എന്റെ ഭാര്യ അറിഞ്ഞേ ഞാന്‍ പോവൂ! രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വിമര്‍ശനത്തിന് മാസ് റിപ്ലേ! ചര്‍ച്ചയായി വീഡിയോ
ബഷീര്‍ ബഷിയും ഭാര്യമാരും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് വരെ യൂട്യൂബ് ചാനലുമുണ്ട്. മകന്‍ ജനിച്ചപ്പോള്‍ അവന്റെ പേരിലും അക്കൗണ്ട് തുടങ്ങുകയായിരുന്നു ബഷീറും മഷൂറയും. ഇപ്പോള്‍ ഞങ്ങളാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്യുക. ഭാവിയിലെ തീരുമാനം അവന് വിട്ടിരിക്കുന്നു. നിലനിര്‍ത്തുന്നത് അവന്റെ ഇഷ്ടം പോലെ എന്നായിരുന്നു ഇരുവരും പറഞ്ഞത്. രണ്ടാം ഭാര്യയായാണ് മഷൂറ ബഷീറിന്റെ ജീവിതത്തിലേക്ക് എത്തിയത്. ആദ്യഭാര്യ സുഹാനയുടെ സമ്മതത്തോടെയായിരുന്നു രണ്ടാം വിവാഹം. പ്രണയവിവാഹത്തെക്കുറിച്ചും, ഭാര്യമാര്‍ക്കൊപ്പം സന്തോഷകരമായി കഴിയുന്നതിനെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനാവാറുണ്ട്. ബിഗ് ബോസില്‍ മത്സരിച്ചപ്പോഴായിരുന്നു ആദ്യമായി രണ്ടാം വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
വ്‌ളോഗിലൂടെയായി ഭാര്യമാരും ജീവിത വിശേഷങ്ങള്‍ പങ്കിടാറുണ്ട്. സോനുവിനോടാണ് ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടം. ഞാനും മഷുവും അവളെ കഷ്ടപ്പെടുത്തുന്നു എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ വരാറുണ്ട്. സോനുവിനില്ലാത്ത പരാതിയാണ് നാട്ടുകാര്‍ക്കെന്നും ബഷീര്‍ പറഞ്ഞിരുന്നു. തനിക്കെതിരെ വരുന്ന കമന്റുകളില്‍ സുഹാനയും മഷൂറയും പ്രതികരിക്കാറുണ്ട്. മക്കളുടെ കാര്യങ്ങളും, വീട്ടുകാര്യങ്ങളുമൊക്കെയായി പലപ്പോഴും വീഡിയോ ചെയ്യാന്‍ കഴിയാത്തതിനെക്കുറിച്ച് സുഹാന വ്യക്തമാക്കിയിരുന്നു. മകന്റെ വരവോടെയായിരുന്നു മഷൂറയ്ക്കും തിരക്കായത്. ഇപ്പോള്‍ പഴയത് പോലെ വ്‌ളോഗ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഇടയ്ക്ക് അവര്‍ പറഞ്ഞിരുന്നു.

മഷൂറക്കൊപ്പമായി ബഷീര്‍ മുന്‍പ് ചാനല്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ടെലിവിഷന്‍ താരങ്ങള്‍ അണിനിരന്ന സൂര്യ ജോഡിയില്‍ ബഷീറും മഷൂറയും മത്സരിച്ചിരുന്നു. അതിനിടയിലാണ് സുഹാനയും അതിഥിയായി എത്തിയത്. ഒരേ വേദിയില്‍ രണ്ട് ഭാര്യമാരെയും മക്കളെയും അതിഥികളായി കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം എന്നായിരുന്നു ബഷീറിന്റെ പ്രതികരണം. സുഹാനയും മക്കളും വന്നതോടെയാണ് ബഷീറിനും മഷൂറയ്ക്കും ഇടയിലൊരു അകലം വന്നതെന്നായിരുന്നു മിയയുടെ കമന്റ്. ഞാന്‍ മനുഷ്യത്വം ഉള്ള ആളാണ്, അതുകൊണ്ടാണ് ഇങ്ങനെയെന്നായിരുന്നു മഷൂറയുടെ മറുപടി. വീട്ടിലും മഷൂറ ഇങ്ങനെയാണോയെന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു സുഹാനയുടെ മറുപടി.
നീ രണ്ട് വിവാഹം കഴിച്ചു, ഇവരിലാരെങ്കിലും അവര്‍ക്ക് വേറെ കല്യാണം കഴിക്കണമെന്ന് പറഞ്ഞാല്‍ നീ സമ്മതിക്കുമോ എന്നായിരുന്നു അനീഷ് ബഷീറിനോട് ചോദിച്ചത്. ഇല്ലയില്ല, നമ്മള്‍ക്ക് അങ്ങനെയൊരു ചിന്ത വരികയില്ല, അത്രയും കെയറിംഗായ ഹസ്ബന്‍ഡാണ്. പുലിയുള്ളപ്പോള്‍ എന്തിനാണ് എലികളുടെ കൂടെ പോവുന്നത്. അവന്‍ ഇനി എങ്ങോട്ടെങ്കിലും പോവില്ലെന്നുറപ്പുണ്ടോയെന്നായിരുന്നു ജിഷിന്റെ ചോദ്യം. എന്തുണ്ടെങ്കിലും എന്റെ ഭാര്യ അറിഞ്ഞിട്ടേ ഞാന്‍ പോവൂ എന്നായിരുന്നു ബഷീര്‍ പറഞ്ഞത്.ഇന്‍സ്റ്റഗ്രാമിലൂടെയായി ഇവരുടെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഇങ്ങനെ തന്നെയാണോയെന്നായിരുന്നു ചോദ്യങ്ങള്‍.
മഷൂറയുമായി പ്രണയത്തിലായപ്പോള്‍ അതേക്കുറിച്ച് സുഹാനയോട് പറഞ്ഞിരുന്നു. വിവാഹത്തിന് മുന്‍പേ ഞാനും സുഹാനയും മക്കളുമായി സംസാരിച്ചിരുന്നുവെന്ന് മഷൂറയും പറഞ്ഞിരുന്നു. അവരെയും സ്വന്തമായാണ് ഞാന്‍ കാണുന്നതെന്നും മഷൂറ വ്യക്തമാക്കിയിരുന്നു. മഷൂറ ഗര്‍ഭിണിയായപ്പോള്‍ ഏറെ സന്തോഷിച്ചത് സുഹാനയായിരുന്നു. ഞാന്‍ വീണ്ടും ഗര്‍ഭിണിയായത് പോലെ തോന്നുന്നു എന്നായിരുന്നു പ്രതികരണം. ആശുപത്രിയിലെ ആയാലും, വീട്ടിലെത്തിയപ്പോഴും മകന്റെ കാര്യങ്ങള്‍ നോക്കാന്‍ സുഹാനയും മുന്നിലുണ്ടായിരുന്നു. ഞങ്ങള്‍ക്കിടയില്‍ യാതൊരുവിധ പ്രശ്‌നവുമില്ല. സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സുഹാന പറഞ്ഞിരുന്നു.ചോദ്യങ്ങള്‍ കൂടുന്ന സമയത്ത് ഇവര്‍ ക്യുആന്‍ഡ്എ വീഡിയോയുമായി എത്താറുണ്ട്.


Click it and Unblock the Notifications











