ചിന്നുവിനെ ഒഴിവാക്കണമെന്ന് സന്ദേശിന്റെ വീട്ടുകാർ, നിരന്തരം വഴക്കും ബഹളവും, പേടിപ്പിക്കാൻ ചെയ്ത പ്രവൃത്തി!
കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ ചിന്നു പാപ്പുവെന്ന രേഷ്മയുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തി യുട്യൂബറായ ഹെലൻ ഓഫ് സ്പാർട്ട. കാമുകനായ സന്ദേശിന്റെ വീട്ടുകാർ നിരന്തരം ചിന്നുവിന് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായി അറിയാൻ കഴിഞ്ഞുവെന്ന് ഹെലൻ ഓഫ് സ്പാർട്ട എന്ന് അറിയപ്പെടുന്ന ധന്യ രാജേഷ് പറയുന്നു. ഇന്നലെ വീഡിയോ ചെയ്യാതിരുന്നതിന് കാരണമുണ്ട്.
ആളുകളിൽ നിന്നുള്ള ഊഹാപോഹങ്ങൾ വെച്ച് വീഡിയോ ചെയ്യേണ്ടതില്ലല്ലോ. അതിന് എനിക്ക് താൽപര്യവുമില്ല. ഇന്ന് ആകുമ്പോഴേക്കും ചിന്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ പുറത്ത് വരുമെന്ന് ഉറപ്പുണ്ടായിരുന്നു. എനിക്ക് വ്യക്തിപരമായി ചിന്നുവിനെ അറിയാം. ചിന്നു കല്യാണം കഴിച്ചയാളെയും എനിക്ക് വ്യക്തിപരമായി പരിചയമുണ്ടായിരുന്നു.

നല്ല മക്കളായിരുന്നു രണ്ടുപേരും. വാർത്തകേട്ട് ഞാനും ഷോക്കായി. ചിന്നു ഹൈപ്പർ ആക്ടീവായ കുട്ടിയാണ്. ഭർത്താവായ വ്യക്തി ലിമിറ്റഡായി പെരുമാറുന്നയാളാണ്. ചിന്നുവിനെപ്പോലെയുള്ള കുട്ടികൾ ആത്മഹത്യ ചെയ്യില്ല എന്നൊന്നുമില്ല. ഇത്രയും ബോൾഡായിട്ടുള്ള എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ ആത്മഹത്യ ചെയ്യുമോ എന്നുള്ള സംശയം പലരും പ്രകടിപ്പിച്ച് കണ്ടിരുന്നു. അങ്ങനെയുള്ളവരും ഇത്തരം തീരുമാനങ്ങൾ എടുത്തേക്കാം.
സന്ദർഭത്തിന് അനുസരിച്ചല്ലേ ഓരോരുത്തരും പെരുമാറുന്നത്. മുൻ ഭർത്താവുമായി ചിന്നു ഡിവോഴ്സായിട്ടില്ല. ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തിട്ടേയുള്ളു. ഒന്നര വർഷമായി സന്ദേശ് എന്ന ചെറുപ്പക്കാരനുമായി ലിവിങ് റിലേഷൻഷിപ്പില്ലായിരുന്നു. വിവാഹശേഷം ഭർത്താവിനൊപ്പം താമസിച്ചിരുന്നു അതേ വാടക വീട്ടിൽ തന്നെയാണ് കാമുകനൊപ്പവും ചിന്നു താമസിച്ചിരുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആ ആ വീട്ടിൽ ഭയങ്കരമായ പ്രശ്നങ്ങളും മറ്റും നടക്കുന്നതായാണ് അയൽവാസികൾ പറഞ്ഞത്. സന്ദേശിന്റെ വീട്ടുകാർ വന്ന് നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നുവത്രെ. ചിന്നുവുമായുള്ള സന്ദേശിന്റെ ബന്ധത്തിനോട് അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. ആ ബന്ധത്തിൽ നിന്നും ചിന്നു മാറാൻ വേണ്ടി സന്ദേശിന്റെ വീട്ടുകാർ നിരന്തരമായി നിർബന്ധിക്കുന്നുണ്ടായിരുന്നുവത്രെ. സ്ഥിരമായി ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ട്.
സന്ദേശിനെ ചോദ്യം ചെയ്ത് കഴിയുമ്പോൾ പോലീസ് തന്നെ ഈ വിവരങ്ങൾ പുറത്തുവിട്ടേക്കും. സന്ദേശിനെ ഒന്ന് പേടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചിന്നു ചെയ്ത പ്രവൃത്തി ജീവഹാനി സംഭവിക്കുന്നതിലേക്ക് മാറുകയായിരുന്നുവെന്നും അറിയാൻ കഴിഞ്ഞു. ഈ വിവരങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ സന്ദേശിന്റെ വീട്ടുകാർക്കും കാര്യങ്ങൾ അറിയുമായിരിക്കും. അന്വേഷണങ്ങളിൽ തെളിയുമായിരിക്കും.

ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ ചെയ്തായിരിക്കില്ല എന്നതും ചിലപ്പോൾ തെളിഞ്ഞേക്കും. ആരെയും പേടിപ്പിക്കാൻ മരണം വെച്ച് കളിക്കരുത്. ചിന്നുവിന് സംഭവിച്ചത് സംഭവിക്കും. വെറും 24 വയസ് മാത്രമെയുള്ളു ആ കുട്ടിക്ക്. നാല് വയസുള്ള ഒരു മകനുണ്ട് ചിന്നുവിന്. ആ കുട്ടിയെ ചിന്നുവിന്റെ വീട്ടുകാരോ മുൻ ഭർത്താവോ ഏറ്റെടുക്കുമായിരിക്കും. ഈ പ്രശ്നങ്ങൾക്കെല്ലാം ഇടയിൽ പെട്ട് പോയിരിക്കുന്നത് ഒന്നുമറിയാത്ത ആ കുഞ്ഞാണ്.
എടുത്ത് ചാടി തീരുമാനമെടുക്കും മുമ്പ് ചുറ്റുമുള്ള ആൾക്കാരെ പറ്റി കൂടി ചിന്തിക്കുന്നത് നല്ലതാണ്. കുഞ്ഞ് ചിന്നുവിന്റെ അച്ഛന്റെ കൂടെയാണ് താമസമെന്നാണ് അറിയാൻ കഴിഞ്ഞത്. ഫിനാഷ്യൽ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല. സോഷ്യൽമീഡിയയിൽ നിന്നും അത്യാവശ്യം സമ്പാദിക്കുന്ന കുട്ടിയായിരുന്നു. അതുപോലെ അക്കര പച്ച തേടി പോകരുത്. അതും ഒരു പ്രശ്നം തന്നെയാണ്.
സന്ദേശുമായുള്ള ചിന്നുവിന്റെ റിലേഷൻഷിപ്പ് വാർത്തയിൽ നിറഞ്ഞശേഷം കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ചിന്നുവിനെ തെറി പറഞ്ഞ് കമന്റുകൾ പ്രത്യക്ഷപ്പെടുന്നത് കണ്ടു. എന്തൊക്കെ തരം ആളുകളാണ് നമുക്ക് ചുറ്റും. ആത്മഹത്യം ആരും ഒന്നിനുമുള്ള പരിഹാരമായി ചൂസ് ചെയ്യരുതെന്നും ധന്യ പറയുന്നു. ചിന്നു കാസർഗോഡ് സ്വദേശിനിയാണ്. അഞ്ച് വർഷം മുമ്പായിരുന്നു വിവാഹം.


Click it and Unblock the Notifications