»   » സുരേഷ് ഗോപിയെ ഇരുത്തി, സുരേഷ് ഗോപിയെ അനുകരിച്ച സുരഭി, പാത്തു ആരാ മോള്‍ !!

സുരേഷ് ഗോപിയെ ഇരുത്തി, സുരേഷ് ഗോപിയെ അനുകരിച്ച സുരഭി, പാത്തു ആരാ മോള്‍ !!

By: Rohini
Subscribe to Filmibeat Malayalam

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതോടെ മൂസയുടെ പാത്തു വേറെ ലെവലായി. സുരഭി ലക്ഷ്മി എന്ന നടിയെ പ്രേക്ഷകര്‍ക്ക് പരിചയം എം80 മൂസയിലെ പാത്തു എന്ന കഥാപാത്രത്തിലൂടെയായിരുന്നു. എന്നാല്‍ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടി സഹതാര വേഷങ്ങളില്‍ നിന്ന് മുന്നിലേക്ക് വന്നു.

'കണ്ടില്ലെങ്കില്‍ കണ്ടോളി കണ്ടോല് പറഞ്ഞോളി ഈ ജീവി എന്താണെന്ന്'സുരഭിയ്ക്ക് കിട്ടിയത് കിടിലന്‍ സമ്മാനം

അഭിനയിക്കുന്ന കഥാപാത്രങ്ങളിലെല്ലാം എന്നും ഒരു ഹാസ്യം സൂക്ഷിക്കുന്നത് പോലെ ജീവിതത്തിലും അത് നിലനിര്‍ത്താന്‍ ശ്രമിയ്ക്കുന്ന കലാകാരിയാണ് സുരഭി. ഇപ്പോഴിതാ സുരേഷ് ഗോപിയെ ഇരുത്തി, നടനെ അനുകരിച്ച് കൈയ്യടി നേടിയിരിയ്ക്കുന്നു.

surabhi-suresh-gopi

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് സുരഭി സുരേഷ് ഗോപിയെ അനുകരിച്ചത്. ഒരേ സമയം സുരേഷ് ഗോപിയെയും പാത്തുവിനെയും സുരഭി സ്‌ക്രീനിലെത്തിച്ചു. നേരത്തെ ഒരു പൊതു ചടങ്ങിലും സുരഭി സുരേഷ് ഗോപിയെ അനുകരിച്ച് കൈയ്യടി നേടിയിരുന്നു.

സുരേഷ് ഗോപിയെ അനുകരിയ്ക്കുന്ന വീഡിയോ സുരഭി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. കോടീശ്വരനും പാത്തുവും എന്ന തലക്കെട്ടോടെ സുരഭി പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. കണ്ടു നോക്കൂ..

English summary
When Surabhi Lakshmi imitate Suresh Gopi
Please Wait while comments are loading...

Malayalam Photos

Go to : More Photos