രാഹുലുമായുള്ള പ്രണയത്തിന് എതിര്‍പ്പുകള്‍! വീട്ടുകാരെ നാണംകെടുത്തില്ലെന്ന വാശി! ഇന്നും കുറ്റബോധമില്ലെന്ന് ദീപ

രാഹുല്‍ ഈശ്വറും ഭാര്യ ദീപയും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അതിജീവിതയെ അപമാനിച്ച് സംസാരിച്ചതിനെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അദ്ദേഹം അതിജീവിതയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നായിരുന്നു ദീപ പറഞ്ഞത്. രാഹുലിന്റെ അറസ്റ്റിന് ശേഷമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു ദീപയുടെ വിശദീകരണം. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചിരിക്കുകയാണ് പലരും. സ്റ്റേഷനില്‍ ഹാജരാകാന്‍ അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചിരുന്നില്ല. വീട്ടില്‍ വന്നപ്പോഴും നോട്ടീസ് നല്‍കിയിട്ടില്ല. നോട്ടീസ് നല്‍കിയെന്നും, അത് വാങ്ങാന്‍ വിസമ്മതിച്ചുവെന്നുമാണ് പോലീസ് ഭാഷ്യം. നിയമപരമായ നടപടികളുമായി മുന്നോട്ട് പോവാനാണ് ഞങ്ങളുടെ തീരുമാനം എന്നും ദീപ പറയുന്നു. റിമാന്‍ഡിലായപ്പോള്‍ മുതല്‍ നിരാഹാരത്തിലാണ് രാഹുല്‍. അത് തുടരാനാണ് തീരുമാനം എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും പറഞ്ഞുള്ള ഇവരുടെ അഭിമുഖങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. മെയ്ന്‍സ്ട്രീം ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും വിശേഷങ്ങള്‍ പങ്കിട്ടിരുന്നു. വീട്ടില്‍ ഞാന്‍ അധികം തര്‍ക്കിക്കാത്ത ആളാണ്. ചര്‍ച്ചയില്‍ മാത്രമേ തര്‍ക്കം ഉണ്ടാവാറുള്ളൂ. എന്തെങ്കിലും തീരുമാനിച്ചാല്‍ ആള്‍ അതേ ചെയ്യൂ. അഭിപ്രായ വ്യത്യാസം വന്നാല്‍ സംസാരിക്കുന്നത് ഞാനാണ് എന്നായിരുന്നു ദീപ പറഞ്ഞത്. എത്ര തര്‍ക്കിച്ചാലും ചേട്ടന്‍ അഭിപ്രായം മാറ്റില്ല.

Rahul Eswar and Deepa about their love marriage
Photo Credit: Deepa Rahul Eswar/ Facebook

തുടക്കത്തില്‍ ചാനല്‍ ചര്‍ച്ചകളെല്ലാം ഞാനും ഇരുന്ന് കാണാറുണ്ട്. ശബരിമല വിഷയത്തില്‍ സംസാരിച്ചപ്പോള്‍ ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങളുടെ കുടുംബത്തിന് കിട്ടും എന്ന് കുറേപേര്‍ എന്നോട് പറഞ്ഞിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ പറയുകയാണെന്ന് പറഞ്ഞ് ദീപയുടെ ഓഫീസിലേക്ക് വരെ കത്തുകള്‍ പോയിരുന്നു അന്ന്. വല്ലാത്തൊരു ടഫ് കാലമായിരുന്നു അത്. ജയില്‍ എന്ന് പറയുന്നത് നമ്മളെ സംബന്ധിച്ചിടത്തോളം സിനിമയില്‍ മാത്രമേ കണ്ട് പരിചയമുള്ളൂ. രാഹുല്‍ തറയിലൊക്കെയായിരിക്കുമോ കിടക്കുന്നത് എന്നൊക്കെയായിരുന്നു ചിന്തിച്ചത്. പോലീസ് ഉപദ്രവിക്കുമോ എന്ന് ചിന്തിച്ച് ടെന്‍ഷനടിച്ചിരുന്നു.

കല്യാണത്തിന് മുന്‍പ് ദീപ വിളിച്ചപ്പോള്‍ രസകരമായൊരു സംഭവമുണ്ടായിരുന്നു. അച്ഛനും അമ്മയും പുറത്ത് പോയ സമയത്ത് സംസാരിക്കാം എന്ന് പറഞ്ഞ് വിളിച്ചതാണ്. നീ ടിവി കാണ് എന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ സംസാരിക്കാം, അവര്‍ ഇപ്പോള്‍ വരുമെന്നായിരുന്നു മറുപടി. ടിവി തുറന്നപ്പോഴാണ് എന്റെ അറസ്റ്റിന്റെ കാര്യം അറിയുന്നത്. മുടിയൊക്കെ വളര്‍ത്തി, ജാക്കറ്റൊക്കെയിട്ട് യോ വൈബിലായിരുന്നു ആദ്യം കാണുമ്പോള്‍. പ്രൊപ്പോസ് ചെയ്തിട്ടില്ല, നോര്‍മലായി സംഭവിച്ചതായിരുന്നു ഞങ്ങളുടെ പ്രണയം. ഇടയ്‌ക്കൊന്ന് ബ്രേക്കപ്പായിരുന്നു. അതിന് ശേഷം കല്യാണത്തെക്കുറിച്ച് സംസാരിച്ചത് ചേട്ടനായിരുന്നു. വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ വളരെ മോശം പ്രതികരണമായിരുന്നു. ഒട്ടും സപ്പോര്‍ട്ടീവായിരുന്നില്ല.

മാട്രിമോണിയലിലൂടെ ആലോചനകള്‍ നോക്കുന്നുണ്ടായിരുന്നു. ആ വഴിയെ നോക്കാമെന്ന് കരുതി അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. ഞങ്ങള്‍ നായര്‍ കമ്യൂണിറ്റിയെ മാത്രമേ നോക്കുന്നുള്ളൂ എന്നായിരുന്നു അച്ഛന്റെ മറുപടി. അവസാനം രക്ഷയില്ലാതെ വന്നപ്പോള്‍ ഞാന്‍ എനിക്ക് രാഹുലിനെ ഇഷ്ടമാണെന്ന് പറഞ്ഞു. വീട്ടില്‍ വലിയ പ്രശ്‌നങ്ങളായിരുന്നു. എന്റെ കല്യാണത്തിന് ഞാന്‍ തന്നെ വൈകിയെത്തിയ അവസ്ഥയായിരുന്നു എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. വീട്ടുകാരെ നാണംകെടുത്തി എന്ന കുറ്റബോധം അന്നും ഇന്നും ഞങ്ങള്‍ക്കില്ല. എല്ലാം ശരിയാവുന്ന കാലം വരെ കാത്തിരിക്കാം. സിനിമാറ്റിക്കായ എല്ലാ അവസ്ഥയിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. ഒന്നുകില്‍ ഈ വിവാഹം നടത്തിത്തരിക, അല്ലെങ്കില്‍ കല്യാണമേ വേണ്ട എന്നാണ് ഞാന്‍ അച്ഛനോട് പറഞ്ഞത്. ഇറങ്ങിപ്പോവുന്നതിനെക്കുറിച്ചൊന്നും ഞാന്‍ പറഞ്ഞിട്ടേയില്ല. വീട്ടുകാരില്‍ നിന്നും ഞാന്‍ മറച്ചുവെച്ച ഒരേയൊരു കാര്യം രാഹുലുമായുള്ള പ്രണയമായിരുന്നു. അച്ഛനും അമ്മയും അറിയാതെ ആകെ ചെയ്ത കാര്യം ഇതാണ്. എങ്ങനെയാണ് അന്ന് അവരോട് തര്‍ക്കിച്ച് നിന്നതെന്ന് എനിക്കറിയില്ലെന്നായിരുന്നു ദീപ പറഞ്ഞത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X