ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ ഡയറ്റ് എടുക്കാന്‍ പറ്റില്ല; ലൊക്കേഷനിലുണ്ടായ കാര്യത്തെ കുറിച്ച് ശ്വേത മേനോന്‍

വാഹനങ്ങളോടും വീടുകളോടുമുള്ളത് പോലെ സിനിമാ താരങ്ങള്‍ പൊതുവേ ഭക്ഷണത്തിനോടും താല്‍പര്യം കാണിക്കുന്നവരാണ്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി ഇഷ്ടപ്പെട്ടതൊന്നും കഴിക്കാന്‍ സാധിക്കാറില്ലെന്നുള്ളതാണ് വസ്തുത. ഇക്കാര്യത്തില്‍ നടന്‍ മോഹന്‍ലാലിന്റെ സങ്കല്‍പ്പങ്ങള്‍ വേറെയാണ്. ഇഷ്ടമുള്ളത് കഴിക്കാനും കുക്ക് ചെയ്യാനും ഏറെ ഇഷ്ടപ്പെടുന്ന നടനാണ് മോഹന്‍ലാല്‍.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

അടുത്തിടെ ദുബായില്‍ നിന്നും പാചകം ചെയ്യുന്ന മോഹന്‍ലാലിന്റെ ഫോട്ടോസ് പുറത്ത് വന്നിരുന്നു. അതുപോലെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജെബി ജംഗ്ഷനില്‍ സംസാരിക്കവേ ഭക്ഷണത്തോടുള്ള താല്‍പര്യത്തെ കുറിച്ച് താരം പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ ഒരു ബാഡ് ക്വാളിറ്റിയെ കുറിച്ച് സംസാരിച്ച് നടി ശ്വേത മേനോനും എത്തിയിരുന്നു. ഈ വീഡിയോ വീണ്ടും വൈറലാവുകയാണ്.

ഭക്ഷണത്തോടുള്ള ഇഷ്ടം പറഞ്ഞ് മോഹന്‍ലാല്‍

'ശരീരം വണ്ണം വെക്കുമെന്ന് കരുതി ഭക്ഷണത്തിന്റെ കാര്യത്തിലൊന്നും നിയന്ത്രണം വെക്കുന്ന ആളല്ല ഞാന്‍. ഏറ്റവും നന്നായി ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ഒരാളാണ് ഞാന്‍. അതിനെ ബഹുമാനിക്കുന്ന ആള് കൂടിയാണെന്നാണ് അഭിമുഖത്തിനിടെ മോഹന്‍ലാല്‍ പറഞ്ഞത്. പിന്നാലെ താരത്തെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് നടി ശ്വേത മേനോനും എത്തി.

ഭക്ഷണത്തോടുള്ള ഇഷ്ടം പറഞ്ഞ് മോഹന്‍ലാല്‍

എല്ലാവരും ലാലേട്ടനെ കുറിച്ചുള്ള ഗുഡ് പോയിന്റ്‌സാണ് പറയാറുള്ളത്. പക്ഷേ എനിക്ക് പറയാനുള്ളത് ഒരു ബാഡ് പോയിന്റാണ്. ലാലേട്ടന്റെ കൂടെ പരദേശി എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനൊരു ഡയറ്റിലാണെന്നുള്ള വിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ ഡയറ്റ് ചെയ്യുന്ന സമയത്ത് ലാലേട്ടന്റെ കൂടെ അഭിനയിച്ചാല്‍ ഡബിള്‍ ആക്കി മാറ്റിയിരിക്കും അദ്ദേഹം. കാരണം ലാലേട്ടന്‍ അത്രയധികം ഫുഡിനെ സ്‌നേഹിക്കുന്ന ഒരാളാണെന്നായിരുന്നു ശ്വേത പറഞ്ഞത്.

ഭക്ഷണത്തോടുള്ള ഇഷ്ടം പറഞ്ഞ് മോഹന്‍ലാല്‍

ഞാന്‍ നന്നായി ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ആളാണെന്നാണ് ശ്വേതയുടെ പ്രതികരണത്തിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞത്. അത്യാവശ്യം പാചകവും ചെയ്യും. എന്താണ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ നന്നായി വരുമെന്നാണ് എല്ലാവരും പറയുന്നത്. ചൈനീസ്, ജപ്പാനീസ് തുടങ്ങി വിവിധ തരം ഫുഡ് ലാല്‍ ഉണ്ടാക്കും. അതെങ്ങനെയാണ് പഠിച്ചതെന്നാണ് അടുത്തതായി വന്ന ചോദ്യം.

ഭക്ഷണത്തോടുള്ള ഇഷ്ടം പറഞ്ഞ് മോഹന്‍ലാല്‍

ഞാന്‍ പഠിച്ചിട്ടില്ല. ഞാന്‍ അറിയാവുന്ന ഒരു കാര്യവും ജീവിതത്തില്‍ ചെയ്തിട്ടില്ല. അറിയാത്ത കാര്യങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഞാന്‍ കുക്ക് ചെയ്യുന്നത് സാമാഗ്രികള്‍ വെച്ചല്ല, സ്‌നേഹം കൊണ്ടാണെന്നാണ് പലരോടും പറയുന്നത്. ഞാന്‍ ഉണ്ടാക്കുന്നതൊക്കെ നന്നായി വരും. അതിനൊരു പ്രത്യേക ടേസ്റ്റും ഉണ്ടാവും. രണ്ടാമതും അത് തന്നെ ഉണ്ടാക്കാന്‍ പറഞ്ഞാല്‍ പറ്റില്ല. രണ്ടാമത് ഉണ്ടാക്കുന്നത് ഇതിനെക്കാളും വേറെ രീതിയിലായിരിക്കും. മദിരാശിയില്‍ വെച്ച് ഒരു ചിക്കന്‍ കറി ഉണ്ടാക്കിയിട്ട് അത് വലിയ ഹിറ്റായ കാര്യവും മോഹന്‍ലാല്‍ സൂചിപ്പിച്ചിരുന്നു. ഏറ്റവും നല്ല ഡിഷ് ആയി മാറി. രണ്ട് വര്‍ഷം ഒരു മാഗസിനില്‍ താന്‍ റെസിപ്പീസ് എഴുതിയിരുന്ന കാര്യം കൂടി താരരാജാവ് വെളിപ്പെടുത്തുന്നു.

Recommended Video

ദൃശ്യം 2വിന്റെ OTTറിലീസില്‍ നിന്നും പിന്‍മാറില്ലെന്ന് ആന്റണി പെരുമ്ബാവൂര്‍
 ഭക്ഷണത്തോടുള്ള ഇഷ്ടം പറഞ്ഞ് മോഹന്‍ലാല്‍

ഞാന്‍ എവിടെയെങ്കിലും പോയി ഭക്ഷണം കഴിക്കുകയാണെങ്കില്‍ അവിടെയുള്ളവരോട് ഇതെങ്ങനെയാണ് ഉണ്ടാക്കിയതെന്ന് ചോദിക്കാറുണ്ട്. അതിന്റെ റെസിപ്പി എഴുതി വാങ്ങിക്കും. ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യം ബാക്കി ഉള്ളവര്‍ക്ക് കൂടി ഇഷ്ടപ്പെട്ടോട്ടേ. ടേസ്‌റ്റെന്ന് പറയുന്നത് അങ്ങനെയാണല്ലോ. ഒരുപാട് പേരിലേക്ക് ഷെയര്‍ ചെയ്യാനുള്ളതാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X