»   » ദീപ്തി ഐപിഎസും, മന്ത്രി വിആര്‍ ജാനകിയും; ഇവര്‍ക്ക് കുടുംബ പ്രശ്‌നങ്ങളൊഴിഞ്ഞിട്ട് നേരമില്ല!

ദീപ്തി ഐപിഎസും, മന്ത്രി വിആര്‍ ജാനകിയും; ഇവര്‍ക്ക് കുടുംബ പ്രശ്‌നങ്ങളൊഴിഞ്ഞിട്ട് നേരമില്ല!

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളത്തില്‍ ഇപ്പോള്‍ കണ്ണീര്‍ സീരിയലുകളും റൊമാന്റിക് സീരിയലുകളും താരതമ്യേനെ നന്നായി കുറഞ്ഞിട്ടുണ്ട്. പ്രതിസന്ധികളെ ധൈര്യം പൂര്‍വ്വം നേരിട്ട്, ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന നായികമാരാണ് ഇപ്പോള്‍ ഏറെയും.

ഇനി പ്രണയിക്കാനില്ല; വരദ പ്രസവിക്കാന്‍ അവധിയെടുക്കുന്നു, ആശംസ നേര്‍ന്ന് നായകന്‍

അതില്‍ തന്നെ ജനപ്രതിനിധികളായ നായികമാരും ഒരു ട്രെന്റായി മാറുന്നു. എന്നാല്‍ ഇവര്‍ക്ക് കുടുംബ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ട് നേരമില്ല. പൊതുപ്രവര്‍ത്തകര്‍ കുടുംബത്തില്‍ മാത്രം ഒതുങ്ങിപ്പോകുന്നത് ഒരു പക്ഷെ സീരിയലുകളുടെ പരിമിഥി കൊണ്ടാവാം. അത്തരത്തില്‍ രണ്ട് കഥാപാത്രങ്ങളെ കാണാം.

പരസ്പരം

പ്രണയത്തെ സൂചിപ്പിയ്ക്കുന്നതാണ് സീരിയലിന്റെ പേര് എങ്കിലും, ഒരു പെണ്ണിന്റെ സ്വപ്‌നമാണ് കഥ. ഐപിഎസ് ആകണം എന്ന് തന്നെയായിരുന്നു ദീപ്തിയുടെ മോഹം. വിദ്യാഭ്യാസമില്ലാത്ത സൂരജിനെ വിവാഹം കഴിക്കുന്നതോടെ ആ സ്വപ്‌നം ഇല്ലാതാകും എന്ന് കരുതി. എന്നാല്‍ ഭര്‍ത്താവിന്റെ പിന്തുണയോടെ ദീപ്തി ഐപിഎസ് ആകും. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന സീരിയലില്‍ ഗായത്രി അരുണ്‍, വിവേക് ഗോപന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.

ദീപ്തി ഐപിഎസ്

സീരിയലിലെ കേന്ദ്ര നായികയായ ദീപ്തി ഐപിഎസ് പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഭര്‍ത്താവിന്റെ വീട്ടുകാരോടും ജീവിതത്തിലെ പല പ്രതികൂല സാഹചര്യങ്ങളോടും പൊരുതിയാണ് ദീപ്തി ഐപിഎസ് പദവി നേടിയത്. എന്നാല്‍ ദീപ്തിയ്ക്ക് വീട്ടില്‍ ഭര്‍തൃ സഹോദരന്റെ ഭാര്യ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ട് നേരമില്ല എന്ന അവസ്ഥയാണ്.

മഞ്ഞുരുകും കാലം

മഴവില്‍ മനോരമയില ജനപ്രിയ സീരിയലാണ് മഞ്ഞുരുകും കാലം. ഒരു പെണ്‍കുട്ടി ബാല്യം മുതല്‍ നേരിട്ട പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കുറിച്ചാണ് സീരിയല്‍ പറഞ്ഞുപോകുന്നത്. ബിനു സംവിധാനം ചെയ്യുന്ന സീരിയല്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കിറങ്ങി. ജാനിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ പല ഘട്ടത്തിലൂടെയും സഞ്ചരിച്ച് ഈ വേഷം ഇപ്പോള്‍ ചെയ്യുന്നത് മോനിഷ എന്ന പുതുമുഖ നടിയാണ്.

മന്ത്രി വി ആര്‍ ജാനകി

വളരെ കഷ്ടതകള്‍ നിറഞ്ഞ വഴിയായിരുന്നു ജാനിക്കുട്ടിയുടേത്. എല്ലാ സാഹചര്യങ്ങളോടും പൊരുതു ഇപ്പോള്‍ ജാനിക്കുട്ടി മന്ത്രിയായി, മന്ത്രി വി ആര്‍ ജാനകി. എന്നാല്‍ പൊതു പ്രശ്‌നങ്ങളല്ല, ജീവിതത്തില്‍ തന്നെ സഹായിച്ചവരെ തേടിപ്പിടിച്ച് സഹായിക്കുന്നതിന്റെയും, ഉപദ്രവിച്ചവരെ തേടിപ്പിടിച്ച് ശിക്ഷിക്കുന്നതിന്റെയും തിരക്കിലാണ് മന്ത്രി

സ്ത്രീധനത്തിലെ ദിവ്യ

സ്ത്രീധനത്തിലെ ദിവ്യ പ്രകാശിനെ ആരും മറന്നു കാണില്ല. ആരംഭത്തില്‍ അമ്മായി അമ്മയുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായ ദിവ്യ അവസാനം എംഎല്‍എ ആകും. തന്നെ ദ്രോഹിച്ച ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയെയും അവരുടെ കുടുംബത്തെയും പരാജയപ്പെടുത്തി ദിവ്യയ്ക്ക് നിലനില്‍പുള്ള വിജയം കിട്ടുന്നത് എംഎല്‍എ ആയതിന് ശേഷമാണ്. അവസാനം അമ്മായി അമ്മയും നന്നാവും, ദുഷ്ടയായ രണ്ടാമത്തെ മരുമകളെ കൊന്ന് ജയിലിലേക്ക് പോകുന്നിടത്താണ് സീരിയല്‍ അവസാനിച്ചത്‌

English summary
When serial heroines became strong

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam