»   » കാവ്യയ്ക്ക് അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിളായ നടന്‍ ദിലീപല്ല, ആരാണ് എന്നറിയാമോ ?

കാവ്യയ്ക്ക് അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിളായ നടന്‍ ദിലീപല്ല, ആരാണ് എന്നറിയാമോ ?

Posted By: Rohini
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ നടന്റെ പഴയ കാലങ്ങള്‍ പലതും കുത്തിപ്പൊക്കുകയാണ് ചിലര്‍. ദിലീപിനെ കുറിച്ച് മുന്‍പ് പലരും പറഞ്ഞതും, ദിലീപ് പലരെയും കുറിച്ച് പറഞ്ഞതും ഇപ്പോള്‍ വാര്‍ത്തയാകുന്നു.

കാവ്യ നാല് മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്ത അറിഞ്ഞ് ദിലീപ് പറഞ്ഞത്, വീട്ടിലെന്നും വിളിക്കാറുണ്ട്

ദിലീപിന്റെ കാര്യങ്ങള്‍ മാത്രമല്ല, കേസില്‍ ഭാര്യ കാവ്യ മാധവനും സംശയത്തിന്റെ നിഴലിലായതോടെ കാവ്യയുടെ കഴിഞ്ഞ കാലങ്ങളും കുത്തിപ്പൊക്കുന്നുണ്ട്. അങ്ങനെ മുന്‍പൊരു അഭിമുഖത്തില്‍ കാവ്യ തന്റെ ഇഷ്ട നടനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്ത.

എപ്പോള്‍ പറഞ്ഞു

കാവ്യ ഏറ്റവുമൊടുവില്‍ അഭിനയിച്ച അടൂര്‍ ഗോപാല കൃഷ്ണന്റെ പിന്നെയും എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബഡായി ബംഗ്ലാവില്‍ എത്തിയപ്പോഴാണ് കാവ്യ തന്റെ ഏറ്റവും ഇഷ്ടമുള്ള നടനെ കുറിച്ച് പറഞ്ഞത്. പിന്നെയും എന്ന ചിത്രത്തില്‍ ദിലീപ് ആയിരുന്നു നായകന്‍

അഭിനയിക്കാന്‍ കംഫര്‍ട്ട്

മലയാളത്തില്‍ എഴുപതില്‍ അധികം സിനിമകളില്‍ അഭിനയിച്ച നടിയാണ് കാവ്യ മാധവന്‍. ഇതുവരെ അഭിനയിച്ചതില്‍ ഏറ്റവും ഹാന്റ്‌സമായും, അഭിനയിക്കാന്‍ കംഫര്‍ട്ടബ്ളായി തോന്നിയതും ആര്‍ക്കൊപ്പമാണ് എന്ന ഒരു ആരാധികയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാവ്യ.

ഒഴിഞ്ഞു മാറാന്‍ ശ്രമം

ആദ്യം ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കാവ്യ ശ്രമിച്ചു. എല്ലാവരും ഹാന്റ്‌സമാണ്, കംഫര്‍ട്ടബ്ളാണ് എന്നൊക്കെ പറഞ്ഞു നോക്കി. കംഫര്‍ട്ടബ്ളായിട്ടുള്ള ആളുകളുടെ കൂടെ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എന്നും നടി പറഞ്ഞു.

ഒരാളുടെ പേര്

അങ്ങനെ പറഞ്ഞാല്‍ പറ്റില്ല, ഒരാളുടെ പേര് പറയണം എന്ന് നിര്‍ബന്ധിക്കുമ്പോള്‍, ചോദിച്ച ആളുടെ ഉള്ളിലും ദിലീപ് എന്നായിരിക്കണം ഉത്തരം.. എന്നാല്‍ കാവ്യ പറഞ്ഞത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരാണ്.

മമ്മൂട്ടിയും കാവ്യയും

ബാലതാരമായി വന്ന കാലത്ത് രണ്ട് ചിത്രങ്ങളില്‍ കാവ്യ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. വെനിസിലെ വ്യാപാരി, ബാവൂട്ടിയുടെ നാമത്തില്‍, പട്ടണത്തില്‍ ഭൂതം എന്നിവയാണ് നായികയായ ശേഷം മമ്മൂട്ടിയ്‌ക്കൊപ്പം കാവ്യ അഭിനയിച്ച സിനിമകള്‍.

റെക്കോഡ് സൃഷ്ടിച്ചത്

കാവ്യ ഏറ്റവുമധികം ജോഡി ചേര്‍ന്ന് അഭിനയിച്ചത് ദിലീപിനൊപ്പമാണ്. ഇരുപതോളം സിനിമകള്‍ക്ക് വേണ്ടി കാവ്യയും ദിലീപും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. പ്രേം നസീറും ഷീലയും കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവുമധികം ഒന്നിച്ച താരജോഡികള്‍ കാവ്യയും ദിലീപുമാണ്.

English summary
When Kavya says about her handsome co-star

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam