നടന്‍ ഹരീഷ് കണരാന് ഇതെന്ത് പറ്റി? എല്ലായിടത്ത് നിന്നും അപ്രത്യക്ഷനായോ! നടനെ കുറിച്ചുള്ള പുതിയ ചര്‍ച്ചകളിങ്ങനെ
വളരെ പെട്ടെന്ന് സൂപ്പര്‍താര പദവിയിലേക്ക് എത്തി പിന്നീട് ഒന്നുമല്ലാതെയായി പോകുന്ന നിരവധി താരങ്ങളുണ്ട്. അവരില്‍ ഒരാളാണ് നടന്‍ ഹരീഷ് കണാരാന്‍. വളരെ സാധാരണക്കാരനായി മിമിക്രി വേദികളില്‍ നിറഞ്ഞ് നിന്ന ഹരീഷ് വളരെ പെട്ടെന്നാണ് ജനകീയനാവുന്നത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് പ്രവേശിച്ച ഹരീഷിന് കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി സിനിമകൡ വേഷം ലഭിച്ചു.
അങ്ങനെ ഏത് സിനിമയിലും താരത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായി തുടങ്ങി. എന്നാല്‍ അങ്ങനെ സജീവമായി നിന്ന ഹരീഷ് കണാരന്‍ ഇപ്പോള്‍ എവിടെ പോയെന്ന ചോദ്യം ഉയര്‍ന്ന് വന്നിരിക്കുകയാണ്. ഇദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന് ചോദിച്ച് കൊണ്ട് റെഡ്ഡിറ്റില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചതോടെയാണ് നടന്റെ ജീവിതത്തെ കുറിച്ചുള്ള അഭിപ്രായങ്ങളുമായി ആരാധകര്‍ എത്തിയിരിക്കുന്നത്.

നടന്‍ ഹരീഷ് കണാരനെ ഇപ്പോള്‍ സിനിമകളിലോ ടെലിവിഷന്‍ പരിപാടികളിലോ ഒന്നും കാണുന്നില്ലെന്ന് ചൂണ്ടി കാണിച്ച് കൊണ്ടാണ് ചിലരെത്തിയത്. അതെന്ത് കൊണ്ടാണെന്ന് ചോദിച്ചാല്‍ നൂറുക്കണക്കിനുള്ള അഭിപ്രായങ്ങളുണ്ടാവും. 'വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാത്ത എല്ലാ ഹാസ്യനടന്മാരുടെയും അവസ്ഥ ഇതാണെന്നാണ്' ഭൂരിഭാഗം ആളുകളും ചൂണ്ടിക്കാണിക്കുന്നത്. ആദ്യം ഒരു കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടാല്‍ പിന്നീടും എല്ലാ സിനിമകളിലും സമാനമായ റോളുകള്‍ തന്നെ ഇവരെ പോലെയുള്ളവര്‍ ചെയ്യുന്നു.
ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുകയാണെങ്കിലും കുറച്ച് കൂടി സെലക്ടീവ് ആയി സിനിമകള്‍ തിരഞ്ഞെടുത്തിരുന്നെങ്കില്‍ ഇത്ര പെട്ടെന്ന് ഫീല്‍ഡ് ഔട്ട് ആയി പോവില്ലായിരുന്നു. പിന്നെ ചിലര്‍ ദിലീപിന്റെ ഹാസ്യത്തിന് പകരമായി ഹരീഷിനെ കാണാന്‍ തുടങ്ങി. പിന്നീട് ദിലീപാണെന്ന് തെറ്റിദ്ധരിക്കാന്‍ തുടങ്ങിയതോടെ ബഹിഷ്‌കരിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ കോഴിക്കോട് ശൈലിയിലുള്ള സംഭാഷണവും വളരെ ലളിതമാ അവതരണവുമൊക്കെ രസകരമായിരുന്നു. എന്നാല്‍ എല്ലാ കാലത്തും പുതുമയില്ലാത്ത തമാശകള്‍ ആരും അംഗീകരിക്കില്ല. ചിലപ്പോള്‍ സിനിമകളോടുള്ള താല്‍പര്യം കുറഞ്ഞ് അദ്ദേഹം തന്നെ ഉള്ള ജീവിതത്തില്‍ സംതൃപ്തനായതാണെന്ന് തോന്നുന്നു. എന്തായാലും കഴിവുള്ള ഇവരെ പോലെയുള്ള താരങ്ങള്‍ ഒതുങ്ങി പോവുന്നത് സഹിക്കാനാവുന്നില്ല. വൈകാതെ ശക്തമായൊരു തിരിച്ച് വരവ് പ്രതീക്ഷിക്കുകയാണ്...

പിന്നെ ഹരീഷിനെ പോലെ തന്നെ ഫീല്‍ഡ് ഔട്ട് ആയി പോയ താരമാണ് പാഷാണം ഷാജി. ഒരു കാലത്ത് സിനിമയിലും ടെലിവിഷനിലും സ്റ്റേജ് പ്രോഗ്രാമുകളിലുമൊക്കെ നിരന്തരം പരിപാടികള്‍ അവതരിപ്പിച്ചെങ്കിലും പെട്ടെന്നാണ് ആ ജീവിതം അവസാനിച്ചത്. ഇപ്പോള്‍ വളരെ അപൂര്‍വ്വമായിട്ടേ താരത്തെ കാണാറുള്ളു. ഇവര്‍ക്കൊക്കെ മാറ്റങ്ങള്‍ വരുന്നതാണോ പ്രേക്ഷകരുടെ കാഴ്ചപാടിന്റെ പ്രശ്‌നമാണോ? എന്തായാലും കഴിവുള്ളഴരൊക്കെ അപ്രത്യക്ഷമാവുന്നു എന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ കോമഡി ഫെസ്റ്റിവലിലെ ജാലിയന്‍ കണാരന്‍ എന്ന വേഷം അവതരിപ്പിച്ചാണ് ഹരീഷ് കണാരന്‍ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചത്. കോഴിക്കോട് സ്വദേശിയായ ഹരീഷ് കാലിക്കറ്റ് ഫ്രണ്ട്‌സ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് കലാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. കാലിക്കറ്റ് സൂപ്പര്‍ ജോക്‌സ്, വി4 കാലിക്കറ്റ് എന്നീ ട്രൂപ്പുകളീലും പ്രവര്‍ത്തിച്ചിരുന്നു. ഇതിനിടയിലാണ് മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലില്‍ അവസരം ലഭിക്കുന്നത്. അത് നടനെന്ന നിലയില്‍ ഹരീഷിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി.
ഉത്സാഹക്കമ്മിറ്റി എന്ന സിനിമയിലൂടെ 2014ല്‍ ചലച്ചിത്ര രംഗത്തെത്തിയ ഹരീഷ് കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നായകനോടൊപ്പം നിന്ന് കോമഡി പറയുന്ന ശ്രദ്ധേയമായ വേഷങ്ങളാണ് ഹരീഷിന് കൂടുതലും ലഭിച്ചത്.


Click it and Unblock the Notifications











