ബിഗ് ബോസ് റിയാലിറ്റി ഷോയക്ക് ശേഷമുളള താരങ്ങൾ എവിടെ, ഇവരുടെ ജീവിതം ഇങ്ങനെയാണ്...
ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2006 ലാണ് ഷോ ആദ്യമായി ആരംഭിക്കുന്നത്. ഹിന്ദിയിൽ ആരംഭിച്ച ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ബോളിവുഡിൽ ആരംഭിച്ച ഷോ പിന്നീട് ഇന്ത്യയിലെ മറ്റു ഭാഷകളിലും തുടങ്ങുകയായിരുന്നു. നടൻ അർഷാദ് വർഷി ആയിരുന്നു ആദ്യം ഷോ അവതരിപ്പിച്ചത്. പിന്നീട് ശിൽപ ഷെട്ടി, അമിതാഭ് ബച്ചൻ എന്നിവരും ഷോ അവതരിപ്പിച്ചിരുന്നു നിലവിൽ സൽമാൻഖാനാണ് ബിഗ്ബോസ് അവതരിപ്പിക്കുന്നത്. 15ാം സീസൺ ആരംഭിക്കാനുള തയ്യാറെടുപ്പിലാണ്.
പുതിയ ഗെറ്റപ്പിൽ റായ് ലക്ഷ്മി, ചിത്രം കാണൂ
ബിഗ് ബോസ് താരങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.പ്രേക്ഷകരുടെ കുടുംബത്തിലെ അംഗത്തെ പോലെയാണ് ഇവരെ പ്രേക്ഷകർ കാണുന്നത്. ബിഗ് ബോസ് ഷോയ്ക്ക് ശേഷമുളള താരങ്ങളുടെ ജീവിതത്തെ കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് വല്ലാത്ത താൽപര്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് താരങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചാണ്. 2006 മുതൽ ബിഗ് ബോസ് ഷോ ആരംഭിക്കുന്നതെങ്കിലും ഈ അടുത്ത സമയത്താണ് ഷോ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

ബിഗ് ബോസ് സീസൺ 12 മുതലാണ് സ ഹിന്ദി ബിഗ് ബോസ് ഷോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത്. 2018 ലായിരുന്നു ഷോ ആരംഭിക്കുന്നത്. നടി ദീപിക കക്കർ ഇബ്രാഹിം ആയിരുന്നു ഷോയുടെ വിജയി ആയത്. ശ്രീശാന്ത് ആയിരുന്നു റണ്ണറപ്പ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് ദീപിക. നിലവിൽ കഹാം ഹം കഹാ തും എന്ന പരമ്പരയിൽ അഭിനയിക്കുകയാണ്.

ഹിന്ദി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സിദ്ധാർഥ് ശുക്ല. 13ാം സീസണിലെ വിജയി ആയിരുന്നു സിദ്ധാർഥ്. ബാലികവധു എന്ന പരമ്പരയിലൂടെയാണ് സിദ്ധാർഥ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 2014 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങാൻ നടന് സാധിച്ചിരുന്നു. ബ്രോക്കൺ 3 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിദ്ധാർഥിന്റെ വെബ് സീരീസ്, മികച്ച അഭിപ്രായമാണ് സീരീസിന് ലഭിക്കുന്നത്. ബിഗ് ബോസ് സീസൺ 13 താരമായ ഷെഹനാസുമായി താരം പ്രണയത്തിലാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
Recommended Video

ഛോട്ടി ബഹു എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താകമാണ് റുബീന ദാലിക്. സീരിയലിലെ രാധിക എന്ന കഥാപാത്രം താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത നൽകിയിരുന്നു. ബിഗ് ബോസ് സീസൺ 14 ലെ ഭർത്താവ് അഭിനവ് ശുക്ലയ്ക്കൊപ്പമായിരുന്നു നടി എത്തിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളായിരുന്നു റുബീനയും അഭിനവും. കളേഴസ് ടിവി സംപ്രേക്ഷണ ചെയ്യുന്ന പരമ്പരയിലാണ് താരം അഭിനയിച്ചു വരുന്നത്. ട്രാൻസ് വുമനായിട്ടാണ് റുബീന അഭനിനയിക്കുന്നത്. ഈ ഷോ 5 വർഷം പൂർത്തിയായിട്ടുണ്ട്.


Click it and Unblock the Notifications