കണ്ടുമുട്ടിയതില്‍ ഏറ്റവും സുന്ദരിയായ, ശക്തയായ, നിശ്ചയദാര്‍ഡ്യമുള്ള സ്ത്രീ, സ്‌നേഹയെ കുറിച്ച് പേളി

By Prashant V R

അവതാരകയായി മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് പേളി മാണി. ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് നടി എല്ലാവരുടെയും ഇഷ്ടതാരമായത്. പേളി മാണിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ ഗര്‍ഭിണിയായ സന്തോഷവും നടി പങ്കുവെച്ചിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഞങ്ങളുടെ കുഞ്ഞ് ജീവിതത്തിലേക്ക് എത്തുകയെന്ന് നടി അറിയിച്ചിരുന്നു. ഗര്‍ഭിണിയായ ശേഷമുളള തന്റെ പുതിയ വിശേഷങ്ങളെല്ലാം പേളി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

pearlemaaney-sneha

അതേസമയം പേളി മാണിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. തമിഴ് നടി സ്‌നേഹയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുളള പേളിയുടെ പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. മുന്‍പ് പേളി അവതാരകയായി എത്തിയ തമിഴ് ഡാന്‍സ് റിയാലിറ്റി ഷോയില്‍ സ്‌നേഹയാണ് വിധികര്‍ത്താവായി എത്തിയത്. തമിഴ് ഷോയ്ക്കിടെ ഇരുവരും സൗഹൃദത്തിലായിരുന്നു.

ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും സുന്ദരിയായ, ശക്തയായ, നിശ്ചയദാര്‍ഡ്യമുള്ള വനിതയ്ക്ക് ജന്മദിനാശംസകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് പേളിയുടെ കുറിപ്പ് ആരംഭിക്കുന്നത്. അവര്‍ എല്ലാവരോടും സ്‌നേഹത്തോടെ ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും അവര്‍ കഠിനാധ്വാനം ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് പ്രചോദനമായി.

ജോലിയോടുളള ഒരു സ്ത്രീയുടെ സമര്‍പ്പണവും അഭിനിവേശവും എന്താണെന്ന് എനിക്ക് മനസ്സിലാക്കിതന്നു. അവര്‍ തീര്‍ച്ചയായും എന്നെ പ്രചോദിപ്പിച്ചു, ഒപ്പം അവളുമായി എനിക്ക് തല്‍ക്ഷണം തോന്നിയ മനോഹരമായ കംഫേര്‍ട്ടും ഉണ്ടായിരുന്നു. ഞാന്‍ അവരെ വളരെയധികം സ്നേഹിക്കുന്നു. എന്ന് സ്‌നേഹയെ ടാഗ് ചെയ്തുകൊണ്ട് പേളി മാണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം തന്റെ 39ാം ജന്മദിനമാണ് സ്‌നേഹ ഇന്ന് ആഘോഷിച്ചത്. തന്റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളെല്ലാം സ്‌നേഹ ഇന്ന് പങ്കുവെച്ചിരുന്നു.

നീ എന്നെ എപ്പോഴും വളരെ സ്‌പെഷ്യല്‍ ആക്കുന്നു, ഇതെന്റെ എറ്റവും മികച്ച ജന്മദിനങ്ങളില്‍ ഒന്നാണ്. എന്തൊരു സര്‍പ്രൈസ്, അലങ്കാരങ്ങള്‍, കേക്ക് , ഈ സ്ഥലം, എന്റെ ജീവിതത്തില്‍ സംഭവിച്ച എറ്റവും നല്ല കാര്യമാണ് നീ, എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. എന്റെ പ്രിയപ്പെട്ട ആരാധകരുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും പിന്തുണയ്ക്കും നന്ദി എന്നാണ് പിറന്നാള്‍ ദിനത്തില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സ്‌നേഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X