'എനിക്ക് വേണ്ടി ജയിലിൽ പോയി, മരിച്ചെന്ന് കേട്ട ഷോക്കിൽ അബോർഷനായി'; അച്ഛനെ കുറിച്ച് ബീന ആന്റണി

സിനിമയിലൂടേയും സീരിയലുകളിലൂടെയും നിറഞ്ഞ് നിൽക്കുന്ന മുഖമാണ് നടി ബീന ആന്റണിയുടേത്. ഇപ്പോൾ താരം സീരിയലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒരു കഥയും കുഞ്ഞുപെങ്ങളും എന്ന ദൂരദർശൻ ടി.വി പരമ്പരയിലൂടെയാണ് ബീന ആദ്യമായി ദൃശ്യമാധ്യമ കലാരംഗത്തെത്ത് പ്രശസ്തയാകുന്നത്. 1990കളിൽ അഭിനയരംഗത്തേക്ക് പ്രവശിച്ചു. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ഓട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്. ഗോഡ് ഫാദർ എന്ന 1991ൽ പുറത്തിറങ്ങിയ മലയാള സിനിമയിലൂടെ ചലച്ചിത്ര അരങ്ങേറ്റം നടത്തി.

എറണാകുളം ജില്ലയിൽ ക്രിസ്തീയ കുടുംബത്തിൽ ആന്റണിയുടേയും ശോശാമ്മയുടേയും മൂന്നും പെൺ മക്കളിൽ രണ്ടാമത്തെ മകളായി ജനിച്ചു. തടിക്കച്ചവടക്കാരനായിരുന്നു ബീനയുടെ പിതാവ് ആന്റണി. പുരോ​ഗമന ചിന്താ​ഗതിയും ന്യായത്തിന് വേണ്ടി സംസാരിക്കാനും എന്നും മുന്നിലുണ്ടായിരുന്ന വ്യക്തിയായിരുന്ന തന്റെ പിതാവെന്ന് പറയുകയാണ് ബീന. അച്ഛനെ കുറിച്ചുള്ള ഓർമകളും മം​ഗളത്തിന് നൽകിയ അഭിമുഖത്തിൽ ബീന പങ്കുവെച്ചു.

അപ്പന്റെ അപ്രതീക്ഷിത മരണം

'അപ്രതീക്ഷിതമായിരുന്നു അപ്പന്റെ മരണമെന്നും അന്ന് അപ്പൻ മരിച്ചെന്ന് അറിഞ്ഞപ്പോഴുള്ള ഷോക്കിൽ ​ഗർഭാവസ്ഥയിലായിരുന്ന തനിക്ക് അബോർഷൻ സംഭവിച്ചതിനെ കുറിച്ചും ബീന ആന്റണി പറയുന്നു. 2004ൽ ഒരു അപകടത്തിൽ ആണ് അപ്പച്ചൻ മരിക്കുന്നത്. അപ്പോൾ താൻ ഗർഭിണി ആയിരുന്നു. ആ ഷോക്കിൽ അബോർഷൻ സംഭവിച്ചതിനാൽ എനിക്ക് കുഞ്ഞിനെ നഷ്ടമായി. അപ്പച്ചൻ ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്നേഹിച്ച വ്യക്തി ആയിരുന്നു. ആരോടും അറുത്തുമുറിച്ച് സംസാരിക്കുമായിരുന്ന അപ്പച്ചൻ താഴ്ത്തപ്പെട്ട സമുദായങ്ങളിൽ പിറന്നവരെയും വീട്ടിലിരുത്തി സൽകരിച്ച വ്യക്തി കൂടി ആയിരുന്നു. കെട്ടുനിറച്ച് ശബരിമല സന്ദർശനം മൂന്ന് തവണ നടത്തിയിട്ടുണ്ട് അപ്പച്ചൻ.'

അപ്പൻ എന്റെ സൂപ്പർ ഹീറോ

'ആ സംഭവത്തിന് ശേഷം മക്കളുടെ കല്യാണം നടത്തി തരില്ല എന്ന് പറഞ്ഞ പള്ളിക്കാരോട് അതിന്റെ ആവശ്യമില്ലെന്നും മക്കൾക്ക് ഇഷ്ടമുള്ളവർ വിവാഹം കഴിച്ചോട്ടെ എന്ന നയം അവരെ അറിയിക്കുകയും ചെയ്ത ആള് കൂടിയാണ് അപ്പച്ചൻ. അപ്പച്ചന്റെ തന്റേടം കണ്ടിട്ട് അപ്പച്ചനെ പ്രണയിച്ചു വിവാഹം ചെയ്യുകയായിരുന്നു അമ്മ. അമ്മയുടെ സഹോദരൻ അന്യമതത്തിൽ നിന്നും പെണ്ണ് കെട്ടിയപ്പോൾ കൂടെ നിന്നതും അവരെ സംരക്ഷിച്ചതും അപ്പച്ചൻ ആയിരുന്നു. എന്റെ വിവാഹത്തിനും മുൻകൈ എടുത്തത് അപ്പച്ചൻ ആയിരുന്നു. എന്റെ അപ്പച്ചൻ ആണെന്നറിയാതെ എന്നെ കുറിച്ച് പറഞ്ഞ അപവാദത്തിന്റെ പേരിൽ ഒരാളെ കുത്തിയിട്ടുണ്ട് അപ്പച്ചൻ. അതിന്റെ പേരിൽ അപ്പച്ചൻ ജയിൽ ശിക്ഷ വരെ അനുഭവിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ ഉണ്ടായപ്പോഴും അദ്ദേഹം എന്റെ ഒപ്പം തന്നെ നിന്നിരുന്നു.' ബീന ആന്റണി പറയുന്നു.

Recommended Video

തന്റെ ഭർത്താവിന് ബാധിച്ച അസുഖത്തെക്കുറിച്ച് ബീന മനോജ് പറയുന്നു | FilmiBeat Malayalam
കുടുംബത്തെ ബാധിച്ച ദുരന്തം

സിനിമയിലും സീരിയലിലും സജീവമായിട്ടുള്ള മനോജ് കുമാറിനെയാണ് ബീന ആന്റണി വിവാഹം ചെയ്തത്. അടുത്തിടെ കുടുംബത്തിന് അപ്രതീക്ഷമായി സംഭവിച്ച ചില ദുരനുഭവങ്ങളെ കുറിച്ചും ബീനയും മനുവും അവരുടെ യുട്യൂബ് ചാനലിലൂടെ തുറന്ന് പറഞ്ഞിരുന്നു. ബെൽസ് പൾസി എന്ന രോ​ഗം മനോജിന് പിടിപെട്ട് മുഖം കോടിപ്പോയി എന്നാണ് കുടുംബം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്. ആദ്യം സ്ട്രോക്ക് ആണോയെന്ന് ഭയന്നുപോയെന്നും എന്നാൽ ബെൽസ് പാൾസിയാണെന്ന് തുടർ പരിശോധനയിൽ തിരിച്ചറിഞ്ഞെന്നും മനോജ് പറഞ്ഞിരുന്നു. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ടെന്നും മരുന്നെടുത്താൽ വേഗം മാറുന്ന അസുഖമാണെന്നും ആരു ടെൻഷനടിക്കേണ്ടതില്ലെന്നും മോനജ് അസുഖ വിവരം തിരക്കിയവരോടും ആരാധകർക്കുള്ള മുന്നറിയിപ്പായും പറഞ്ഞിരുന്നു. ദൈവം തന്റെയടുത്തൊരു കുസൃതി കാണിച്ചതായിട്ടേ കരുതിയിട്ടുള്ളൂവെന്നും മനോജ് കുമാർ പറഞ്ഞു.

Read more about: actress serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X