19ാമത്തെ വയസ്സില്‍ പ്രണയിനിയെ സ്വന്തമാക്കി, കാമുകിയെ ചതിച്ചതല്ല, രണ്ടാം വിവാഹത്തെക്കുറിച്ച് ജഗതി ശ്രീകുമാര്‍

മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായ ജഗതി ശ്രീകുമാറിന്‍റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ വിവാദമായി മാറിയിരുന്നു. രണ്ടുവിവാഹം ചെയ്തതിനെക്കുറിച്ചും ആദ്യ വിവാഹത്തെക്കുറിച്ചുമെല്ലാമുള്ള വിശേഷങ്ങള്‍ അദ്ദേഹം തന്നെ തുറന്നുപറഞ്ഞിരുന്നു. തന്‍റെ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് തുറന്നുപറയുന്ന ജഗതിയുടെ അഭിമുഖ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറഞ്ഞത്.

കോളേജ് പഠനത്തിനിടയിലായിരുന്നു ആദ്യ പ്രണയം. അന്ന് ജഗതി ശ്രീകുമാറിന് 17 വയസ്സായിരുന്നു. 19ാമത്തെ വയസ്സില്‍ അത് സാഫല്യമാക്കിയവനാണ് താനെന്ന് അദ്ദേഹം പറയുന്നു. തമാശ പ്രേമമൊന്നുമായിരുന്നില്ല അത്. അങ്ങനെ വിവാഹിതരായി. 11 വര്‍ഷം കഴിഞ്ഞപ്പോള്‍ ആ വിവാഹബന്ധം വേര്‍പെടുത്തി. പിന്നീട് ഞാന്‍ അറേഞ്ച്ഡ് മാര്യേജിന് വിധേയനായി. കാമുകിയെ ചതിച്ചയാളല്ല താനെന്നും അദ്ദേഹം പറയുന്നു.

അഭിനയ രംഗത്തുള്ളയാളായതിനാല്‍ പല പെണ്‍കുട്ടികള്‍ക്കും എന്നെ ഇഷ്ടമായിരുന്നു. എന്നാല്‍ പ്രണയം ഒന്നേയുണ്ടായിട്ടുള്ളൂ. ഇന്നത്തെപ്പോലെയുള്ള സ്വാതന്ത്ര്യമൊന്നുമില്ലായിരുന്നില്ല. കാമുകിയോട് സംസാരിക്കാനും സിനിമ കാണാന്‍ പോവുമെന്നും അന്ന് സ്വാതന്ത്ര്യമില്ലായിരുന്നു.

Jagathy Sreekumar

അപക്വമായ പ്രായത്തിലെ ചാപല്യമായാണ് ഇപ്പോള്‍ അതിനെ കാണുന്നത്. മക്കളൊക്കെ പ്രണയിക്കുന്നതിന് എതിര്‍പ്പൊന്നുമില്ല. അതിന്റെ സുഖദു:ഖങ്ങള്‍ ഒരുമിച്ച് അനുഭവിക്കാന്‍ തയ്യാറായാല്‍ പ്രണയം മനോഹരമാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു അക്കാലത്ത്. അങ്ങനെയാണ് പിരിയേണ്ടി വന്നത്.

Recommended Video

വ്യാജ അക്കൗണ്ട് ആണ് ജഗതിയുടെ പേരിലെന്ന് മകൾ | Filmibeat Malayalam

കൂടെ അഭിനയിച്ച നായികമാരില്‍ താനേറെ കംഫര്‍ട്ട് കല്‍പ്പനയുമായാണ്. മനോധര്‍മ്മത്തിന് അനുസരിച്ച് അവര്‍ നില്‍ക്കും. എന്ത് ചെയ്താലും അതിന് അനുസരിച്ച് തിരിച്ചടിക്കും. അക്കാര്യത്തില്‍ മിടുക്കിയാണ്. ജഗതി-കല്‍പ്പന ജോഡിക്കാണ് കൂടുതലും സ്വീകാര്യത. അതിന് പിന്നിലെ കാരണം ഈ മനോധര്‍മ്മമാണ്. മലയാള സിനിമയിലെ പ്രതിസന്ധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊരു അവസ്ഥയില്ല. പ്രതിഭകളുടെ കുറവുണ്ട്. ബാക്കിയെല്ലാവരും ജോലി ചെയ്യുന്നുവെന്നേയുള്ളൂ. പുതിയ കഥകളെടുക്കാനും തിരക്കഥാകൃത്തുക്കളെ പോത്സാഹിപ്പിക്കാനുമെല്ലാം അവര്‍ തയ്യാറാവണമെന്നും ജഗതി ശ്രീകുമാര്‍ അന്ന് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X