»   » നടി അനുശ്രീയും ആത്മസഖിയിലെ സത്യജിത്തും തമ്മില്‍ പ്രണയം, വെളിപ്പെടുത്തലുമായി എത്തുന്നു?

നടി അനുശ്രീയും ആത്മസഖിയിലെ സത്യജിത്തും തമ്മില്‍ പ്രണയം, വെളിപ്പെടുത്തലുമായി എത്തുന്നു?

Posted By: Rohini
Subscribe to Filmibeat Malayalam

നടി അനുശ്രീയോട് ഈ അടുത്ത് ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോഴും വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിയ്ക്കുന്നില്ല എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അനുശ്രീ പ്രണയത്തിലാണെന്നാണ് പുതിയ വാര്‍ത്ത.

സിനിമ തിരക്കില്‍ വിവാഹ ജീവിതം വേണ്ടെന്ന് വയ്ക്കുമോ; അനുശ്രീ പറയുന്നു

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ആത്മസഖി എന്ന സീരിയലിലെ നായകനാന്‍ സത്യജിത്തായി എത്തുന്ന റെയ്ജന്‍ രാജനാണത്രെ അനുശ്രീയുടെ കാമുകന്‍.

ഒന്നും ഒന്നും മൂന്ന്

റിമി ടോമി അവതരിപ്പിയ്ക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ അതിഥികളായി അനുശ്രീയും റെയ്ജിനും എത്തുന്നുണ്ട. ഈ പ്രണയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്താന്‍ വേണ്ടിയാണ് ഇരുവരും പരിപാടിയില്‍ എത്തുന്നത് എന്ന് പ്രമോ കണ്ട പ്രേക്ഷകര്‍ പറയുന്നു.

പ്രമോ പ്രമോഷന്‍ മാത്രമോ

എന്നാല്‍ ഈ പ്രമോയില്‍ പറയുന്ന കാര്യങ്ങള്‍, പരിപാടിയുടെ പ്രമോഷന് വേണ്ടി ഉണ്ടാക്കിയത് മാത്രമാണെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. അനുശ്രീ ഇഷ്ടപ്പെടുന്നത് റെയ്ജിനെ അല്ലത്രെ, ആത്മസഖിയിലെ സത്യജിത്ത് എന്ന കഥാപാത്രത്തെയാണത്രെ.

കണ്ടു നോക്കൂ

ഈ പ്രമോ വീഡിയോയില്‍ പറയുന്നത് സത്യജിത്ത് എന്ന കഥാപാത്രത്തെ അനുശ്രീയ്ക്ക് ഇഷ്ടമാണെന്നാണ്. എന്നാല്‍ റിമി ടോമിയുടെ ചില വാക്കുകള്‍ കല്ലുകടിയുണ്ടാക്കുന്നു.

വെളിപ്പെടുത്താന്‍ വേണ്ടി

ഇത് വെളിപ്പെടുത്താന്‍ വേണ്ടിയാണ് ഞങ്ങള്‍ വന്നത് എന്ന് അനുശ്രീ പറയുമ്പോള്‍ പ്രേക്ഷകര്‍ കൂടുതല്‍ ആശങ്കയില്‍ ആകുകയാണ്.

കാത്തിരിയ്ക്കാം

ഞായറാഴ്ച ഒമ്പത് മണിയ്ക്ക് റെയ്ജിനും അനുശ്രീയും എത്തുന്നു പരിപാടി സംപ്രേക്ഷണം ചെയ്യും. ഈ പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ടോ എന്ന് കണ്ടറിയാം.

English summary
Anusree and serial artist Rayjan Rajan on the hilarious floor of Onnum Onnum Moonu. Wait for a shocking revelation of Anusree, this Sunday at 9.00 PM only on Mazhavil Manorama.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam