ഞങ്ങളുടെ കുഞ്ഞ് പോയി! ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചില്ല! സങ്കടവാര്‍ത്തയുമായി പൊന്നു
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു പൊന്നുവും ഷെബിനും. മകളായ കാര്‍ത്തു ആഗ്രഹിച്ചത് പോലെ തന്നെ ബേബി വരാന്‍ പോവുകയാണ്. ഈ വിശേഷം അറിഞ്ഞപ്പോള്‍ മുതല്‍ അവള്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. അച്ഛനും അമ്മയും, കുണുക്കനും, കുണുക്കിയും, കുഞ്ഞനുമെല്ലാം പൊന്നുവിന്റെ സന്തോഷത്തില്‍ പങ്കുചേരാനെത്തിയിരുന്നു. ആദ്യത്തേത് പോലെയല്ല, ഇത്തവണ തുടക്കം മുതലേ വയ്യായ്മകളാണ്. വയ്യാതെയാണെങ്കിലും വര്‍ക്കിന് പോവുന്നുണ്ടായിരുന്നു പൊന്നു. വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി പങ്കുവെക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ കുഞ്ഞിനെ നഷ്ടമായെന്നും, ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞാണ് പുതിയ വീഡിയോ.
ആശുപത്രിയിലേക്ക് പോവുകയാണ്. അവിടെ എത്തിയാലേ കൂടുതല്‍ ഡീറ്റെയില്‍സ് അറിയുകയുള്ളൂ. എനിക്കറിയില്ല ഏത് അവസ്ഥയിലൂടെയാണ് ഞാന്‍ പോവുന്നതെന്ന്. കഴിഞ്ഞ തിങ്കളാഴ്ച തൊട്ട് എന്റെ മൊത്തം കിളി പറന്നതാണ്. എന്റെ ലൈഫിലേക്ക് എന്താണ് നടക്കുന്നതെന്നൊന്നും അറിയില്ല. സ്‌കാനിംഗും, ചെക്കപ്പുമൊക്കെ കഴിഞ്ഞ് എല്ലാം വിശദമായി തന്നെ പറയാം. കുഞ്ഞന്‍ വീട്ടിലുള്ളത് കൊണ്ട് കാര്‍ത്തു അവളോടൊപ്പമാണ്. വരാന്‍ പറഞ്ഞ് വിളിച്ചെങ്കിലും വന്നില്ല. നല്ല ടെന്‍ഷനുണ്ടായിരുന്നെങ്കിലും, എല്ലാം ഓക്കെയാവുമെന്ന പ്രതീക്ഷ മനസിലുണ്ടായിരുന്നു എന്ന് പൊന്നു പറഞ്ഞിരുന്നു തുടക്കത്തില്‍.

ആശുപത്രിയില്‍ നിന്നും വന്നപ്പോള്‍ വീഡിയോ എടുക്കാന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല. ഓക്കെ ആവുമെന്നായിരുന്നു പ്രതീക്ഷ. പുതിയ ആള്‍ വരാന്‍ പോവുകയാണെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതങ്ങ് പോയി. പ്രതീക്ഷിക്കാതെ വന്നതായിരുന്നു. അതറിഞ്ഞപ്പോള്‍ കുറേ പ്ലാനിംഗൊക്കെയുണ്ടായിരുന്നു. ഭയങ്കരമായി ആഗ്രഹിച്ചിരുന്നു. ആദ്യ സ്‌കാനിംഗ് കഴിഞ്ഞപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും ഉള്ളതായി പറഞ്ഞിരുന്നില്ല. ഗര്‍ഭപാത്രത്തിന്റെ ഷേപ്പിന് എന്തോ വ്യത്യാസം തോന്നുന്നുണ്ടെന്നും, അബോര്‍ഷനാവാതിരിക്കാന്‍ മൂന്നാഴ്ച ഇഞ്ചക്ഷന്‍ വെക്കാനും പറഞ്ഞിരുന്നു. അത് റെഡിയായി വന്നോളും എന്നായിരുന്നു പറഞ്ഞത്. മൂന്നാഴ്ച കഴിഞ്ഞ് ചെല്ലാന്‍ പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച പെട്ടെന്നൊരു വയറുവേദന വന്നിരുന്നു. എന്തോ ഭീകരമായ വേദനയായിരുന്നു. ഏട്ടാ, ഈ ഉണ്ണിയെ കിട്ടില്ലേ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. ഹാര്‍ട്ട്ബീറ്റൊക്കെ കേട്ടതിനാല്‍ ഉണ്ണി ഓക്കെ ആയിരിക്കുമെന്നായിരുന്നു കരുതിയത്. ബ്ലീഡിംഗ് കണ്ടതോടെ അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് പോയി. സ്‌കാന്‍ ചെയ്തപ്പോള്‍ ഹാര്‍ട്ട്ബീറ്റ് കേള്‍ക്കുന്നുണ്ടായിരുന്നില്ല. തുടക്കത്തിലെ അതെ വളര്‍ച്ച മാത്രമേ കാണുന്നുള്ളൂ, ഹെല്‍ത്തിയല്ലെന്ന് തോന്നുന്നു എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഉണ്ണി ചവിട്ടല്ലേ, അമ്മയ്ക്ക് വേദനിക്കുന്നുണ്ടെന്ന് കാത്തു എന്റെ വയറില്‍ തൊട്ട് ബേബിയോട് പറയുന്നുണ്ടായിരുന്നു.
അന്ന് ആശുപത്രിയില്‍ നിന്നും വന്നപ്പോള്‍ കംപ്ലീറ്റ് റെസ്റ്റായിരുന്നു. ഫുഡ് വരെ പുറത്ത് നിന്നും മേടിക്കുകയായിരുന്നു. മോളെയും, വീട്ടിലെ കാര്യങ്ങളുമെല്ലാം ചെയ്തിരുന്നത് അവനായിരുന്നു. പൊതുവെ അത്ര പെട്ടെന്ന് തളരുന്ന ആളല്ല ഞാന്‍. ഇത് വിധിച്ചിട്ടില്ലെന്ന് കരുതി ആശ്വാസം കണ്ടെത്താറുള്ളതാണ്. കാര്‍ത്തുവിനോട് എന്ത് പറയും എന്നോര്‍ത്തുള്ള ടെന്‍ഷനിലായിരുന്നു. ഇപ്പോള്‍ ഉണ്ണിയെക്കുറിച്ചൊന്നും മോള്‍ ചോദിക്കുന്നില്ല. അവള്‍ക്ക് എന്തെങ്കിലും മനസിലായോ എന്നറിയില്ല. കുറച്ച് വിശ്രമിച്ചപ്പോള്‍ വയറുവേദന കുറഞ്ഞിരുന്നു. പിന്നീട് പോയി സ്‌കാന്‍ ചെയ്തപ്പോഴും ബേബിക്ക് ഗ്രോത്തുണ്ടായിരുന്നില്ല. ആദ്യത്തെ അതേ വളര്‍ച്ചയായിരുന്നു. ഇഞ്ചക്ഷന്‍ എടുക്കുന്നത് കൊണ്ടായിരിക്കും ഇത് പോവാത്തത്, ആ മരുന്നുകളൊക്കെ നമുക്ക് നിര്‍ത്താമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.സാരമില്ല, വിഷമിക്കണ്ട, ഹെല്‍ത്തിയായൊരു ബേബിയെ വൈകാതെ കിട്ടും. സമാനമായ അവസ്ഥയിലൂടെ കടന്നുപോയതിനെക്കുറിച്ചായിരുന്നു കമന്റുകളെല്ലാം.


Click it and Unblock the Notifications