റിമി ടോമിയെ പെണ്ണായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദി; പേളിയെ കളിയാക്കി കൊണ്ട് പിഷാരടി അന്ന് പറഞ്ഞത്

ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോ യിലൂടെയാണ് പേളി മാണി ജനപ്രീതി നേടി എടുക്കുന്നത്. ബോളിവുഡ് സിനിമയിലടക്കം അഭിനയിച്ച് പേളി സൂപ്പറായി മാറിയിരിക്കുകയാണ്. എല്ലാ കാലത്തും ചുരുണ്ട മുടിയുടെ പേരിലാണ് പേളി അറിയപ്പെട്ടതും കളിയാക്കപ്പെട്ടതുമൊക്കെ. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

ഒരിക്കല്‍ ഡി ഫോര്‍ ഡാന്‍സ് വേദിയില്‍ അതിഥിയായിട്ടെത്തിയ രമേഷ് പിഷാരടി പേളിയെ നന്നായി കളിയാക്കിയിരുന്നു. പേളിയെ ആദ്യമായി കണ്ടതിനെ പറ്റിയും അവളുടെ വസ്ത്രത്തെ കുറിച്ചും മുടിയെ കുറിച്ചുമൊക്കെ നിരവധി തമാശകളാണ് അന്ന് പിഷാരടി പങ്കുവെച്ചത്. ഒപ്പം റിമി ടോമിയും പേളിയും തമ്മിലുള്ള സാമ്യത്തെ പറ്റിയുമൊക്കെ പിഷു സംസാരിച്ചിരുന്നു.

 പേളിയെ ആദ്യം കണ്ടതിനെ പറ്റി പിഷാരടി

'ഇമ്മാനുവേല്‍ എന്ന സിനിമയുടെ നൂറാം ദിവസത്തെ ആഘോഷത്തിലാണ് പേളിയുടെ ആദ്യ സിനിമയുടെ ലോഞ്ചിങ്. അവിടെ വെച്ച് ഞങ്ങളു ടെ പുതിയ നായികയെ പരിചയപ്പെടുത്തുന്നു എന്ന് പറഞ്ഞപ്പോള്‍ പേളി മാണി സ്റ്റേജിലേക്ക് കയറി വന്നു. അന്ന് എന്റെ ഒരു സംശയത്തിന് അവസാനമായി. 'പൈനാപ്പിള്‍ പോലൊരു പെണ്ണ്, പൈനാപ്പിള്‍ പെണ്ണെ ചോക്ലേറ്റ് പീസെ, എന്നൊക്കെ പാടി കവികള്‍ എന്തിനാണ് പെണ്ണിനെ പൈനാപ്പിളിനോട് ഉപമിക്കുന്നത് എന്ന് എനിക്ക് മനസ്സിലായിരുന്നില്ല. ഇപ്പോള്‍ പേളിയുടെ മുടി കണ്ടു കഴിഞ്ഞപ്പോള്‍ അതിനും ഉള്ള ഉത്തരം എനിക്ക് കിട്ടി.

റിമിയെ പെണ്ണാക്കിയതിന് ദൈവത്തിന് നന്ദി

പേളി മാണിയെ കണ്ടതിന് ശേം ഞാന്‍ പുറത്തേക്ക് ഇറങ്ങി ആകാശത്തേക്ക് നോക്കി ദൈവത്തിനു നന്ദി പറഞ്ഞു. ദൈവമേ നീ റിമി ടോമിയെ പെണ്ണായി തന്നെ ജനിപ്പിച്ചല്ലോ എന്ന്. കാരണം റിമി ആണായിരുന്നെങ്കില്‍ റിമിയും പേളിയും കൂടെ പ്രേമിച്ചു അവര്‍ക്കൊരു കൊച്ചുണ്ടായാല്‍ ആ കൊച്ചിനെപ്പോലെ മണ്ടത്തരം പറയാന്‍ ഈ ലോകത്തു വേറെ ആരെയും കൊണ്ട് പറ്റില്ല.

പേളി മുടി സ്‌ട്രെയിറ്റ് ചെയ്തതിനെ പറ്റിയും പിഷാരടി പറഞ്ഞു

പേളി മുടി സ്‌ട്രെയിറ്റ് ചെയ്തതിനെ പറ്റിയും പിഷാരടി പറഞ്ഞിരുന്നു. എറണാകുളത്ത് ഒരു ബ്യൂട്ടീ പാര്‍ലറില്‍ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത് കണ്ടു. മുടി സ്‌ട്രെയിറ്റ് ചെയ്യുന്നതിന് രണ്ടായിരം രൂപ, പേളി മാണി- 2 ലക്ഷം രൂപ എന്നും. ഇത് നിവര്‍ത്തണമെങ്കില്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ആള് വന്ന്് വെല്‍ഡ് ചെയ്ത് എടുക്കണം എന്നാണ് പിഷാരടി തമാശരൂപേണ പറയുന്നത്. പേളി മാണി എന്ന് പറഞ്ഞാല്‍ ഡി ഫോറിലെ പള്ളിമണി പോലെയാണ്. പോവുന്നവര്‍ക്കും വരുന്നവര്‍ക്കുമെല്ലാം അതില്‍ അടിച്ചിട്ട് പോവാമെന്നും താരം സൂചിപ്പിച്ചു.

ആദിൽ അത്ര പ്രശ്‌നമുള്ള ആളല്ല

അതേ സമയം പേളിയ്‌ക്കൊപ്പമുള്ള സഹ അവതാരകന്‍ ആദിലിനെ കുറിച്ചും പിഷാരടി പറഞ്ഞിരുന്നു. ആദിലിനെ എനിക്ക് മുന്‍പേ അറിയാം. അവന്‍ അത്ര പ്രശ്‌നമുള്ള ആളല്ല. പേളി മാണിയുടെ കൂടെ കൂടി രണ്ടാഴ്ച കൊണ്ട് നശിച്ച് പോവാതെ നോക്കിയാല്‍ മതിയെന്നും പറയുന്നു. പിന്നെ ഒരു ഡാന്‍സ് പരിപാടിയിലേക്ക് താന്‍ വന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചു. വെറുതേ നടന്ന് പോവുമ്പോള്‍ ആരുടെയെങ്കിലും ഫോണ്‍ അടിക്കുന്നത് കേട്ടാല്‍ പോലും താളം തെറ്റി പോവുന്ന ആളാണ് താന്‍. അങ്ങനെയുള്ള തന്നെ ഒരു ഡാന്‍സ് പരിപാടിയിലേക്ക് വിളിച്ചു. ഇവിടുന്നൊരു നല്ല ഡാന്‍സറായി ഞാന്‍ തിരിച്ച് പോവുമെന്നുമാണ് പിഷാരടി പറഞ്ഞത്.

Recommended Video

Kapp movie pooja ceremony | Alwyn Antony | Mathew Thomas | FilmiBeat Malayalam
കോമഡിയുടെ രാജാവാണ് പിഷാരടി

നല്ല കോമഡി കണ്ടിരിക്കാം. കൊച്ചു കൊച്ച് കഥാപാത്രങ്ങളായി വന്നു നടനായി, കോമഡി ആയി കേരളത്തിന് ഒട്ടേറെ സിനിമകള്‍ സമ്മാനിച്ച രമേശ് പിഷാരടിക്ക് ഒരായിരം ആശംസകള്‍. കോമഡിയുടെ രാജാവ് എന്നാണ് ആരാധകര്‍ പിഷാരടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുപോലെ നര്‍മ്മം കലര്‍ന്ന ഡയലോഗുകള്‍ പറയാന്‍ പിഷുവിനെ കഴിഞ്ഞിട്ടേ മറ്റാരെങ്കിലും ഉള്ളു. കോമഡി ഒന്നും മനസിലായില്ലെങ്കിലും അതെല്ലാം കേട്ട് നീരവ് ചിരിക്കുന്നതിനെ പറ്റിയും കമന്റുകള്‍ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X