»   » ചാനല്‍ പരിപാടിയ്ക്കിടെ രഞ്ജിനി ഹരിദാസും രേഖ രതീഷും തമ്മില്‍ വഴക്ക്, നടി ഇറങ്ങിപ്പോയി; കാണൂ

ചാനല്‍ പരിപാടിയ്ക്കിടെ രഞ്ജിനി ഹരിദാസും രേഖ രതീഷും തമ്മില്‍ വഴക്ക്, നടി ഇറങ്ങിപ്പോയി; കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ചാനല്‍ പരിപാടികള്‍ക്കിടയില്‍ താരങ്ങള്‍ തമ്മില്‍ മുട്ടന്‍ വഴക്ക് നടക്കുന്നതും കയ്യാങ്കളിയ്‌ക്കൊടുവില്‍ ഇറങ്ങിപ്പോകുന്നതൊന്നും അത്ര പുതുമയുള്ള സംഭവമല്ല. കുക്കുറി ഷോയ്ക്കിടെ പ്രമുഖ നടി വഴക്കുണ്ടാക്കി ഇറങ്ങിപ്പോയ വീഡിയോ സോഷ്യല്‍ മീഡയ ഒരുപാട് ആഘോഷിച്ചിട്ടുണ്ട്.

പൃഥ്വിയുടെ കര്‍ണനോ മമ്മൂട്ടിയുടെ കര്‍ണനോ എന്ന തര്‍ക്കത്തിനിടെ ഇതാ മറ്റൊരു കര്‍ണന്‍ കൂടെ...ആരാണിത്?

അത്തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. രഞ്ജിനി ഹരിദാസും സിനിമ - സീരിയല്‍ നടി രേഖ രതീഷും തമ്മിലുള്ള വഴക്കാണ് വീഡിയോയില്‍ കാണിയ്ക്കുന്നത്.

റണ്‍ ബേബി റണ്ണില്‍

ഏഷ്യനെറ്റ് പ്ലസ് ചാനലില്‍ സംരംക്ഷണം ചെയ്യുന്ന പരിപാടിയാണ് റണ്‍ ബേബി റണ്‍. രഞ്ജിനി ഹരിദാസാണ് പരിപാടിയുടെ അവതാരിക. പരസ്പരം എന്ന സീരിയലില്‍ പദ്മാവതിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന രേഖ രതീഷ് അതിഥിയായെത്തിയ്‌പ്പോഴാണ് സംഭവം.

എന്താണ് പ്രശ്‌നം

താന്‍ സീരിയല്‍ കാണാറില്ലെന്ന് പറഞ്ഞ് രഞ്ജിനി, സീരിയല്‍ താരങ്ങളെ അപമാനിയ്ക്കുന്ന തരത്തില്‍ സംസാരിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഇതോടെ രേഖ രോക്ഷം കൊള്ളുകയായിരുന്നു.

ഇതാണ് വീഡിയോ

ഞായറാഴ്ച രാത്രി എട്ട് മണിയ്ക്ക് ഏഷ്യനെറ്റ് പ്ലസില്‍ സംരക്ഷണം ചെയ്യുന്ന പരിപാടിയുടെ പ്രമോ വീഡിയോ ഈ വഴക്കോടുകൂടെയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണൂ...

ഇത് പ്രമോഷനോ

അതേ സമയം, പ്രമോ വീഡിയോ ഏഷ്യനെറ്റ് ചാനല്‍ തന്നെ പുറത്ത് വിട്ടതോടെ ഇത് പരിപാടിയ്ക്കുള്ള പ്രമോഷന്റെ ഭാഗമായുള്ള നാടകമാണോ എന്ന സന്ദേഹം ചിലര്‍ക്കൊക്കെയുണ്ട്. എങ്ങനെയായാലും പ്രശ്‌നം അറിയാന്‍ ഞായറാഴ്ച രാത്രി എട്ട് മണിവരെ കാത്തിരിയ്ക്കണം.

English summary
What Happened with between Rekha Ratheesh And Ranjini Haridas

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam