»   » പിഷാരടി എവിടെ പോയി, അമേരിക്കയില്‍ ജോലി കിട്ടിയോ? സത്യം ഇതാണ്

പിഷാരടി എവിടെ പോയി, അമേരിക്കയില്‍ ജോലി കിട്ടിയോ? സത്യം ഇതാണ്

Posted By: Sanviya
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയ മുഴുവന്‍ പിഷാരടി ട്രോളുകളാണ്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയിരുന്നു. എന്നാല്‍ പരിപാടിയില്‍ പിഷാരടി ഉണ്ടായിരുന്നില്ല. മോഹന്‍ലാല്‍ അതിഥി താരമായി വന്നതിനേക്കാള്‍ കൂടുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചത് അതു തന്നെയായിരുന്നു. പിഷാരടി എവിടെ പോയി?

പിഷാരടിക്ക് പകരം മറ്റൊരാളായിരുന്നു പരിപാടിയില്‍ അവതാരകനായി എത്തിയിരുന്നത്. അതോടെ പരിപാടിക്ക് ശേഷം പിഷാരടിയെ കാണാത്തതിന് സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു.

അമേരിക്കയില്‍

പിഷാരടി സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പോയിരിക്കുകയാണത്രേ. 40 ദിവസത്തെ പരിപാടിക്ക് വേണ്ടിയാണ് പോയിരിക്കുന്നത്. അമേരക്കയില്‍ ജോലി കിട്ടി പോയതാണെന്നുമാണ് ട്രോളുകള്‍ പ്രചരിക്കുന്നത്.

ഷൂട്ടിങ്

പിഷാരടി അമേരിക്കയ്ക്ക് പോകുന്നതിന് മുമ്പ് നാല് എപ്പിസോഡുകള്‍ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിനിടെയാണ് പുലിമുരുകന്‍ റിലീസാവുകയും മോഹന്‍ലാലിനെ അതിഥിയായി ലഭിക്കുകയും ചെയ്തതെന്ന് മാനേജര്‍ പറയുന്നു.

നേരത്തെ സംപ്രേഷണം

നേരത്തെ സംപ്രേഷണം ചെയ്യണമെന്നുള്ളതുകൊണ്ടാണ് പിഷാരടിയുടെ അഭാവത്തില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തുന്ന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തതെന്ന് മാനേജര്‍ പറഞ്ഞു.

ബഡായി ബംഗ്ലാവ്

ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയാണ് ബഡായി ബംഗ്ലാവ്. മുകേഷ്, രമേഷ് പിഷാരടി, ആര്യ എന്നിവരാണ് പരിപാടിയിലെ അവതാരകര്‍.

English summary
Where is Ramesh Pisharody.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam