സുകുമാരി വിനീതിനെ തല്ലിയത് ഞാൻ പറഞ്ഞത് കേട്ടാണ്; വിദേശ ഷോ യെ കുറിച്ച് നെടുമുടിയുടെ വാക്കുകള്‍ വൈറല്‍
മലയാളത്തിന്റെ പ്രിയനടന്‍ നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ വലിയ വേദനയിലാക്കിയിരുന്നു. ഏറ്റെടുത്ത സിനിമകളെല്ലാം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അസുഖബാധിതനായി താരം അന്തരിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും തുടങ്ങി താരരാജാക്കന്മാര്‍ മുതല്‍ യുവതാരങ്ങളുമെല്ലാം നെടുമുടിയെ അവസാനമായി കാണാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയ പേജിലൂടെ നെടുമുടിയെ കുറിച്ച് താരങ്ങളെഴുതിയ കുറിപ്പുകളും വൈറലായിരുന്നു.
ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിലെ ഒരു വീഡിയോയാണ് വൈറലാവുന്നത്. പരിപാടിയില്‍ അതിഥിയായിട്ടെത്തിയതായിരുന്നു നെടുമുടി വേണു. ഭരതം സിനിമയില്‍ മോഹന്‍ലാലിന് ദേശീയ അവാര്‍ഡ് കിട്ടിയത് വിവാദമായതിനെ കുറിച്ചും തന്റെ വാക്ക് കേട്ട് നടി സുകുമാരി വിനീതിനെ തല്ലിയതിനെ കുറിച്ചുമൊക്കെ നെടുമുടി വേണു പങ്കുവെക്കുകയാണ്.

എംജി ശ്രീകുമാറും നെടുമുടിയും ആദ്യം പങ്കെടുത്ത വിദേശ പരിപാടിയെ കുറിച്ച് രണ്ടാളും തുറന്ന് സംസാരിച്ചിരുന്നു. ശ്രീകുട്ടനെ പരിചയപെടുത്തികൊണ്ട് പറഞ്ഞ വാക്ക് എനിക്ക് ഇന്നും ഓര്‍മ്മയുണ്ട്. ആ വാക്ക് വെറുതെ പറഞ്ഞതല്ല. ഒരു പുതിയ ഗായകന് വേണ്ടിയുള്ള നമ്മുടെ കാത്തിരിപ്പ് സാര്ഥകമാക്കിയ ഗായകന്‍ എംജി എന്നാണ് ഞാന്‍ അന്ന് പറഞ്ഞത്. അത് നൂറു ശതമാനം സത്യമാണ്. നമുക്ക് സിനിമയില്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഷോകളിലൂടെ നമുക്ക് ചെയ്യാന്‍ കഴിയുമെന്നും താരം പറയുന്നു.

ഒരു സീനില്‍ നമ്മുടെ വിനീത് സിഗററ്റ് വലിച്ച് അഭിയിക്കുന്നൊരു സീന്‍ ഉണ്ട്. ലാല്‍ വന്നിട്ട് അത് വാങ്ങി വലിക്കും. തിരിച്ച് ചോദിച്ചാല്‍ കൊടുക്കത്തില്ല. അങ്ങനെ ഒക്കെയാണ് സീന്‍. ചേട്ടാ എനിക്ക് സിഗരറ്റ് വലിക്കാന്‍ ശീലമില്ലെന്ന് വിനീത് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു അപ്പുറത്തെ മുറിയില്‍ പോയിരുന്നു വലിച്ചു നോക്കാന്‍. അവന്‍ അത് കത്തിച്ചിട്ടില്ല. ഞാന്‍ സുകുമാരി ചേച്ചിയെ വിളിച്ചു. അവര്‍ എല്ലാവരും ഭക്ഷണം കഴിച്ചോ, സുഖമാണോ എന്നൊക്കെയുള്ള കാര്യത്തില്‍ ഇടപെടാറുണ്ട്.

ഞാന്‍ സുകുമാരിച്ചേച്ചിയുടെ അടുത്ത് ചെന്നിട്ട് വിനീതിനെ നോക്ക്, കുരുന്നു പ്രായമാണ് ചേച്ചി പോയി ഒന്നു നോക്ക് എന്താണ് അവന്‍ ചെയ്യുന്നതെന്ന് ഞാന്‍ പറഞ്ഞു. ചേച്ചി നോക്കിയപ്പോള്‍ അവന്‍ സിഗരറ്റ് വലിച്ചു കൊണ്ടിരിക്കുന്നു. ഡാ, എന്തുവാടാ ഈ കാണിക്കുന്നേന്ന് ചോദിച്ചു. റിഹേഴ്‌സല്‍ ആണെന്ന് അവന്‍ പറഞ്ഞെങ്കിലും ഇങ്ങനെയാണോ റിഹേഴ്‌സല്‍ എന്ന് ചോദിച്ച് കരണം കുറ്റി നോക്കി രണ്ട് അടി കൊടുത്ത് പറഞ്ഞ് വിട്ടു. ഇങ്ങനെയുള്ള ഒരുപാട് രസകരമായ നിമിഷങ്ങള്‍ ഷോ യില്‍ നടന്നിട്ടുണ്ടെന്നും തമാശരൂപേണ നെടുമുടി പറയുന്നു.
Recommended Video

ഭരതം സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും നെടുമുടി പറഞ്ഞിരുന്നു. ആ സിനിമയിലൂടെ മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. പലരും പറഞ്ഞു അത് എനിക്ക് കിട്ടേണ്ടത് ആണെന്ന്. അത് അഭിനയത്തിന്റെ നൂല്‍ പാലത്തില്‍ കൂടെയുള്ള യാത്രതയാണ്. അത് അറിയാത്തവര്‍ പറയുന്നതാണ്. കാരണം ഈ കല്ലൂര്‍ രാമനനാഥന് ഒറ്റ മുഖമേ ഉള്ളൂ. പിന്നെ ഉള്ളത് മദ്യത്തോടുള്ള അടിമത്തം. മറ്റേത് അതല്ല. ഉള്ളില്‍ ഒന്നും പുറത്തു മറ്റൊന്നും കാണിക്കേണ്ട വൈകാരിക തലമുള്ള കഥാപാത്രമാണ് ലാല്‍ അഭിനയിക്കുന്നത്. അതാണ് അഭിനയിക്കാന്‍ വക ഉള്ളത്. എനിക്ക് വളരെ എളുപ്പം ആയിരുന്നു. ഞാന്‍ അതിലുള്ള ആളായത് കൊണ്ട് കഥാപാത്രത്തെ ഉള്‍കൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാന്‍ ഒന്നുമില്ലായിരുന്നു.


Click it and Unblock the Notifications











