അനുമോളുടെ കാറും കിട്ടിയില്ല, കിട്ടിയത് കുറ്റപ്പെടുത്തൽ, പ്രശ്നം തുടങ്ങിയത് അവിടെ നിന്ന്; ബിന്നിയുടെ പ്രതികാരം
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ച ശേഷവും നാടകീയ സംഭവങ്ങൾ. വിന്നറായ അനുമോളും പിആർ ചെയ്ത വിനുവും തെറ്റിപ്പിരിഞ്ഞു. അനുമോൾ ഷോ വിന്നറായതിൽ പ്രധാന പങ്കുവഹിച്ചയാളാണ് വിനു. എന്നാൽ ഷോ കഴിഞ്ഞ് ആഴ്ചകൾ പിന്നിടവെ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങളുണ്ടായി. അനുമോളുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള സമ്മർദം കാരണം അനുമോളിൽ നിന്നും അകലം പാലിക്കുന്നു എന്നാണ് വിനു പറയുന്നത്.
മെെൽസ്റ്റോൺ മേക്കേർസിന്റെ അവാർഡ് ഫങ്ഷൻ ഉണ്ടായിരുന്നു. അവിടെ വിനു പോയിരുന്നു. വിനുവിന് അവാർഡും കൊടുത്തിരുന്നു. അവിടെ വെച്ച് ബിന്നിയെയും നൂബിനെയും കണ്ടപ്പോൾ ഞാനും എനിക്കൊപ്പമുള്ളവരോ അനുമോളുമായി ബന്ധപ്പെട്ട് നിങ്ങൾക്കെതിരെ കമന്റിട്ടില്ലെന്ന് വിനു അവരോട് പറഞ്ഞു. അനുവിന്റെ ബാക്കി ഫാൻസ് ഗ്രൂപ്പാണ് അത് ചെയ്തത്. ആ ഗ്രൂപ്പിൽ അനുവിന്റെ ചേച്ചിയുണ്ടെന്നും പറഞ്ഞു ഇതാണ് പ്രശ്നമായതെന്നാണ് പുറത്ത് വന്ന ശബ്ദരേഖയിൽ പറയുന്നത്.

അനുവിന്റെ ചേച്ചി ഇക്കാര്യം അറിഞ്ഞു. ഇത് ചേച്ചിക്ക് വിഷമമുണ്ടാക്കി. ഇതോടെ അനുവും വിനുവും തമ്മിൽ സംസാരമായി. പരസ്പരം സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തെന്നും ശബ്ദരേഖയിൽ പറയുന്നു. എന്നാൽ ബിന്നിയും നൂബിനും സെെബറാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ വേറൊരു ഗ്രൂപ്പാണതെന്നും ആ ഗ്രൂപ്പിനെക്കുറിച്ച് അനുമോളുടെ ചേച്ചിയോട് ചോദിക്കെന്ന് മറുപടി നൽകിയെന്നാണ് വിനു പറയുന്നത്.
അനുമോളും താനും തമ്മിൽ വഴക്കുണ്ടായെന്നും ബിന്നിയുടെ വാക്ക് കേട്ട് തന്നെ കുറ്റപ്പെടുത്തിയപ്പോൾ വിഷമമായെന്നും വിനു പറയുന്നുണ്ട്. അനുവും വിനുവും തമ്മിൽ വെെകാതെ തെറ്റിപ്പിരിയുമെന്ന് നേരത്തെ തന്നെ സോഷ്യൽ മീഡിയയയിൽ പ്രവചിച്ചവരുണ്ട്. വിനു അനുമോൾ ജയിച്ചതിൽ പ്രധാന പങ്കുവഹിച്ചയാളാണെങ്കിലും വിജയത്തിന്റെ നൂറ് ശതമാനം ഉത്തരവാദിത്വവും പിആറിന് നൽകുകയായിരുന്നു പലരും. ഹേറ്റേഴ്സ് ഇത് ആയുധമാക്കി.

അനുമോൾ വിജയിച്ചതിന് വിനു കാരണമാണെങ്കിലും അല്ലെങ്കിലും വിനി ചർച്ചയിലേക്ക് വന്നത് അനുമോളുടെ വിജയത്തിന്റെ തിളക്കത്തിന് മങ്ങലേൽപ്പിച്ചു എന്നത് സത്യമാണ്. അനുമോൾ ബിഗ് ബോസ് വിന്നറാകാൻ അർഹയല്ലെന്ന് വ്യാപകമായി കമന്റുകൾ വന്നിരുന്നു. ബിഗ് ബോസ് മലയാളം സീസൺ 7 ന്റെ ചരിത്രത്തിൽ ആദ്യമായാണ് വിന്നർക്ക് ഇത്രയും നെഗറ്റീവ് കമന്റുകൾ നേരിടേണ്ടി വന്നത്.
വിന്നറായ ശേഷം അനുമോളിൽ നിന്നും വിനു ചില സഹായങ്ങൾ പ്രതീക്ഷിച്ചിരുന്നെന്ന് വ്യക്തമാണ്. ബിഗ് ബോസിൽ സമ്മാനമായി ലഭിച്ച കാർ അനുമോൾ തനിക്ക് നൽകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് വിനു അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ തന്റെ പഴയ കാർ പോലും ആർക്കും കൊടുക്കില്ലെന്നും അധ്വാനിച്ച് വാങ്ങിയതാണെന്നുമാണ് അനുമോൾ പറഞ്ഞത്. പണത്തിന്റെ കാര്യത്തിൽ താൻ പിശുക്കിയാണെന്ന് അനുമോൾ തന്നെ പറഞ്ഞിട്ടുണ്ട്.
ബിന്നി അനുമോളോടുള്ള പ്രതികാരം കൃത്യമായി വീട്ടിയെന്ന് ഇപ്പോഴത്തെ സംഭവങ്ങളിൽ നിന്ന് വ്യക്തമാണ്. അനുമോളുടെ പിആറിൽ നിന്നും ആരാധകരിൽ നിന്നും ഏറ്റവും കൂടുതൽ സെെബർ ആക്രമണം നേരിട്ടവരിൽ ഒരാളാണ് ബിന്നി സെബാസ്റ്റ്യൻ. ഇന്ന് ബിന്നിയുടെ ഇടപെടൽ തോളോട് തോൾ ചേർന്ന് നടന്ന അനുമോളെയും വിനുവിനെയും രണ്ട് വഴിക്കാക്കി.


Click it and Unblock the Notifications











