയും വിശ്വസിക്കരുതെന്നാണ് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത്. ഡിവോഴ്‌സായതിന്റെ പേപ്പര്‍ സഹിതമായാണ് വോയ്‌സ് ഓഫ് മലയാളി വീഡിയോ ചെയ്തത്. ഇപ്പോഴത്തെ ഭര്‍ത്താവിന്റെ വോയ്‌സ് മെസേജും കേള്‍പ്പിച്ചിരുന്നു. ഞങ്ങള്‍ നാല് വര്‍ഷമായി ലിവിംഗ് റ്റുദറിലാണെന്നായിരുന്നു അയാള്‍ പറഞ്ഞത്. ഫിലിപ്പ് കുടുംബം നോക്കുന്നില്ല, പിള്ളേരെ നോക്കുന്നില്ല, അങ്ങനെയൊക്കെയുള്ള കാരണങ്ങള്‍ കൊണ്ടാണ് അവര്‍ പിരിഞ്ഞത്.

വര്‍ഷങ്ങളായി ഫിലിപ്പിനൊപ്പമാണ് താമസം എന്നാണല്ലോ പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അത് ആരെയോ പറയിപ്പിക്കുന്നതാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞങ്ങളിപ്പോള്‍ പശു വളര്‍ത്തലൊക്കെയായി സന്തോഷത്തോടെ കഴിയുകയാണ്. അമ്മയും, മക്കളും ഫിലിപ്പുമായി അറ്റാച്ച്ഡല്ല. മകള്‍ വേറെയാണ് താമസിക്കുന്നത്. ആധാറിലുള്ളത് എന്റെ അഡ്രസിലാണ്. എന്റെ കൂടെ വന്നപ്പോള്‍ അങ്ങനെയാണ്. അവര് പോവേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. ആരോ സമ്മര്‍ദ്ദം ചെലുത്തി ചെയ്യിപ്പിക്കുന്നതാണ്. അവര്‍ നല്ലൊരു സ്ത്രീയാണ്. മക്കളുടെ കാര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതല്ലേ. ഡിവോഴ്‌സായില്ലെന്ന് കള്ളം പറയരുതായിരുന്നു. ഞങ്ങള്‍ ഇവിടെ സന്തോഷത്തോടെ ഒന്നിച്ചാണ് കഴിയുന്നത്. ഇവിടെയുള്ളവര്‍ക്കെല്ലാം ഞങ്ങളെ അറിയാം. ഇനി വരുമോ ഇല്ലയോ എന്ന കാര്യം അറിയില്ലെന്നുമായിരുന്നു ഇപ്പോഴത്തെ പങ്കാളി പറഞ്ഞത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X