ഒരു കാലത്ത് ഗ്ലാമർ റോളുകളിൽ തിളങ്ങി, ഇന്ന് കുടുംബിനി, മുസ്ലീം മത വിശ്വസിയായ സജിത ബേട്ടിയിൽ വന്ന മാറ്റം!
ചെറുപ്രായത്തില്‍ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തിയ അഭിനേത്രിയാണ് സജിത ബേട്ടി. മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേമികൾക്കും ഒരുപോലെ സുപരിചിതയായ നടി. വീട്ടമ്മമാരുടെ പ്രിയതാരമായ നടി ബാലതാരമായിട്ടാണ് അഭിനയിച്ച് തുടങ്ങിയത്. മിസ്റ്റർ ആന്റ് മിസിസ്, ഹരികൃഷ്ണൻസ് എന്നീ സിനിമകളിലും ഒരു ടെലിഫിലിമിലും അഭിനയിച്ചുകൊണ്ടായിരുന്നു സജിതയുടെ അരങ്ങേറ്റം.
അച്ചാമ്മക്കുട്ടിയുടെ അച്ചായൻ, ആയുഷ്മാൻ ഭവ, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ഒളിംപ്യൻ ആന്റണി ആദം, ഉസ്താദ്, മേലേവാര്യത്തെ മാലാഖകുട്ടികൾ, തെങ്കാശിപട്ടണം എന്നിവയാണ് ബാലതാരമായിരിക്കെ സജിത ചെയ്ത സിനിമകൾ. വളർന്നശേഷം മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം നടിക്ക് അവസരങ്ങൾ ലഭിച്ചു.

ഏറെയും ഗ്ലാമർ റോളുകളായിരുന്നു. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലും നടി അക്കാലത്ത് സജീവമായിരുന്നു. പക്ഷെ മുതിർന്നശേഷം സിനിമയിൽ വലിയ റോളുകളൊന്നും താരത്തിന് ലഭിച്ചില്ല. അങ്ങനെയാണ് നടി ഭാഗ്യം സീരിയലിൽ പരീക്ഷിക്കാൻ എത്തുന്നത്. നെഗറ്റീവ് വേഷങ്ങളിലൂടെയാണ് നടി സജിത ബേട്ടി സീരിയൽ രംഗത്ത് അറിയപ്പെട്ടത്. കാവ്യാഞ്ജലി, സ്ത്രീ, കടമറ്റത്ത് കത്തനാർ തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളിലൂടെയാണ് അവർ ഇപ്പോഴും ഓർമ്മിക്കപ്പെടുന്നതും.
നായിക വേഷങ്ങള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെ സജിത സീരിയലിൽ ചെയ്ത നെഗറ്റീവ് റോളുകൾക്കും ലഭിച്ചിരുന്നു. അങ്ങനെയാണ് താരറാണി പട്ടം കിട്ടിയതും. ഹൈദരാബാദിൽ നിന്നുള്ള ഉറുദു സംസാരിക്കുന്ന മുസ്ലീം സമുദായത്തിൽ പെട്ടയാളാണ് സജിത ബേട്ടി. നാല് സഹോദരങ്ങൾ നടിക്കുണ്ട്.
ആൽബം സോങ്ങുകൾ ഹിറ്റായിരുന്ന കാലത്ത് സജിതയും ആൽബം ഗാനരംഗങ്ങളിൽ അഭിനയിച്ചിരുന്നു. വിടർന്ന കണ്ണുകളും നിഷ്കളങ്കമായ ചിരിയുമെല്ലാമാണ് സജിതയ്ക്ക് സ്വീകാര്യത ലഭിക്കാൻ കാരണമായത്. 2012ൽ ആയിരുന്നു താരത്തിന്റെ വിവാഹം. വയനാട്ട് കല്‍പ്പറ്റ സ്വദേശിയായ ഷമാസാണ് നടിയെ വിവാഹം ചെയ്തത്. വിവാഹശേഷം സജിത അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിന്നു. ഒരു കുഞ്ഞിന് ജന്മം നൽകി. പൂർണ്ണമായും കുടുംബിനിയായി.
സജിതയുടെ വർഷങ്ങൾ പഴക്കമുള്ള ഗ്ലാമറസ് ഫോട്ടോകൾ റെഡ്ഡിറ്റിൽ ഇപ്പോഴിതാ ചർച്ചയാവുകയാണ്. വിവാഹശേഷം ഗ്ലാമർ ജീവിതം വിട്ട് സജിത ട്രഡീഷണൽ ആയി എന്ന തരത്തിലാണ് ചർച്ചകൾ. എന്നാൽ ഈ ചോദ്യത്തിനുള്ള മറുപടി നേരത്തെ തന്നെ സജിത നൽകിയിരുന്നു. ഗ്ലാമർ വേഷങ്ങളിൽ നിന്നും പെട്ടെന്ന് ഞാൻ ട്രഡീഷണൽ ആയതല്ല.

പണ്ട് മുതൽക്ക് തന്നെ പർദ്ദ ധരിക്കുന്ന ആളാണ്. ഉറുദു മുസ്ലീം സമുദായക്കാരാണ് ഞങ്ങൾ. അതുകൊണ്ട് തന്നെ പരമ്പരാഗതമായ ആചാരങ്ങളിൽ വിശ്വസിച്ച് പോരുന്നു. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ.മേക്കപ്പ് ഇടില്ല. ഇപ്പോഴും അതങ്ങനെ തുടര്‍ന്ന് കൊണ്ട് പോകുന്നു. എന്ന് കരുതി സിനിമയിലോ സീരിയലുകളിലോ എത്തുമ്പോഴും അങ്ങിനെയുള്ള വസ്ത്രങ്ങൾ മാത്രമെ ധരിക്കൂ എന്ന വാശിയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.
പക്ഷെ ഇനി കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള എന്തും ഞാന്‍ ചെയ്യും. അങ്ങനെ ഉണ്ടാവാന്‍ ഭര്‍ത്താവ് ഷമാസിക്ക സമ്മതിക്കുകയുമില്ല. പല സാഹചര്യങ്ങള്‍ കൊണ്ടുമാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത് എന്നാണ് ഒരിക്കൽ സജിത പറഞ്ഞത്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം സീരിയലിലൂടെയാണ് നടി അഭിനയത്തിലേക്ക് തിരികെ വന്നത്.
ഉപ്പും മുളകും എന്ന സിറ്റ്കോമിലൂടെയായിരുന്നു അത്. സജിതയുടെ പാത പിന്തുടർന്ന് ഏക മകൾ ഇസയും അഭിനയത്തിലേക്ക് എത്തി കഴിഞ്ഞു. സാന്ത്വനം സീരിയലിൽ ദേവൂട്ടി എന്ന റോൾ ചെയ്ത് ഇസയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി കഴിഞ്ഞു. സിനിമയിൽ സജീവമല്ലെങ്കിലും അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഭർത്താവിന്റെ പിന്തുണയോടെ നടി ആക്ടീവാണ്.


Click it and Unblock the Notifications











