'ഞങ്ങൾക്കിടയിലെ ദൈവത്തിന്റെ സാന്നിധ്യമാണ് ഇവൾ', മകളെ കുറിച്ച് സൗഭാഗ്യയും അർജുനും
സോഷ്യൽമീഡിയയിൽ ഒട്ടേറെ ആരാധകരുള്ള കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. ദിവസങ്ങൾക്ക് മുമ്പാണ് സൗഭാഗ്യക്കും അർജുൻ സോമശേഖറിനും മകൾ ജനിച്ചത്. ടിക് ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ ശ്രദ്ധേയയായത്. ജീവിതത്തിലെ ഓരോ വിശേഷങ്ങളും സൗഭാഗ്യ പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞ് ജനിച്ച വിശേഷവും മകൾക്ക് സുദർശന എന്ന പേരിട്ട വിവരവും ഗർഭകാലത്തെ ഓരോ വിശേഷവും അർജുനും സൗഭാഗ്യയും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ എല്ലാ വിശേഷങ്ങളും സൗഭാഗ്യ പങ്കുവെച്ചിരുന്നു. ഗർഭകാലം ഇത്രത്തോളം ആഘോഷിച്ച മറ്റ് ദമ്പതികൾ മിനി സ്ക്രീനിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. പ്രസവത്തിന് മണിക്കൂറുകൾക്ക് മുമ്പ് വരെ അമ്മയ്ക്കൊപ്പവും ഭർത്താവിനൊപ്പവും നൃത്തം ചെയ്യുന്ന വീഡിയോ സൗഭാഗ്യ പങ്കുവെച്ചിരുന്നു. പ്രവസാനുഭവവും കുറിപ്പായി സൗഭാഗ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. നോർമൽ പ്രസവം പ്രതീക്ഷിച്ചാണ് പോയതെങ്കിലും അത് സാധ്യമാകാതിരുന്നതിനാൽ സീസേറിയൻ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.

സീസേറിയനാണെന്ന് വെളിപ്പെടുത്തിയത് മുതൽ ഭയാനകമായ ഒരു ചിത്രമാണ് പരിചയക്കാരെല്ലാം തനിക്ക് പറഞ്ഞ് തന്നതെന്നും എന്നാൽ യഥാർഥത്തിൽ വളരെ മനോഹരമായാണ് തന്റെ സീ-സെക്ഷൻ കടന്നുപോയതെന്നും സൗഭാഗ്യ പ്രസവശേഷം പങ്കുവെച്ച കുറിപ്പിൽ എഴുതിയിരുന്നു. 'സിസേറിയൻ ഭൂമിയിലെ എക്കാലത്തെയും സുഗമമായ കാര്യം പോലെ മിനുസമാർന്നതാക്കി. മോശവും ഭയാനകവുമാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അതിശയോക്തി കലർന്ന ഒരു തരം ഡെലിവറി എനിക്ക് സ്വപ്നതുല്യവും മനോഹരവുമായി അവർ മാറ്റി. സിസേറിയൻ എന്ന് കേൾക്കുമ്പോഴേ എനിക്കും ഭയമായിരുന്നു.'

'എന്നാൽ ഒരു സ്വപ്‌നം പോലെയായാണ് അത് കടന്നുപോയത്. ആ സമയത്ത് എനിക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും തോന്നിയില്ലെന്നായിരുന്നു. സത്യം പറഞ്ഞാൽ സീസേറിയൻ അതൊരിക്കലും ഭയാനകമായ ഒന്നല്ല. ഞാൻ എന്റെ അനുഭവം വിശദമായി തന്നെ പങ്കിടും. പക്ഷേ... അപ്രതീക്ഷിതമായ അല്ലെങ്കിൽ പെട്ടെന്നുള്ള സംഭവമായതിനാൽ അത് ദൈവികമായതും സമാധാനപരമായതും സുഗമമായിരുന്നു. ഞാൻ അത് വീണ്ടും വീണ്ടും പറയും... മികച്ചതിൽ ഏറ്റവും മികച്ചത്' എന്നാണ് സൗഭാഗ്യ കുറിച്ചത്. ഒപ്പം തന്നെ ചികിത്സിച്ച ഡോക്ടറുടേയും പരിചരിച്ച നഴ്സുമാരുടേയും ചിത്രങ്ങളും സൗഭാഗ്യ പങ്കുവെച്ചിരുന്നു. മകൾക്കൊപ്പമുള്ള സൗഭാഗ്യയുടേയും അർജുന്റേയും ജീവിതം ആരംഭിച്ചിട്ട് കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളൂ. പ്രസവശേഷം കുഞ്ഞുമായി തിരികെ വീട്ടിലെത്തിയ സൗഭാഗ്യയ്ക്ക് മനോഹരമായ സ്വീകരണമായിരുന്നു അർജുനും കുടുംബാംഗങ്ങളും ചേർന്ന് ഒരുക്കിയിരുന്നത്. കേക്ക് മുറിച്ചാണ് എല്ലാവരും സന്തോഷം പങ്കുവെച്ചത്.
Recommended Video

ഇപ്പോൾ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൗഭാഗ്യ കുറിച്ച വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. തന്റേയും അർജുന്റേയും ജീവിതത്തിലെ ദൈവീക സാന്നിധ്യമായിട്ടാണ് മകളെ കാണുന്നത് എന്നാണ് സൗഭാഗ്യ കുറിച്ചിരിക്കുന്നത്. 'ദൈവം നമുക്ക് കുഞ്ഞിനെ തന്നത് എന്തിനാണെന്ന് മനസിലാക്കുന്നു. അവർക്ക് കൃത്യമായ ശ്രദ്ധയും പരിചരണവും ആവശ്യമുണ്ട്. ബഹളമുണ്ടാക്കുകയും സമാധാനം ഇല്ലാതാക്കുകയും ചെയ്യാറുണ്ട്. എന്നാൽ അവരുടെ ക്യൂട്ട്‌നെസും മനോഹരമായ പുഞ്ചിരിയുമാണ് നമ്മുടെ വീട്ടിലുള്ള ദൈവത്തിന്റെ ഓർമ്മപ്പെടുത്തൽ' എന്നായിരുന്നു സൗഭാഗ്യ ചിത്രത്തിനൊപ്പമായി കുറിച്ചത്. ഇതിനകം തന്നെ ചിത്രവും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമെല്ലാം ചിത്രത്തിന് താഴെയായി കമന്റുകളുമായെത്തി. അർജുനെ വിവാഹം ചെയ്യണമെന്ന് സൗഭാഗ്യ പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നിയെന്നായിരുന്നു താര കല്യാൺ പറഞ്ഞത്. ചെറുപ്പം മുതൽ താൻ കാണുന്ന കുഞ്ഞാണ് അർജുനെന്നും അവൻ തന്റെ മകനെപ്പോലെയാണെന്നും താര കല്യാൺ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കുഞ്ഞിനെ കയ്യിൽ വെച്ചുകൊണ്ടുള്ള ഒരു പുതിയ റീൽസ് അർജുൻ ചെയ്തിരുന്നു. ഒരു ഹിന്ദി പാട്ടിൽ കുഞ്ഞിനെ കയ്യിൽ വെച്ചു കൊണ്ട് ഡാൻസ് കളിക്കുന്ന അർജുൻ്റെ വീഡിയോ വൈറലായിരുന്നു. ദിവസങ്ങൾ പ്രായമുള്ള കുഞ്ഞിനെ വെച്ച് കോപ്രായം കാണിക്കുന്നുവെന്ന് പറഞ്ഞ് അന്ന് നിരവധി പേർ താരകുടുംബത്തിനെതിരെ കമന്റുകളുമായി വന്നിരുന്നു.


Click it and Unblock the Notifications