»   »  ഒന്നും ഒന്നും മൂന്നില്‍ എത്താന്‍ രഞ്ജിനി പറഞ്ഞ ഒരേ ഒരു ഡിമാന്റ്, സന്തോഷ് പണ്ഡിറ്റ് വേണം!!

ഒന്നും ഒന്നും മൂന്നില്‍ എത്താന്‍ രഞ്ജിനി പറഞ്ഞ ഒരേ ഒരു ഡിമാന്റ്, സന്തോഷ് പണ്ഡിറ്റ് വേണം!!

Posted By: Rohini
Subscribe to Filmibeat Malayalam

ഇക്കഴിഞ്ഞ ഞായറാഴ്ച മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ഒന്നും ഒന്നും മൂന്ന് സീസണ്‍ ടുവിന്റെ എപ്പിസോഡിന് നല്ല റേറ്റിങ്ങുണ്ടായിരുന്നു. മലയാളികള്‍ ഏറെ വിമര്‍ശിച്ച രണ്ട് വ്യക്തികള്‍ ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം.

റിമിയ്ക്ക് രഞ്ജിനി ഹരിദാസ് കൊടുത്ത ഒരു ഒന്നൊന്നര പണി; റിമി കരയാന്‍ തുടങ്ങി

അതെ, രഞ്ജിനി ഹരിദാസും സന്തോഷ് പണ്ഡിറ്റും ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്നു എന്ന് കേട്ടവര്‍ വിമര്‍ശിക്കാന്‍ തയ്യാറായി നിന്നു. എന്നാല്‍ ഇരുവരും ഒരേ വേദിയില്‍ എത്താനുണ്ടായ കാരണം ആര്‍ക്കെങ്കിലും അറിയാമോ?

രഞ്ജിനിയുടെ ഡിമാന്റ്

ഒന്നും ഒന്നും മൂന്ന് സീസണ്‍ 2 വിന്റെ കഴിഞ്ഞ എപ്പിസോഡില്‍ ക്ഷണിച്ചത് ആദ്യം രഞ്ജിനി ഹരിദാസിനെ മാത്രമായിരുന്നു. എന്നാല്‍ താന്‍ വരണമെങ്കില്‍ പരിപാടിയിലേക്ക് സന്തോഷ് പണ്ഡിറ്റിനെയും ക്ഷണിക്കണം എന്ന് രഞ്ജിനി പറഞ്ഞത്രെ. അങ്ങനെയാണ് ഇരുവരും ഒരു വേദിയില്‍ എത്തിയത്.

എന്താണ് അതിന് കാരണം

രഞ്ജിനി അങ്ങനെ ഒരു ഡിമാന്റ് പറയാന്‍ കാരണമുണ്ട്. ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത സന്തോഷ് പണ്ഡിറ്റുമായി സോഷ്യല്‍ മീഡിയയില്‍ തന്നെ പല പ്രാവശ്യം കല്യാണം കഴിപ്പിച്ചു. ആ ആളിനെ നേരിട്ട് കാണണം എന്ന ആഗ്രഹം കൊണ്ടാണ് രഞ്ജിനി ഇങ്ങനെ ഒരു ഡിമാന്റ് പറഞ്ഞതത്രെ.

ബുദ്ധിമാനാണ്.

സന്തോഷ് പണ്ഡിറ്റ് മണ്ടനാണെന്ന് പറഞ്ഞാണ് പലരും അദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ കളിയാക്കുന്നതും ചീത്ത വിളിയ്ക്കുന്നതും. എന്നാല്‍ അദ്ദേഹമൊരു ബുദ്ധിമാനാണെന്നാണ് തനിയ്ക്ക് തോന്നുന്നത് എന്ന രഞ്ജിനി പറഞ്ഞു.

രഞ്ജിനി പറഞ്ഞത് സത്യം

ഞായറാഴ്ചത്തെ എപ്പിസോഡ് കണ്ടവര്‍ക്കറിയാം, രഞ്ജിനി പറഞ്ഞത് സത്യമാണ്. രഞ്ജിനിയ്ക്കും സന്തോഷ് പണ്ഡിറ്റിനുമൊപ്പം റിമി ടോമിയും ചേരുന്ന എപ്പോസോഡില്‍ ആദ്യം മുതല്‍ അവസാനം വരെ കൈയ്യടി നേടിയത് പണ്ഡിറ്റാണ്. ചാനല്‍ പരിപാടികളില്‍ പെട്ടന്ന് ക്ഷോഭിയ്ക്കുന്ന പണ്ഡിറ്റിനെയാണ് എല്ലാവരും കണ്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ രഞ്ജിനിയും റിമിയും ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് നര്‍മത്തില്‍ കലര്‍ന്ന മറുപടിയാണ് സന്തോഷ് നല്‍കിയത്. കളേഴ്‌സ് ടിവിയില്‍ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചിരുത്തി അപമാനിച്ച പരിപാടി ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് ഒന്നും ഒന്നും മൂന്നിന്റെ ഈ എപ്പിസോഡ് എത്തിയത്.

English summary
What Ranjini Haridas demanded for Santhosh Pandit

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam