നീയൊന്നും എങ്ങും എത്താന്‍ പോണില്ല! എന്തുണ്ടായിട്ടാണ്! വിമര്‍ശനങ്ങള്‍ക്ക് മാസ് റിപ്ലേയുമായി സ്‌നിഷ
വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സ്‌നിഷ ചന്ദ്രന്‍. മോഡലിംഗ് രംഗത്ത് നിന്നായിരുന്നു ഇന്‍ഡ്‌സ്ട്രിയിലേക്ക് എത്തുന്നത്. നീലക്കുയില്‍ പരമ്പരയിലെ കസ്തൂരിയെ അവതരിപ്പിച്ചതോടെയായിരുന്നു നടി പ്രിയങ്കരിയായി മാറിയത്. തൊട്ടാവാടിയായ കഥാപാത്രമാണ് കസ്തൂരിയെങ്കിലും ജീവിതത്തില്‍ ബോള്‍ഡാണ് താനെന്ന് സ്‌നിഷ പറഞ്ഞിരുന്നു. തനി നാടന്‍ ലുക്കിലായിരുന്നു പരമ്പരയില്‍. എന്നാല്‍ മോഡേണും നാടനും ഒരുപോലെ പരീക്ഷിക്കുന്ന ആളാണ് താനെന്നായിരുന്നു സ്‌നിഷ പറഞ്ഞത്. നീലക്കുയിലിന് ശേഷമായി കാര്‍ത്തിക ദീപത്തിലൂടെയായിരുന്നു സ്‌നിഷയുടെ വരവ്. ഈ കഥാപാത്രത്തെയും ആളുകള്‍ ഏറ്റെടുത്തതാണ്.
പഠന കാലത്ത് തന്നെ അഭിനയവും പാട്ടുമൊക്കെ ഇഷ്ടമായിരുന്നു സ്‌നിഷയ്ക്ക്. കലാമത്സരങ്ങളിലെല്ലാം പങ്കെടുക്കാറുമുണ്ടായിരുന്നു. അങ്ങനെയാണ് അഭിനയ മേഖലയിലേക്ക് ആകൃഷ്ടയാവുന്നത്. മോഡലിംഗിന് ശേഷമായിരുന്നു അഭിനയിക്കാനുള്ള അവസരം വന്നത്. എന്തായാലും ഒന്ന് നോക്കാമെന്ന് കരുതി തുടങ്ങിയതാണ്. വീട്ടുകാര്‍ക്കും എതിര്‍പ്പുകളൊന്നുമില്ലായിരുന്നു. ഓഡീഷനിലൂടെ തിരഞ്ഞെടുത്തായിരുന്നു അവസരം ലഭിച്ചത്. ആദ്യ കഥാപാത്രം തന്നെ ക്ലിക്കായതോടെ ഈ മേഖല തനിക്ക് പറ്റുന്നതാണെന്ന ആത്മവിശ്വാസം വന്നുവെന്നും സ്‌നിഷ പറഞ്ഞിരുന്നു.

സോഷ്യല്‍മീഡിയയിലൂടെയായി അഭിനയത്തിലെയും, ലൈഫിലെയും വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് സ്‌നഷ. ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപ്‌നം സഫലമായതിന്റെ സന്തോഷമാണ് പുതിയ പോസ്റ്റിലൂടെ പങ്കുവെച്ചത്.18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എന്റെ ഏറ്റവും വലിയ സ്വപ്നം ഇന്ന് ഞാനിവിടെ നേടി എടുത്തിരിക്കുന്നു. ഡ്രീം കം ട്രൂ മൊമന്റ്.
ഇത്രയും കാലം ഞാൻ ഉള്ളിൽ കൊണ്ട് നടന്ന കുറച്ചു കാര്യങ്ങൾ ഇപ്പൊ ഇവിടെ പറയണം എന്നെനിക്ക് തോന്നുന്നു. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എനിക്കെന്റെ സ്വന്തം വീട് നഷ്ടപെടുന്നത്, അന്ന് തൊട്ട് ഞാൻ കേൾക്കാൻ തുടങ്ങിയതാണ് നീ വാടകവീട്ടിലാണല്ലേ താമസം, നിനക്ക് സ്വന്തമായി വീടില്ല അല്ലെ എന്ന കളിയാക്കലുകൾ, നീ ഒന്നും എവിടെയും എത്താൻ പോണില്ല, നീ ജനിച്ചതിന് ശേഷം ആണ് നിന്റെ വീട്ടുകാർക്ക് എല്ലാം നഷ്ടപെട്ടത് എന്നൊക്കെ. അന്നിതെല്ലാം കേട്ട് ആ കുഞ്ഞു മനസ്സിനുണ്ടായ വേദന ചെറുതല്ല. ആ വേദനയിൽ നിന്നുണ്ടായ വാശി. നഷ്ടപ്പെട്ടതെല്ലാം ഞാൻ തന്നെ സ്വന്തമായി നേടി എടുക്കും എന്നുള്ള എന്റെ വാശി ആണ് ദേ ഇന്ന് നിങ്ങൾ ഈ കാണുന്നത്.
ഒരുപാട് പേരോടൊന്നും നന്ദി പറയാനില്ല. എങ്കിലും ചുരുക്കം ചിലരോടുണ്ട്. അതിൽ ആദ്യം നന്ദി പറയേണ്ടത് എന്റെ ഫാമിലിയോടാണ്.
ഞാൻ എന്ത് പറഞ്ഞാലും അതിനെല്ലാം എന്റെ കൂടെ നിന്ന് എന്നെ സപ്പോർട്ട് ചെയ്യുന്നതിന്. എന്റെ അച്ഛൻ, അമ്മ, ചേച്ചി, ഏട്ടൻ എന്റെ ബ്രൂണേ, ഇവരില്ലെങ്കിൽ ഞാനില്ല. പിന്നെ എന്റെ ക്ലോസ് ഫ്രണ്ട്സ്, വിരലിൽ എണ്ണാവുന്ന രണ്ടുമൂന്ന് ഫാമിലി ഫ്രണ്ട്സ്, പിന്നെ എന്നെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരോടും, എല്ലാത്തിനും ഉപരി എന്റെ ദൈവത്തിനോട് നന്ദി പറയുന്നു. തോൽക്കുന്നത് കാണാൻ ഒരുപാട് പേര് നോക്കി ഇരിക്കുമ്പോൾ ജയിച്ചു കാണിച്ചു കൊടുക്കുന്നതിലും വലിയ മറുപടി ഉണ്ടോ. ചില വിജയങ്ങൾ ചിലരോടുള്ള വാശി കൂടിയാണ്. നന്ദി എന്നായിരുന്നു സ്നിഷയുടെ കുറിപ്പ്. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് സ്‌നിഷയെ അഭിനന്ദിച്ചത്. ആത്മവിശ്വാസം, കഠിനാധ്വാനവുമാണ് തന്നെ നയിച്ചതെന്നും സ്‌നിഷ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











