»   » പൊതു വേദിയില്‍ അനു സിത്താര ഭര്‍ത്താവിനെ ചുംബിച്ചു, നിര്‍ബന്ധിച്ചത് ആരാണെന്നോ.. വീഡിയോ കാണൂ

പൊതു വേദിയില്‍ അനു സിത്താര ഭര്‍ത്താവിനെ ചുംബിച്ചു, നിര്‍ബന്ധിച്ചത് ആരാണെന്നോ.. വീഡിയോ കാണൂ

By: Rohini
Subscribe to Filmibeat Malayalam

ഫുക്രി, രാമന്റെ ഏദന്‍ തോട്ടം എന്നീ ചിത്രങ്ങളിലൂടെ ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികയായി മാറിയ അനു സിത്താര വിവാഹിതയായ കാര്യം പോലും പലര്‍ക്കും അറിയില്ല. എന്നാല്‍ അറിഞ്ഞോളൂ, അനു വിവാഹിതയാണ്. ഇരുപതാം വയസ്സിലായിരുന്നു തന്റെ കളിക്കൂട്ടുകാരനുമായിട്ടുള്ള അനുവിന്റെ വിവാഹം.

3 വര്‍ഷം പുറകെ നടത്തിച്ചു, പ്ലസ് ടുവിലെ പ്രണയം, 20 ആം വയസ്സില്‍ കല്യാണം, അനു സിത്താര പറയുന്നു

അനു സിത്താരയുടെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഫുക്രി എന്ന ചിത്രത്തിന്റെ റിലീസിങ് സമയത്ത്, ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം പങ്കെടുത്ത ഒരു ടെലിവിഷന്‍ പരിപാടിയുടെ വീഡിയോ ആണ്. അനുവിന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ.. ആ പരിപാടിയുടെ അവതാരക റിമി ടോമി ആണ്.. അതെ, മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയെ കുറിച്ച് തന്നെയാണ് പറയുന്നത്.

anu-sithara-husband

ഫുക്രിയുടെ പ്രമോഷന് വേണ്ടി ഭഗത് മാനുവലിനും നിര്‍മല്‍ പാലഴിയ്ക്കുമൊപ്പമാണ് അനു സിത്താര ഒന്നും ഒന്നും മൂന്നില്‍ പങ്കെടുത്തത്. അനു സിത്താരയ്ക്ക് കൂട്ടിന് ഭര്‍ത്താവ് വിഷ്ണുവും വന്നിരുന്നു. സദസ്സിലിരുന്ന വിഷ്ണുവിനെ അവതാരക റിമി ടോമി വേദിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു. പ്രണയിച്ച് വിവാഹം ചെയ്തത കാര്യം വിഷ്ണു പരിപാടിയില്‍ പറഞ്ഞു.

എന്നിട്ടും അനു സിത്താരയെയും ഭര്‍ത്താവിനെയും വെറുതെ വിടാന്‍ റിമി ടോമിയ്ക്ക് ഉദ്ദേശമില്ലായിരുന്നു. കെട്ടിപ്പിടിച്ച് ചുംബിക്കണമെന്നായിരുന്നു റിമിയുടെ ആവശ്യം. വിഷ്ണു മടിച്ചു നിന്നപ്പോള്‍ അനു ചുംബിച്ചു. ആ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാണൂ..

English summary
When Anu Sithara kissed her husband on stage
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam