»   » ഭാര്യയ്‌ക്കൊപ്പം സിനിമ കാണാന്‍ പോയ രമേഷ് പിഷാരടിക്ക് കിട്ടിയ എട്ടിന്റെ പണി

ഭാര്യയ്‌ക്കൊപ്പം സിനിമ കാണാന്‍ പോയ രമേഷ് പിഷാരടിക്ക് കിട്ടിയ എട്ടിന്റെ പണി

Written By:
Subscribe to Filmibeat Malayalam
രമേശ് പിഷാരടി ഭാര്യയെയും കൊണ്ട് സിനിമക്ക് പോയപ്പോൾ സംഭവിച്ചത് | filmibeat Malayalam

മിമിക്രി വേദികളില്‍ നിന്ന് മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലുമെത്തിയ രമേഷ് പിഷാരടിയ്ക്ക് ആരാധകരെ നേടിക്കൊടുത്തത് ബഡായി ബംഗ്ലാവ് എന്ന കോമഡി സെലിബ്രിറ്റി ചാറ്റ് ഷോയാണ്. ആ വേദിയില്‍ പല രസഹ്യങ്ങളും പിഷാരടി വെളിപ്പെടുത്തിയിട്ടുണ്ട്.

മമ്മൂട്ടി സര്‍ എന്റെ മാതൃകയാണെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍

അത്തരമൊരു എപ്പിസോഡില്‍ ഭാര്യയ്‌ക്കൊപ്പം സിനിമയ്ക്ക് പോയപ്പോള്‍ കിട്ടിയ മുട്ടന്‍ പണിയെ കുറിച്ച് രമേഷ് പിഷാരടി പങ്കുവച്ചു. കുഞ്ചാക്കോ ബോബന്‍ അതിഥിയായെത്തിയ ചടങ്ങിലാണ് ആ അനുഭവം പിഷാരടി പങ്കുവച്ചത്. കഥ ഇപ്രയാകം, തുടര്‍ന്ന് വായിക്കൂ..

ചോദ്യം ചാക്കോച്ചനോട്

തുടക്കകാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് നായകനായിരുന്നല്ലോ കുഞ്ചാക്കോ ബോബന്‍. ഇതേതെങ്കിലും തരത്തില്‍ ഭാര്യ പ്രിയയെ ബാധിച്ചിട്ടുണ്ടോ. വിവാഹ കഴിഞ്ഞ ശേഷം ആരെങ്കിലും പ്രിയയോട് എന്തെങ്കിലും ചോദിച്ചതായി അറിയാമോ.. ഇപ്പോ എന്തിന് വിവാഹം കഴിച്ചത് എന്നോ മറ്റോ... ' എന്നായിരുന്നു പിഷാരടിയുടെ ചോദ്യം.

ചാക്കോച്ചന്റെ മറുപടി

പ്രിയയോട് ആരും അങ്ങനെ ചോദിച്ചിട്ടില്ല. എന്നാല്‍ എന്നോട് പലരും ചോദിച്ചിട്ടുണ്ട്.. എന്തിനാണ് കല്യാണം കഴിച്ചത് എന്ന്- കുഞ്ചാക്കോ ബോബന്‍ ബഡായി ബംഗ്ലാവില്‍ പറഞ്ഞു.

പ്രിയയ്ക്ക് എല്ലാം അറിയാം

എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞതിന് ശേഷമാണ് പ്രിയ എന്റെ ഭാര്യയായത്. എന്റെ നല്ല വശങ്ങളും മോശം വശങ്ങളും പ്രിയയ്ക്കറിയാം. അതുകൊണ്ട് ആവശ്യമില്ലാത്ത ചിന്തയോ നോട്ടമോ ഉണ്ടായാല്‍ അത് പ്രിയയ്ക്ക് മനസ്സിലാവും.

എനിക്ക് അനുഭവമുണ്ട്

എന്നാല്‍ എനിക്ക് ചില ദുരനുഭവങ്ങളൊക്കെ ആളുകള്‍ക്കിടയില്‍ നിന്ന് ഉണ്ടായിട്ടുണ്ടെന്ന് പിഷാരടി പറഞ്ഞു. ബഡായി ബംഗ്ലാവില്‍ അഭിനയിക്കുന്ന ആര്യ എന്റെ ശരിക്കും ഭാര്യയാണെന്നാണ് ചിലരുടെയൊക്കെ തെറ്റിദ്ധാരണ

ആ അനുഭവം

ഭാര്യയെയും കൂട്ടി സിനിമയ്ക്ക് പോയതായിരുന്നു. തൊട്ടുത്ത സീറ്റില്‍ കുറേ കുട്ടികള്‍ക്കൊപ്പം ഒരു ടീച്ചര്‍ വന്നിരുന്നു. 'രമേഷിന്റെ ഭാര്യയാണോ ഇത്' എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍ 'ആര്യയെ ആണ് ഞങ്ങള്‍ക്കെല്ലാം ഇഷ്ടം' എന്നായി ആ ടീച്ചര്‍. അപ്പോള്‍ എന്റെ ഭാര്യയുടെ മുഖം കാണണമായിരുന്നു.

ഇതാണ് വീഡിയോ

ഇതാണ് ആ വീഡിയോ. ബഡായി ബംഗ്ലാവിന്റെ വേദിയില്‍ കൂട്ടച്ചിരിയായിരുന്നു പിഷാരടി തന്റെ അനുഭവം പറഞ്ഞപ്പോള്‍. കണ്ടു നോക്കൂ...

English summary
When a fan asked to Ramesh Pisharody about his wife

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam