»   » ചേട്ടാ എന്ന് വിളിച്ച നാവുകൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത്, ലാലിനെ ദേഷ്യം പിടിപ്പിക്കുന്ന പാട്ട്

ചേട്ടാ എന്ന് വിളിച്ച നാവുകൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത്, ലാലിനെ ദേഷ്യം പിടിപ്പിക്കുന്ന പാട്ട്

Posted By: Rohini
Subscribe to Filmibeat Malayalam

പൊതുവെ ശാന്ത സ്വഭാവക്കാരനാണ് മോഹന്‍ലാല്‍. എത്ര അലോസരപ്പെടുത്തുന്ന അവസ്ഥകളുണ്ടായാലും അതില്‍ നിന്നൊക്കെ മാറി നില്‍ക്കും. പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കും. ലാലിനെ ദേഷ്യം പിടിച്ച് അധികമാരും കണ്ടിട്ടില്ല.

കിടു ലുക്കില്‍ ഇന്നസെന്റ് ഒപ്പം ലാപ്ടോപ്പില്‍ നോക്കിയിരിക്കുന്ന മമ്മൂട്ടിയും

എന്നാല്‍ ആ ശാന്ത സ്വഭാവക്കാരനെ പെട്ടന്ന് ദേഷ്യം പിടിപ്പിയ്ക്കാന്‍ ഒരാള്‍ക്ക് കഴിയും. സാക്ഷാല്‍ ഇന്നസെന്റിന്. ഇന്നസെന്റ് ആ പാട്ട് പാടാന്‍ തുടങ്ങിയാല്‍ ലാലിന് കൊല്ലാനുള്ള ദേഷ്യം വരുമത്രെ. ഏത് പാട്ടാണ്...

ബഡായി ബംഗ്ലാവില്‍ വന്നപ്പോള്‍

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപായില്‍ വന്നപ്പോഴാണ് ഇന്നസെന്റ് ആ പാട്ടിനെ കുറിച്ച് പറഞ്ഞത്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ ടോണിക്കുട്ടാ എന്ന് പറഞ്ഞ് അവസാനിക്കുന്ന പാട്ട് ഉണ്ടായതെങ്ങെയാണെന്ന് ചോദിച്ചപ്പോഴായിരുന്നു ഇന്നസെന്റ് ആ കഥ പറഞ്ഞത്.

ആ പാട്ട് കിട്ടിയത്

ശിവാകാശിയില്‍ എനിക്കൊരു തീപ്പെട്ടി കമ്പനി ഉണ്ടായിരുന്നു. ആ സമയത്ത് ശിവകാശിയില്‍ പോയപ്പോഴാണ് എവിടെ നിന്നോ ആ പാട്ട് കേട്ടത്. ചന്ദ്രിക സോപ്പിനെ കുറിച്ചുള്ളളരു പാട്ടായിരുന്നു അത്. അഴകാന നീലിമയില്‍ പരുപോലെ ഓടിവരും... ചന്ദിരിക്കാ എന്നായിരുന്നു ആ വരികള്‍.

മോഹന്‍ലാലിന് ദേഷ്യം വന്നത്

ഒരിക്കല്‍ ഞാനും സത്യന്‍ അന്തിക്കാടും ശ്രീനിവാസനും മോഹന്‍ലാലും ഒരു കാറില്‍ പോവുകയാണ്. മോഹന്‍ലാലിന് പനിയാണെന്ന് പറഞ്ഞു. ഞാനെന്തോ പറഞ്ഞപ്പോള്‍ ലാല്‍ ചിരിച്ചില്ല. പ്ലീസ് കോമഡി അധികം വേണ്ട എന്ന് അയാള്‍ പറഞ്ഞു. എനിക്കത് അത്ര പിടിച്ചില്ല. ഞാനപ്പോള്‍ അഴകാന നീലിമയില്‍ പരുപോലെ ഓടിവരും... മോഹന്‍ലാല്‍ എന്ന് പാടി. അപ്പോള്‍ കഴുത്തിന് പിടിച്ചിട്ട് ലാല്‍ പറഞ്ഞത്രെ, 'ചേട്ടാ എന്ന് വിളിച്ച നാവുകൊണ്ട് എന്നെ വേറെ ഒന്നും വിളിപ്പിക്കരുത്. മാത്രമല്ല ഈ പാട്ട് ഇവിടെ വച്ച് തന്നെ മറക്കണം' എന്ന്.

മദ്രാസ് മെയിലില്‍ പാട്ട് വന്നത്

പിന്നീട് എപ്പോഴൊക്കെ ഞാന്‍ ഈ പാട്ട് പാടുന്നുവോ അപ്പോഴൊക്കെ മോഹന്‍ലാലിന് വല്ലാത്ത ദേഷ്യം വരും. അങ്ങനെ നമ്പര്‍ 20 മദ്രാസ് മെയിലിന്റെ സമയത്ത് ഏതെങ്കിലുമൊരു പഴയ പാട്ട് പാടാന്‍ സംവിധായകന്‍ ജോഷി പറഞ്ഞു. മോഹന്‍ലാലും പറഞ്ഞു പഴയ ഏതെങ്കിലും പാട്ട് പാട് എന്ന്. ഞാന്‍ പാടാം, ഓകെ ആണെങ്കില്‍ ഓകെ പറയണം എന്ന് പറഞ്ഞിട്ട് ഇന്നസെന്റ് പാടി, 'അഴകാന നീലിമയില്‍ പരുപോലെ ഓടിവരും .. ടോണിക്കുട്ടാ' എന്ന്. മോഹന്‍ലാല്‍ എന്നെ തുറിച്ച് നോക്കി.. ഈ പാട്ട് തന്നെ മതി എന്ന് ജോഷി ഉറപ്പിച്ചു പറഞ്ഞു.

ഇപ്പോഴും ദേഷ്യമാണ്

ഇപ്പോഴും ഈ പാട്ടിന്റെ ആദ്യത്തെ വരി പാടിത്തുങ്ങുമ്പോള്‍ മോഹന്‍ലാലിന് ദേഷ്യമാണത്രെ. അഴകാന നീലിമയില്‍ എന്ന് തുടങ്ങുമ്പോള്‍ തന്നെ അയാള്‍ക്ക് പ്രാന്ത് വരും. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. കേട്ടാല്‍ ചിലപ്പോള്‍ കൊന്നെന്നും വരും- ഇന്നസെന്റ് പറഞ്ഞു.

വീഡിയോ കാണൂ

ആ പാട്ട് ഉണ്ടായതിന് പിന്നിലെ കഥയെ കുറിച്ചും മോഹന്‍ലാലിന്റെ ദേഷ്യത്തെ കുറിച്ചും ഇന്നസെന്റ് പറയുന്ന വീഡിയോ രകാണൂ...

English summary
When Mohanlal get angry on Innocent

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam