»   » അടിച്ചു നോവിച്ചു.. പട്ടിണിക്കിട്ടു.. അവിടെ നിന്ന് വളര്‍ന്ന കൃഷ്ണതുളസി.. ദാ ഇവിടെയുണ്ട് !!

അടിച്ചു നോവിച്ചു.. പട്ടിണിക്കിട്ടു.. അവിടെ നിന്ന് വളര്‍ന്ന കൃഷ്ണതുളസി.. ദാ ഇവിടെയുണ്ട് !!

Posted By: Rohini
Subscribe to Filmibeat Malayalam

പതിവ് കണ്ണീര്‍ സീരിയലുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു മഴവില്‍ മനോരമയിലെ കൃഷ്ണ തുളസി.. അമ്മായി അമ്മ പോരോ.. അവിഹിത ബന്ധമോ ഒന്നുമായിരുന്നില്ല കൃഷ്ണതുളസിയുടെ പ്രമേയം.. ഒരു പെണ്ണിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു..

ആത്മ യോഗത്തില്‍ കിഷോര്‍ സത്യ വികാരഭരിതനായി, വില്ലന്മാരും വില്ലത്തികളുമൊക്കെ ഒന്നിച്ചപ്പോള്‍

കൃഷ്ണ എന്ന പെണ്‍കുട്ടിയുടെ കഥയായിരുന്നു സീരിയല്‍. ഒന്നുമില്ലാത്ത.. പാവമായിരുന്ന പെണ്ണ്.. അടിച്ചും പട്ടിണിക്കിട്ടുമൊക്കെ അവളെ വേദനിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു.. പക്ഷെ സഹനശക്തിയില്‍ നിന്ന് അവള്‍ ജീവിക്കാനും പ്രതികരിക്കാനും പ്രതികാരം ചെയ്യാനും പഠിച്ചു...

പങ്കാളിക്ക് പണം അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥ;ഒറ്റപ്പെട്ടുപോയ ഉപ്പും മുളകും നായികയുടെ യഥാര്‍ത്ഥ ജീവിതം

വിജയകരമായി കൃഷ്ണതുളസി എന്ന സീരിയല്‍ അവസാനിച്ച ശേഷം കൃഷ്ണയെ ആരും കണ്ടില്ല.. കൃഷ്ണ എന്ന പെണ്‍കുട്ടിയെ അവതരിപ്പിച്ച മൃദുലയെയും... ഇവിടെയിതാ നിങ്ങളുടെ കൃഷ്ണ.. യഥാര്‍ത്ഥത്തില്‍ കൃഷ്ണ ആരാണ് എന്താണ് എന്നൊക്കെ ചിത്രങ്ങളിലൂടെ വായിക്കാം...

മൃദുലയാണ് കൃഷ്ണ

മൃദുല വിജയ് എന്നാണ് കൃഷ്ണയായി എത്തിയ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ പേര്. തിരുവനന്തപുരം സ്വദേശിയായ മൃദുല ഇപ്പോള്‍ സൈക്കോളജി പഠിച്ചുകൊണ്ടിരിയ്ക്കുകയാണ്. അഭിനേത്രി എന്നതിനപ്പുറം നര്‍ത്തകി കൂടെയാണ് മൃദുല

സിനിമാ ബന്ധം

മൃദുലയുടെ മുത്തശ്ശന്‍ പഴയ ചിത്രസംയോജകനാണ്. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്തക്കുട്ടന്‍ മൃദുലയുടെ അച്ഛന്റെ അമ്മാവനാണ്. സിനിമാ ബന്ധം മൃദുലയുടെ രക്തത്തിലുണ്ട് എന്ന് സാരം.

സിനിമയിലെത്തിയത്

ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് മൃദുല കരിയര്‍ ആരംഭിച്ചത്. ജെനിഫര്‍ കറുപ്പയ എന്ന തമിഴ് ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനിലെത്തി. മലയാളത്തില്‍ സെലിബ്രേഷന്‍ എന്ന ചിത്രത്തിലും മൃദുല സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ടെലിവിഷനിലേക്ക്

കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡാന്‍സ് പാര്‍ട്ടി എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു മൃദുല. തുടര്‍ന്ന് ഏഷ്യനെറ്റിലെ കല്യാണ സൗഗന്ധികം എന്ന സീരിയലില്‍ സഹതാര വേഷത്തിലെത്തി.

ശ്രദ്ധിക്കപ്പെട്ടത്

മഴവില്‍ മനോരമയിലെ കൃഷ്ണ തുളസിയാണ് മൃദുലയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. സീരിയലില്‍ കേന്ദ്ര കഥാപാത്രമായ കൃഷ്ണയായി എത്തിയതിലൂടെ മൃദുലയുടെ ഭാഗ്യം തെളിയുകയായിരുന്നു.

English summary
Where is Krishnatulasi fame Mridula Vijay

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam