മകനെ അവർ കരിയറിൽ നിന്ന് അടിവേരോടെ പറിച്ചെറിഞ്ഞു, അവന്റെ ഇന്നത്തെ ജീവിതം; രഞ്ജിത്തിനെക്കുറിച്ച് അമ്മ ഉഷ

ഫെെവ് ഫിം​ഗേഴ്സ് എന്ന സീരിയലിലൂടെ മലയാള സീരിയൽ രം​ഗത്ത് തരം​ഗം സൃഷ്ടിച്ച നടനാണ് രഞ്ജിത്ത് രാജ്. എന്നാൽ പിന്നീട് അധികം സീരിയലുകളിൽ രഞ്ജിത്തിനെ കണ്ടിട്ടില്ല. നടി ഉഷ തെങ്ങിൻതൊടിയിൽ ആണ് രഞ്ജിത്തിന്റെ അമ്മ. മകനെതിരെ ടെലിവിഷൻ രം​ഗത്ത് നടന്ന നീക്കങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഉഷയിപ്പോൾ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചിൽ.

മുപ്പത്തിയെ‌ട്ടോളം സീരിയൽ ചെയ്തിട്ടുണ്ട്. വില്ലനും ഹീറോയുമൊക്കെയായി. എന്റെ കുല ദെെവത്തെ ഞാൻ കുമ്പിട്ടപ്പോഴും എന്റെ വസ്ത്ര ധാരണം മാറിയപ്പോഴും എന്റെ സിനിമയും എന്റെ മകന്റെ സീരിയലും പോയി. ഞങ്ങളെ ഒന്ന് ഒതുക്കി. സത്യം തുറന്ന് പറഞ്ഞാൽ നമ്മളെ അവിടെ നിന്നും മാറ്റുമല്ലോ. ഒരിക്കൽ അവൻ അഭിനയിക്കാൻ വേണ്ടി പോവുകയാണ്. എന്റെ ഭാര്യ എന്നോ മറ്റോ പേരുള്ള ഒരു നല്ല സീരിയലിൽ ഫ്ലവേഴ്സിൽ അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ രാവിലെ അവനോട് വരേണ്ട, രഞ്ജിത്തിനെ മാറ്റി എന്ന് പറഞ്ഞ് കോൾ വരുന്നു.

Ranjith Raj

ഞാനവന്റെ മുഖത്ത് നോക്കിയപ്പോൾ ആ കുട്ടിയുടെ മുഖം കാണണമായിരുന്നു. എന്നിലെ അമ്മയാണ് ഉണർന്നത്. എന്താ‍ടാ എന്ന് ചോദിച്ചു. പോകണ്ടാ എന്ന് പറഞ്ഞെന്ന് അവൻ. വണ്ടിയിറക്ക് നമുക്ക് കന്യാകുമാരിക്ക് വിടാം എന്ന് പറഞ്ഞു. എന്റെ മകന്റെ സമനില ഞാൻ പിടിച്ച് നിർത്തിയേ പറ്റൂ. സാധാരണ ഒരു ജോലി നഷ്ടപ്പെടുന്നത് പോലെയല്ല. വെള്ളിത്തിരയിൽ സൂപ്പർസ്റ്റാർ പോലെ തിളങ്ങി നിന്ന മകനെ അടിവേരോടെ പറിച്ചെറിയുമ്പോൾ അവന്റെ മനസിന്റെ വേദന നമ്മൾ കാണണം.

പിന്നീട് അവനും മടുത്തു. അവന്റെ ഭാര്യ നേരത്തെ അയർലന്റിലേക്ക് പോയതാണ്. അവനും പോയി. അവൻ ക്രിക്കറ്റും മറ്റുമായി സന്തോഷത്തോടെ കഴിയുന്നു. ഡ്യൂട്ടിയുണ്ട്. ബാക്കിയുള്ള സമയം മുഴുവൻ ക്രിക്കറ്റാണ്. നല്ല അസ്സൽ പ്ലേയറാണ്. ഇവിടെ ഒരു ക്രിക്കറ്റ് ടീമിൽ നിന്ന് പോലും മാറ്റിയതാണ്. അവൻ ആ നാട്ടിൽ പോയി ക്രിക്കറ്റിൽ അച്ചീവ് ചെയ്ത് മെഡലുമായി നിൽക്കുമ്പോൾ അമ്മയെന്ന നിലയിൽ ഇതിൽ പരം സന്തോഷം മറ്റൊന്നില്ലെന്നും ഉഷ തെങ്ങിൻതൊടിയിൽ പറഞ്ഞു. എൺപതുകളിൽ അഭിനയ രം​ഗത്ത് സജീവ സാന്നിധ്യമായിരുന്നു ഉഷ തെങ്ങിൻതൊടിയിൽ. ഇന്ന് ഇവരെ അഭിനയ രം​ഗത്ത് കാണാറില്ല.

More from Filmibeat

Read more about: ranjith malayalam serials
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X