ഇത് ചെറിയ കളിയല്ല, ബിഗ് ബോസില്‍ നിന്നും പുറത്ത് പോയ മത്സരാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം!

Recommended Video

പുറത്തു പോയ മത്സരാര്‍ത്ഥികള്‍ വീണ്ടും വരും | filmibeat Malayalam

മലയാളികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബോസിന് തുടക്കത്തില്‍ വലിയ പ്രധാന്യം ലഭിച്ചിരുന്നില്ലെങ്കിലും ഓരോ ദിവസം കഴിയുംതോറും ജനപ്രീതി വര്‍ദ്ധിച്ച് വരികയാണ്. ഏഷ്യാനെറ്റ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ മോഹന്‍ലാലാണ് അവതരിപ്പിക്കുന്നത്. ആഴ്ചയുടെ അവസാനമാണ് ഹൗസില്‍ എലിമിനേഷന്‍ നടക്കുന്നത്.

മോശം പ്രകടനം നടത്തിയവരും നല്ല പ്രകടനം നടത്തിയവരും ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് പോയ കാഴ്ച മലയാളികള്‍ക്ക് കാണേണ്ടി വന്നിരുന്നു. അവസാനമായി പുറത്ത് പോയത് നടി ശ്വേത മേനോനായിരുന്നു. ഇപ്പോഴിത പുറത്ത് പോയ മത്സരാര്‍ത്ഥികള്‍ക്ക് ഏഷ്യാനെറ്റ് മറ്റൊരു അവസരം നല്‍കിയിരിക്കുകയാണ്.

ബിഗ് ബോസ് മലയാളം

ബിഗ് ബോസ് മലയാളം

ജൂണ്‍ 24 നായിരുന്നു മലയാളത്തില്‍ ബിഗ് ബോസ് ആരംഭിച്ചത്. മോഹന്‍ലാല്‍ അവതരിപ്പിച്ച ബിഗ് ബോസ് കര്‍ശന നിയമങ്ങളും നിര്‍ദ്ദേശങ്ങളും മുന്‍നിര്‍ത്തിയായിരുന്നു എത്തിയത്. 100 ദിവസങ്ങളായി നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ 16 മത്സാര്‍ത്ഥികളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. എലിമിനേഷനിലൂടെ ഓരോരുത്തരായി പുറത്താവുമ്പോള്‍ ചില നിയമങ്ങളിലൂടെ പുതിയ മത്സരാര്‍ത്ഥികളെയും പങ്കെടുപ്പിക്കും. നിലവില്‍ ബിഗ് ബോസില്‍ നിന്നും അഞ്ച് പേരായിരുന്നു എലിമിനേറ്റായി പുറത്ത് പോയിരുന്നത്.

 പുറത്തായവര്‍

പുറത്തായവര്‍

ആദ്യ ആഴ്ചയില്‍ ഡേവിഡ് ജോണ്‍ ആയിരുന്നു ബിഗ് ബോസില്‍ നിന്നും എലിമിനേറ്റായി പോയ ആദ്യ മത്സരാര്‍ത്ഥി. അതേ ആഴ്ച ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മനോജ് വര്‍മ്മയും പുറത്തായിരുന്നു. പിന്നീട് ഹിമ ശങ്കര്‍, ശ്രീലക്ഷ്മി, ദീപന്‍ മുരളി, ശ്വേത മേനോന്‍ എന്നിവരായിരുന്നു എലിമിനേറ്റായത്. ഇവരെയെല്ലാം ചേര്‍ത്ത് ഓണത്തിന് പുതിയൊരു പരിപാടി എത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

 ബിഗ് ബോസ് ഹൗസിന്റെ സ്വന്തക്കാര്‍

ബിഗ് ബോസ് ഹൗസിന്റെ സ്വന്തക്കാര്‍

സീരിയല്‍ താരമായ ദീപന്‍ മുരളി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അക്കാര്യം വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് ഹൗസിന്റെ സ്വന്തക്കാര്‍ എന്ന പരിപാടി ഓണത്തിന് വേണ്ടി അവതരിപ്പിക്കുകയാണെന്നും തിരുവോണത്തിന്റെ അന്ന് ഏഷ്യാനെറ്റില്‍ ഇത് സംപ്രേക്ഷണം ചെയ്യുമെന്നായിരുന്നു ദീപന്‍ പറഞ്ഞിരുന്നത്. ഒപ്പം ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും ദീപന്‍ പുറത്ത് വിട്ടിരുന്നു. പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

അടുത്ത എലിമിനേഷന്‍

അടുത്ത എലിമിനേഷന്‍

ഓണം ആഗസ്റ്റ് അവസാന ആഴ്ചകളിലാണ്. അതിന് മുന്‍പ് ബിഗ് ബോസില്‍ നിന്നും വീണ്ടും എലിമിനേഷന്‍ ഉണ്ടാവും. ഇത്തവണ ഒരുപാട് പേരാണ് എലിമിനേഷന്‍ റൗണ്ടില്‍ എത്തിയിരിക്കുന്നത്. ഏഴ് വോട്ടുകള്‍ നേടിയ അര്‍ച്ചനയാണ് ഒന്നാമത്. തൊട്ട് പിന്നാലെ ദിയ സന, പേര്‍ളി മാണി, ബഷീര്‍, ശ്രീനിഷ്. ഇവരില്‍ ആരാണ് ഈ ആഴ്ച പുറത്ത് പോവുന്നതെന്നാണ് അറിയാനുള്ളത്.

പുതിയ അതിഥി

പുതിയ അതിഥി

ആദ്യം ഷിയാസിയിരുന്നു ബിഗ് ബോസിലേക്കെത്തിയ പുതിയ മത്സരാര്‍ത്ഥി. ശ്വേത മേനോന്‍ പുറത്തായതിന് പിന്നാലെ ട്രാന്‍സ് വുമണായ അഞ്ജലി അമീറാണ് ബിഗ് ബോസിലേക്കെത്തിയത്. തുടക്കം തന്നെ തന്റെ നിലപാടുകള്‍ വ്യക്തമാക്കിയ അഞ്ജലി അമീറിന് നല്ല പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ അഞ്ജലിയുടെ ചില വാക്കുകള്‍ അവരുടെ കൂടെ കമ്യൂണിറ്റിയായ ട്രാന്‍സ് ജെന്‍ഡേര്‍സിനിടയില്‍ വലിയൊരു ആഘാതമായിരിക്കുകയാണ്. പലരും ഇക്കാര്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

 മത്സരം മുറുകുന്നു..

മത്സരം മുറുകുന്നു..

ഓരോ ദിവസം കഴിയുമ്പോള്‍ ബിഗ് ബോസിലെ മത്സരം ശക്തി പ്രാപിച്ച് കൊണ്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും ജയിക്കണമെന്ന വാശി മറ്റുള്ളവരിലേക്ക് എത്തിയിരിക്കുകയാണ്. എലിമിനേഷനില്‍ നിന്നും പുറത്തായെന്ന് കരുതിയിരുന്ന രഞ്ജിനി ഹരിദാസ് വലിയൊരു ശക്തിയായി തന്നെ തിരിച്ച് എത്തിയിരിക്കുകയാണ്. സാബു മോന്‍ തന്റെ ബുദ്ധിയിലൂടെ പലരെയും പുറത്താക്കാനുള്ള ശ്രമങ്ങളും വിജയിക്കാനുള്ള തന്ത്രങ്ങളും പയറ്റി കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X