തിരിച്ച് വരാൻ പറ്റാത്ത രീതിയിലുള്ള താഴ്ച, മല്ലു ട്രാവലറിന് യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? സുഹൃത്തുക്കൾ പറയുന്നത്

ഇൻഫ്ലുവൻസർ മല്ലു ട്രാവലർക്ക് എന്താണ് സംഭവിച്ചതെന്ന ചോദ്യം ഉയരുന്നു. ആരോ​ഗ്യ പ്രശ്നമുണ്ടെന്നും തൽക്കാലം മാറി നിൽക്കുകയാണെന്നും തിരിച്ച് വന്നാൽ കാണാമെന്നും പറഞ്ഞ് മല്ലു ട്രാവലർ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പിന്നാലെയാണ് എന്താണ് സംഭവിച്ചതെന്ന ചോദ്യങ്ങൾ വന്നത്. ഇതിനിടെ സുഹൃത്തായ മറ്റൊരു ഇൻഫ്ലുവൻസർ തൊപ്പി അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്ന ചില കാര്യങ്ങൾ പറഞ്ഞു.

20 ദിവസം മുന്നേ മല്ലു എന്നെ വിളിച്ചിരുന്നു. പതിവില്ലാതെ ഒരു കോൾ. അതിന് മുമ്പേ എത്രയോ കാലം മുമ്പേയാണ് എന്നെ വിളിച്ചത്. മരിക്കാൻ പോകുന്നവരെ പോലെയാണ് എന്നോട് സംസാരിച്ചത്. വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ പൊരുത്തപ്പെടണം എന്ന് പറഞ്ഞു. ഹജ്ജിനും ഉംറയ്ക്കും പോകുമ്പോൾ പറയുന്നത് പോലെ. എല്ലാം തീരുന്നു, കുറച്ച് പ്രശ്നങ്ങളുണ്ട് എന്ന ലെവലിലുള്ള സംസാരം. അത്രയും കാലം വിളിക്കാതെ പെട്ടെന്ന് വിളിച്ചാണ് ഇങ്ങനെ പറയുന്നത്. അതിന് ശേഷമാണ് ഈ പോസ്റ്റ് ഞാൻ കാണുന്നത്. ഇത് രണ്ടും കണക്ട് ചെയ്ത് നോക്കുമ്പോൾ എന്തോ പ്രശ്നം തോന്നുന്നെന്നാണ് തൊപ്പി പറഞ്ഞത്. എന്നാൽ അത്രത്തോളം ​ഗൗരവമുള്ള സൗഹചര്യത്തിൽ അല്ല മല്ലു ട്രാവലർ ഉള്ളതെന്ന് യൂട്യൂബർ സായ് കൃഷ്ണ പറയുന്നു.

Mallu Traveler

മല്ലു ട്രാവലർ എനിക്ക് പേഴ്സണലി അറിയുന്ന സുഹൃത്താണ്. മല്ലു ട്രാവലർ ഇങ്ങനെയൊരു ഇൻസ്റ്റ​ഗ്രാം പോസ്റ്റിട്ടപ്പോഴാണ് ഞാനും ഇത് അറിയുന്നത്. അപ്പോൾ തന്നെ ഞാൻ മല്ലുവിനെ കോൺടാക്ട് ചെയ്തു. ഫോണിൽ കണക്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ കിട്ടിയില്ല. മെസേജ് അയപ്പോൾ മണിക്കൂറുകൾക്കുള്ളിൽ മറുപടി വന്നു. ബ്രോ, എനിക്ക് ഫിസിക്കൽ ഹെൽത്ത് ഇഷ്യൂ ആണ്. റിക്കവറിക്ക് സമയം വേണം. ഇപ്പോൾ ഓക്കെയാണെന്ന് പറഞ്ഞിരുന്നെന്നും സായ് കൃഷ്ണ പറഞ്ഞു.

മല്ലു അടുത്ത കാലത്തായി ഞാനിനി ഒന്നിനുമില്ലെടാ, ബിസിനസുമായി മുന്നോട്ട് പോകുന്നു എന്ന് പറയുന്നുണ്ട്. കേസും കാര്യങ്ങളുമൊക്കെ അറിയാലോ. മുൻഭാര്യ കൊടുത്ത കേസിൽ മാത്രമാണ് വിധി ആയിട്ടുള്ളത്. വേറൊരു കേസ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നു. 2023-24 കാലഘട്ടത്തിൽ മല്ലു ട്രാവലറു‌ടെ ഡൗൺ ഫോളാണ് നമ്മൾ കണ്ടത്. ഒരു സമയത്ത് മല്ലു ട്രാവലറു‌ടെ വീ‍ഡിയോ വരാൻ മലയാളികൾ കാത്തിരുന്നിട്ടുണ്ട്. പീക്കിൽ നിന്ന സമയം. അവിടെ നിന്നും കൂപ്പുകുത്തി വീഴുകയാണുണ്ടായത്. അത്യാവശ്യം പെെസയുണ്ടാക്കുന്ന യൂട്യൂബേർസിനെ എനിക്കറിയാം. ‌

Mallu Traveler

അവരൊന്നും അവരിൽ പലരും ലെെഫ് സ്റ്റെെൽ മാറ്റിയ സ്റ്റേജിലേക്ക് പോയിട്ടില്ല. മല്ലു ട്രാവലർ ലെെഫ് സ്റ്റെെൽ വല്ലാതെ മാറ്റി. അഹങ്കാരി എന്ന പേര് വന്നു. പല കാര്യങ്ങളും പറയുമ്പോഴും ചെയ്യുമ്പോഴും എനിക്കുമങ്ങനെ തോന്നിയിരുന്നു. റോളർ കോസ്റ്റർ റെെഡായിരുന്നു സോഷ്യൽ മീഡിയയിൽ മല്ലുവിന്. കേസും കൂടെ ആയപ്പോൾ തിരിച്ച് വരാൻ പറ്റാത്ത രീതിയിലുള്ള താഴ്ചയായി. ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ മല്ലു ട്രാവലറുടെ പ്രസ്താവന മിസ് ലീഡിം​ഗ് ആയോ എന്ന് എനിക്ക് തോന്നുന്നു.

'ശാരീരികമായി കുറച്ച് പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് താൽക്കാലം മാറി നിൽക്കുകയാണ്. നിങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ടാകണം. ഞാൻ ഇല്ല എന്ന് വെച്ച് വായ്കോ പെർഫ്യൂം നിങ്ങൾ സപ്പോർട്ട് ചെയ്യാതിരിക്കരുത്. നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുടുംബം ജീവിക്കുന്നത് അത് വഴി മാത്രമായിരിക്കും. തിരിച്ച് വന്നാൽ കാണാം' എന്നായിരുന്നു മല്ലു ട്രാവലർ പുറത്ത് വിട്ട ആദ്യ പ്രസ്താവന. 'റിക്കവർ ചെയ്യാൻ ഞാൻ പരാമവധി ശ്രമിച്ചു, പക്ഷെ ഞാൻ പരാജയപ്പെട്ടു, ഒരു പക്ഷെ ഇത് അവസാനത്തിനുള്ള സമയമായിരിക്കും' എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X