മകളെ കാണാതിരിക്കാനാവില്ല അച്ഛന്! അമ്മയുടെ പിണക്കം മാറിയില്ലേ? സന്തോഷം പങ്കിട്ട് മേഘയും സല്‍മാനും
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ ജോഡികളായിരുന്നു മേഘയും സല്‍മാനും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്ക് പകര്‍ത്തുകയായിരുന്നു ഇവര്‍. രജിസ്റ്റര്‍ മാര്യേജിലൂടെയായിരുന്നു ഇരുവരും ഒന്നിച്ചത്. വ്യത്യസ്ത മതവിഭാഗക്കാരായതിനാല്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. വിവാഹ ശേഷം മേഘ മുസ്ലീമായോ എന്ന ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. തലയില്‍ തട്ടമിട്ടുള്ള ചിത്രങ്ങള്‍ ഇടയ്ക്ക് വൈറലായിരുന്നു. മതം ഞങ്ങള്‍ക്കിടയില്‍ വിഷയമേയല്ല. മതം മാറാനൊന്നും ഞാന്‍ പറഞ്ഞിട്ടില്ലെന്ന് സല്‍മാന്‍ വിശദീകരിച്ചിരുന്നു. കല്യാണം കഴിഞ്ഞതിന് ശേഷമായിരുന്നു ഇവര്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്.
പ്രണയം തുടങ്ങിയതിനെക്കുറിച്ചും, വിവാഹ ശേഷമുള്ള വിശേഷങ്ങളും ഇവര്‍ പങ്കുവെക്കുന്നുണ്ട്. പഠനവും അഭിനയവും ഒന്നിച്ച് കൊണ്ടുപോവാനാണ് തീരുമാനമെന്ന് മേഘ വ്യക്തമാക്കിയിരുന്നു. അവസരം കിട്ടിയാല്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹ ശേഷമായി അച്ഛനെ കണ്ടതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ ആയിരുന്നു അടുത്തിടെ ഇവര്‍ പങ്കുവെച്ചത്. പെണ്ണുകാണലും കല്യാണവും ഒക്കെ കഴിഞ്ഞു. ഇനി പെണ്ണിന്റെ അച്ഛനെ കാണലാണ്. അതില്‍ എക്‌സൈറ്റഡാണെന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്. അമ്മയും കുഞ്ഞാവയും നാട്ടിലാണ്. അതിനാല്‍ അവരെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നും മേഘ വ്യക്തമാക്കിയിരുന്നു.

ഞാന്‍ ഒന്ന് ഫ്രഷാവാന്‍ പോയ സമയം കൊണ്ട് പാച്ചുക്ക അച്ഛനോട് സംസാരിച്ചു. അച്ഛന്‍ അവിടെയുണ്ടായിരുന്നത് ഞാന്‍ കണ്ടില്ല. പാച്ചുക്കയോട് വീഡിയോ എടുക്കാന്‍ പറഞ്ഞിരുന്നെങ്കിലും എടുത്തില്ല. ആ സമയത്ത് വീഡിയോ ഒന്നും എടുക്കാന്‍ പറ്റിയില്ല. കിളി പോയി നില്‍ക്കുകയായിരുന്നു ഞാന്‍. ബാംഗ്ലൂരിലെ വെക്കേഷന്‍ കഴിഞ്ഞ് തിരിച്ച് ചെന്നൈയിലേക്ക് പോവുകയാണ് ഞങ്ങള്‍ എന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. അച്ഛനെ കാണിച്ചതില്‍ സന്തോഷം, അമ്മ ഇന്‍സ്റ്റഗ്രാമില്‍ ഇടുന്ന ഫോട്ടോസ് ഒക്കെ കാണാറുണ്ട്. നല്ല സങ്കടമുണ്ട് അമ്മയ്ക്ക്. നിങ്ങള്‍ എല്ലാവരും ഒന്നിച്ചുള്ള വീഡിയോ കാണാനായി കാത്തിരിക്കുകയാണ്. മോള് നല്ല സ്‌നേഹത്തില്‍ ജീവിച്ച് കാണുമ്പോള്‍ എല്ലാ അച്ഛന്‍മാര്‍ക്കും സന്തോഷമുണ്ടാകും. എന്നും എല്ലാവരും ഒന്നിച്ച് സ്‌നേഹത്തോടെ, സന്തോഷത്തോടെ കഴിയുന്നത് കാണാനാണ് ആഗ്രഹം. ആ മൊമന്റ് എടുക്കാത്തത് നന്നായി എന്നുമായിരുന്നു കമന്റുകള്‍.
മേഘയുടെ അച്ഛനെ ഒരുപാടിഷ്ടമായി. ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. എന്നും എല്ലാവരും ഒരുമിച്ച് സ്‌നേഹത്തോടെ ഫാമിലിയായി മുന്നോട്ട് പോവട്ടെ. അച്ഛന്റെ മന്‌സ മാറിയത് പോലെ അമ്മയും നിങ്ങളെ കാണാനായി വരും, ആ നിമിഷം കാണാനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ജീവിതാവസാനം വരെ ഇങ്ങനെ സന്തോഷത്തോടെ കഴിയണം. സ്‌ക്രീനില്‍ ശരിക്കും നിങ്ങളെ മിസ് ചെയ്യുന്നുണ്ട്. എന്നാണ് ഇനി ഒന്നിച്ച് വരുന്നത് എന്നുമായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.
സഞ്ജു ലക്ഷ്മി കോംപോ മികച്ചതാണെന്ന് വിലയിരുത്തിയ പ്രേക്ഷകര്‍ ഇവര്‍ ജീവിതത്തിലും ഒന്നിച്ചു എന്നറിഞ്ഞപ്പോള്‍ ആഗ്രഹിച്ചത് നടന്നു എന്നായിരുന്നു പറഞ്ഞത്. മേഘ ഇനി അഭിനയിക്കില്ലേ, മതം മാറുമോയെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. സല്‍മാന്റെ കുടുംബം മേഘയെ സ്വീകരിക്കാന്‍ മുന്നിലുണ്ടായിരുന്നു. തന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുകളുണ്ടെന്നും വൈകാതെ അത് മാറുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു മേഘ പറഞ്ഞത്.


Click it and Unblock the Notifications











