വേണ്ടെന്ന് റോയ്സ് പറഞ്ഞതാണ്, ജീവിതത്തിൽ പ്രശ്നങ്ങൾ കയറി വരുന്നത് എപ്പോഴെന്ന് പറയാനാകില്ല; റിമിയുടെ വാക്കുകൾ
സ്റ്റേജ് ഷോകളും പിന്നണി ഗാനവുമൊക്കെയായി കരിയറിലെ തിരക്കുകളിലാണ് ഗായിക റിമി ടോമി. റിമിയുടെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായതാണ്. റോയ്സ് കിഴക്കൂടാൻ എന്നാണ് റിമിയുടെ മുൻഭർത്താവിന്റെ പേര്. 2008 ലായിരുന്നു വിവാഹം. 2019 ൽ ഇവർ പിരിഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ വന്നതോടെ പരസ്പര സമ്മതത്തോടെ ഇവർ വേർപിരിയാൻ തീരുമാനിച്ചു. എന്താണ് വേർപിരിയലിന് കാരണമെന്ന് രിമി ടോമി വ്യക്തമാക്കിയിട്ടില്ല. റിമി കരിയറിൽ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന കാലഘട്ടത്തിലായിരുന്നു വിവാഹമോചനം.
പിന്നണി ഗാനത്തിനും സ്റ്റേജ് ഷോകൾക്കും പുറമെ ടെലിവിഷൻ ഷോകളും റിമി ചെയ്തു. 2013 ൽ അഞ്ച് സുന്ദരികൾ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തു. 2015 ൽ തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിൽ നായികാ വേഷവും ചെയ്തു. അന്ന് റിമി വിവാഹിതയാണ്. റോയ്സിന് റിമി അഭിനയ രംഗത്തേക്ക് വരുന്നതിൽ താൽപര്യമില്ലായിരുന്നു. ഒരിക്കൽ ഇതേക്കുറിച്ച് റിമി ടോമി സംസാരിച്ചിട്ടുണ്ട്. ഈ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എനിക്ക് അഭിനയിക്കാൻ ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് റോയ്സ് തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിൽ വിട്ടത്.
ആദ്യം ചെയ്ത അഞ്ച് സുന്ദരികൾ എന്ന സിനിമ കണ്ടപ്പോൾ തന്നെ ഇനി പോകേണ്ട, നിന്റെ ആഗ്രഹം തീർന്നല്ലോ എന്നായിരുന്നു റോയ്സ് പറഞ്ഞത്. ഇനി സിനിമ ചെയ്യുന്നില്ലെന്ന് ഞാനന്ന് അഭിമുഖങ്ങളിൽ പറഞ്ഞതുമാണ്. അങ്ങനെയിരിക്കെയാണ് തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. ഒരു പ്രാവശ്യം കൂടി ചെയ്തോട്ടെ എന്ന് ചോദിച്ചു. ഇതും കൂടെ ചെയ്തോ എന്ന് റോയ്സ് പറഞ്ഞു.
സിനിമ കണ്ട് റോയിസിന്റെ ഫ്രണ്ട്സൊക്കെ വിളിച്ച് നന്നായി എന്ന് പറയുമ്പോൾ ഞാൻ ലൗഡ് സ്പീക്കറിൽ ഇട്ട് കേൾപ്പിക്കും. കാരണം അടുത്ത ഓഫർ വന്നാൽ പോകേണ്ടെന്ന് പറഞ്ഞേക്കും. എന്തൊക്കെയാണെങ്കിലും നമ്മൾ ഭർത്താവ് പറയുന്ന കാര്യങ്ങൾ അംഗീകരിച്ച് കൊടുത്തേ പറ്റൂ. പുള്ളി സ്ട്രോങായി പോകേണ്ട എന്ന് പറഞ്ഞാൽ എനിക്ക് പോകാൻ പറ്റില്ലെന്നാണ് അന്ന് റിമി ടോമി പറഞ്ഞു.
നിങ്ങൾ പിരിഞ്ഞു എന്ന് കേട്ടല്ലോ എന്ന് ചിലർ ചോദിക്കും. ഞങ്ങൾ അറിഞ്ഞില്ലല്ലോ എന്ന് ഞാൻ മറുപടി നൽകും. ചിലപ്പോൾ നാളെ പിരിയാം. ഒന്നും പറയാൻ പറ്റില്ല. മനുഷ്യരല്ലേ, ഇങ്ങനെ ജീവിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. പക്ഷെ ജീവിതത്തിൽ ഓരോ പ്രശ്നങ്ങൾ എവിടെയൊക്കെയാണ് കയറി വരുന്നതെന്ന് നമുക്കറിയില്ലല്ലോയെന്നും റിമി ടോമി അന്ന് പറഞ്ഞു. റോയ്സ് ഇന്ന് മറ്റൊരു വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കുകയാണ്.
റോയ്സ് രണ്ടാമത് വിവാഹം ചെയ്തതിൽ തനിക്ക് വിഷമമില്ലെന്ന് റിമി ടോമി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അവർ സന്തോഷത്തോടെ ജീവിക്കട്ടെ, റോയ്സ് രണ്ടാമത് വിവാഹം ചെയ്തില്ലായിരുന്നെങ്കിൽ ഒരു പക്ഷെ എനിക്ക് വിഷമം വന്നേനെ. അനുയോജ്യമായ പങ്കാളിയെ കണ്ടെത്തുന്നത് നല്ലതാണെന്നും റിമി ടോമി അന്ന് പറഞ്ഞു.


Click it and Unblock the Notifications











