സുഹാനയുടെ അക്കൗണ്ട് കാണുന്നില്ല, ഒപ്പം മകളും...; ചോദ്യങ്ങൾ ഉയരുന്നു, ഈയടുത്ത് പോലും പറഞ്ഞത് പ്രശ്നവുമില്ലെന്ന്
സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്നവരാണ് ബഷീർ ബഷിയും കുടുംബവും. മഷൂറ, സുഹാന എന്നീ രണ്ട് ഭാര്യമാർക്കൊപ്പമുള്ള ബഷീറിന്റെ വിവാഹ ജീവിതം പലപ്പോഴും ചർച്ചയായതാണ്. ഒരു വീട്ടിൽ പരസ്പര സ്നേഹത്തോടെ കഴിയുകയാണ് ബഷീറിന്റെ രണ്ട് ഭാര്യമാരും ഇവരുടെ മക്കളും. ഭാര്യമാർ തമ്മിൽ സഹോദരിമാരെ പോലെയുള്ള അടുപ്പമുണ്ടെന്നാണ് ബഷീർ പറയാറ്. സുഹാനയും മഷൂറയെയും എപ്പോഴും സ്നേഹത്തോടെ മാത്രമേ വ്ലോഗുകളിൽ കണ്ടിട്ടുമുള്ളൂ. ഇപ്പോഴിതാ സുഹാനയെക്കുറിച്ചുള്ള ചോദ്യമാണ് ഉയരുന്നത്. സുഹാനയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് കാണാനില്ല. സുഹാനയ്ക്ക് എന്ത് പറ്റിയെന്നാണ് നെറ്റിസൺസിന്റെ ചോദ്യം.
ഒരു മാസം മുമ്പാണ് സുഹാന അവസാനമായി യൂട്യൂബ് ചാനലിൽ വ്ലോഗ് പങ്കുവെച്ചത്. അതേസമയം ബഷീറും മഷൂറയും സോഷ്യൽ മീഡിയയിൽ സജീവമാണ്. സുഹാനയെ കാണാത്തതിൽ പല അഭ്യൂഹങ്ങളും വന്ന് തുടങ്ങുന്നുണ്ട്. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളായോ എന്നാണ് ചിലരുടെ ചോദ്യം സുഹാനയുടെ മകളുടെ അക്കൗണ്ടും കാണുന്നില്ല എന്നതാണ് നെറ്റിസൺസിന് സംശയമുണ്ടാക്കുന്നത്. അതേസമയം ടെക്നിക്കലായ എന്തെങ്കിലും പ്രശ്നമായിരിക്കാം അക്കൗണ്ട് കാണാത്തതിന് കാരണമെന്നും വാദമുണ്ട്. മഷൂറയും താനും ഒരിക്കലും തെറ്റിപ്പിരിയില്ലെന്ന് അടുത്തിടെ പോലും സുഹാന പറഞ്ഞിരുന്നു.



Click it and Unblock the Notifications











