പ്രണയ വിവാഹം, എല്ലാത്തിനും പിന്തുണയായി നിന്നവന്‍, എന്നിട്ടും; ദുര്‍ഗയുടെ ആദ്യ വിവാഹത്തില്‍ സംഭവിച്ചതെന്ത്?

By Desk

മലയാളത്തിലെ റിയാലിറ്റി ഷോകളുടെ ചരിത്രത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഷോയാണ് സ്റ്റാര്‍ സിംഗര്‍. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നത് മലയാളികളെ സംബന്ധിച്ച് വെറുമൊരു റിയാലിറ്റി ഷോയല്ല, തങ്ങളുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമായി മാറിയൊരു അനുഭവമാണ്. ഇന്നും സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ തുടരുന്നുണ്ട്. എങ്കിലും പഴയ കാലത്തെ സീസണുകളും മത്സരാര്‍ത്ഥികളും മറക്കാതെ തന്നെ ആരാധകരുടെ മനസിലുണ്ട്.

അങ്ങനെ ആരാധകര്‍ ഇപ്പോഴും മറക്കാത്ത ശബ്ദവും പാട്ടുകാരിയുമാണ് ദുര്‍ഗ്ഗ വിശ്വനാഥ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയില്‍ തന്റെ വേറിട്ട ശബ്ദം കൊണ്ടും ശബ്ദത്തിലെ എനര്‍ജി കൊണ്ടും ആരാധകരെ നേടിയസ താരമാണ് ദുര്‍ഗ്ഗ. പിന്നീട് സിനിമയിലും പാടിയിട്ടുണ്ട്. ഭക്തി ഗാന രംഗത്തും ദുര്‍ഗ്ഗ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദുര്‍ഗ്ഗയുടെ ജീവിതത്തിലെ സന്തോഷം വാര്‍ത്തകളില്‍ നിറയുകയാണ്.

Durga Viswanath

അല്‍പ്പം മുമ്പാണ് ദുര്‍ഗ്ഗ വിവാഹിതയായെന്ന വാര്‍ത്ത പുറത്ത് വരുന്നത്. കണ്ണൂര്‍ സ്വദേശിയായ റിജുവാണ് വരന്‍. രാവിലെ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു ദുര്‍ഗ്ഗയുടെ വിവാഹം. വരന്‍ ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയാണ്. ദുര്‍ഗയുടേയും റിജുവിന്റെയും സേവ് ദി ഡേറ്റ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

തന്റെ വ്യക്തി ജീവിതം എന്നും സ്വാകാര്യമാക്കി വെക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ദുര്‍ഗ്ഗ. അതുകൊണ്ട് തന്നെ താരത്തിന്റെ വിവാഹ വാര്‍ത്ത പലര്‍ക്കും സര്‍പ്രൈസായിരുന്നു. ദുര്‍ഗ്ഗയുടെ രണ്ടാം വിവാഹമാണിത്. ദുര്‍ഗ്ഗയുടെ ആദ്യ വിവാഹം വേര്‍ പിരിഞ്ഞതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. നേരത്തെ താരത്തിന്റെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണമുണ്ടായിരുന്നു എന്നാല്‍ ആ വാര്‍ത്തകളോടൊന്നും ദുര്‍ഗ്ഗ പ്രതികരിച്ചിരുന്നില്ല.

ഡെന്നീസ് ആണ് ദുര്‍ഗ്ഗയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ബിസിനസുകാരനായ ഡെന്നിസുമായുള്ള ദുര്‍ഗ്ഗയുടെ വിവാഹം നടക്കുന്നത് സ്റ്റാര്‍ സിംഗര്‍ സമയത്താണ്. ഇതരമതസ്ഥനുമായുള്ള താരത്തിന്റെ വിവാഹത്തെക്കുറിച്ച് കുറച്ചുനാള്‍ മുമ്പ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നു.
ഇരു മതാചാരപ്രകാരവും അന്ന് വിവാഹ ചടങ്ങുകള്‍ നടന്നിരുന്നു. ആ ബന്ധത്തില്‍ ദുര്‍ഗ്ഗയ്ക്ക് ഒരു മകളുമുണ്ട്. മിന്നുവെന്നാണ് മകളുടെ പേര്. ഗായികയെ പോലെ തന്നെ ഒരു കൊച്ചു ഗായികയാണ് മകളും.

Durga Viswanath

എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷത്തോളമായി ആദ്യ ഭര്‍ത്താവും ദുര്‍ഗയും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഇതുവരെയും തന്റെ വിവാഹ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന് താരം എവിടെയും വെളിപ്പെടുത്തിയിട്ടില്ല. ദുര്‍ഗ്ഗയുടെ രണ്ടാം വിവാഹത്തിന് പിന്നാലെ പഴയൊരു അഭിമുഖത്തില്‍ ഡെന്നിസിനെക്കുറിച്ച് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്.

''ഡെന്നിസ് ചേട്ടന്‍ കോണ്‍ട്രാക്ടര്‍ ആണ്. എല്ലാവര്‍ക്കും അറിയാം ഞങ്ങളുടേത് ഒരു ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ദൈവം സഹായിച്ച്, പാട്ടില്‍ മാത്രമല്ല എല്ലാ കാര്യത്തിലും ഒരുപാട് പിന്തുണയ്ക്കുന്ന ആളാണ് ഡെന്നിസേട്ടന്‍. എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല''എന്നാണ് അന്ന് ദുര്‍ഗ്ഗ പറഞ്ഞത്. 2012 ല്‍ ദുര്‍ഗ പങ്കിട്ട അഭിമുഖം ആണ് ഇപ്പോള്‍ വീണ്ടും വൈറല്‍ ആകുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X