കുട്ടി അഖിലിന് ഇതെന്തുപറ്റി? ചിരിയടക്കാനാകാതെ സോഷ്യല്‍ മീഡിയയും! വേറിട്ട ചിത്രങ്ങളുമായി ജാസ്മിന്‍

​ബി​ഗ് ബോസ് സീസൺ 4 അവസാനിച്ചെങ്കിലും അതിലെ മത്സരാർത്ഥികളുടെ വിശേഷങ്ങളെല്ലൊം സോഷയ്ൽ മീഡിയയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരോ മത്സരാർത്ഥികൾക്കും അവരുടേതായ ഫാൻ ബേസുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും നിമിഷം നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ന്യൂ നോർമൽ എന്ന കൺസെപ്റ്റിലാണ് ഇത്തവണ ഷോ കൊണ്ട് വന്നത്.

ഷോയുടെ തുടക്കത്തിൽ വ്യത്യസ്തരായ 17 പേരുമായി തുടങ്ങിയെങ്കിലും 20 പേരാണ് ഇത്തവണ ഷോയിലുണ്ടായിരുന്നത്. വീടിനുള്ള വ്യത്യസ്ത അഭിപ്രായങ്ങളും വാക്കു തർക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും പുറത്ത് ഇറങ്ങിയപ്പോൾ എല്ലാവരും വളരെ നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ്. മത്സരാർത്ഥികൾ പരസ്പരം കാണുമ്പോൾ ഫോട്ടോസും റീൽസുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുമുണ്ട്.

കഴിഞ്ഞ ദിവസം ജാസ്മിൻ അത്തരത്തിലൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. കുട്ടി അഖിലും നവീൻ അറക്കലുമാണ് ജാസ്മിനൊപ്പമുള്ളത്. ഫോട്ടോയിൽ അഖിലിന്റെ മുഖത്തെ ഭാവത്തെക്കുറിച്ചാണ് പ്രേക്ഷകർ ചോദിക്കുന്നത്. ജാസ്മിന്‍ അടുത്തേയ്ക്ക് വരുമ്പോള്‍ അഖിലിന്റെ മുഖത്ത് വരുന്ന എക്‌സ്പ്രഷന്‍ കണ്ട് ചിരിയടക്കാനാകുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്. 'ദ ഗാങ്ങ്' എന്ന അടിക്കുരിപ്പോടെയാണ് ജാസ്മിന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉടനെതന്നെ മൂന്നുപേരും ഒന്നിച്ചുള്ള കൂടുതൽ ഫോട്ടോഷൂട്ടുകള്‍ കാണാനാകും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

ബി​ഗ് ബോസ് ഹൗസിൽ ആദ്യം പുറത്ത് പോയ ജാനകി മുതൽ ലേഡി വിന്നർ ദിൽഷ വരെയുള്ളതാണ് ഇവരുടെ സൗഹൃദം. ​ഗ്രാൻഡ് ഫിനാലെയിൽ പലർക്കും പല അഭിപ്രായങ്ങൽ ഉണ്ടായെങ്കിലും അവരെല്ലാം പരസ്പരം സൗഹ്യദം സൂക്ഷിക്കുന്നവരാണെന്ന് അവരുടെ പോസ്റ്റിലൂടെ കാണാൻ കഴിയും.

ബി​ഗ് ബോസ് വിജയകിരീടം ദിൽഷ ചൂടിയെങ്കിലും ആ സന്തോഷത്തിൽ പങ്കുചേരാൻ മത്സരാർത്ഥികൾ തയ്യാറായിരുന്നില്ല. ശേഷം മറ്റ് മത്സരാർത്ഥികളൊക്കെ മീഡിയാസിന് ഇൻ്റർവ്യു നൽകിയപ്പോൾ ദിൽഷ മാത്രം മിസ്സിങ് ആയിരുന്നു . രണ്ട് ദിവസത്തെ ബ്രേക്കിന് ശേഷമാണ് ദിൽഷ മീഡിയാസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

jasmine moosa

ദിൽഷ ഫിലിമിബീറ്റിന് നൽകിയ അഭിമുഖത്തിലും പറയുന്നു ആ വേദിയിൽവെച്ച് തനിക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ലെന്ന്. ഈ ഇൻ്റർവ്യു പുറത്തായതിന് ശേഷം തങ്ങൾക്ക് പറ്റിയ തെറ്റ് മനസ്സിലാക്കി ഇരുവരും ദിൽഷയോട് സോറിയും അതുപോലെ തന്നെ ദിൽഷക്ക് ആശംസകളും അറിയിച്ചു.

ബിഗ് ബോസ് നാലാം സീസണിലെ മത്സരാര്‍ത്ഥികളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരാളാണ് ജാസ്മിന്‍ എം. മൂസ. ഹൗസിനുള്ളിൽ വളരെ സ്‌ട്രോങ്ങായി കളിക്കുന്ന ജാസ്മിന്‍ മത്സരത്തിന്റെ ഇടയ്ക്കുവെച്ച് സ്വമേധയാ പോകുകയായിരുന്നു.

Recommended Video

Bigg Boss Interview | യഥാർത്ഥ ബിഗ്‌ബോസ് ഇവിടുണ്ട്.. ഇഷ്ടം റോബിനെയോ ജാസ്മിനെയോ? | *BiggBoss

മത്സരത്തിനിടയിലെ പല സംഭവങ്ങളിലും പലരുമായും ദേഷ്യവും അകല്‍ച്ചയും വാക്ക് തർക്കങ്ങളും ഉണ്ടായെങ്കിലും പുറത്തിറങ്ങിയതോടെ ജാസ്മിന്‍ എല്ലാവരുമായും വളരെ സൗഹൃദത്തിലാണ് മുന്നോട്ടുപോകുന്നത്. ജാസ്മിനും ഡോ റോബിനുമായിരുന്നു ഏറ്റവും കൂടുതൽ വാക്ക് തർക്കങ്ങൾ ഉണ്ടായിട്ടുള്ളത്. പക്ഷെ ഹൗസിന് പുറത്ത് ഇരുവരും തമ്മിൽ സൗഹൃദത്തിലാണ്

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X