രണ്ട് മതത്തിൽ വളർന്നവർ, കുട്ടികളെ ഏത് മതമാണ് പഠിപ്പിക്കാൻ പോകുന്നത്?; മറുപടിയുമായി തൻവിയുടെ ഭർത്താവ്!
സിന്ധു കൃഷ്ണയുടെ ഏക സഹോദരിയുടെ മകളായ തൻവി സുധീർ ഘോഷ് കൃഷ്ണ സിസ്റ്റേഴ്സിനെപ്പോലെ തന്നെ പ്രേക്ഷകർക്ക് പരിചിതയും പ്രിയപ്പെട്ടവളുമാണ്. യുകെയിൽ സെറ്റിൽഡായ തൻവി രണ്ടാമത്തെ കുഞ്ഞിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. വെറും രണ്ടാഴ്ചകൾ മാത്രമാണ് ഡെലിവറി ഡ്യു ഡേറ്റിന് ഉള്ളത്. വിവാഹശേഷം യുകെയിലേക്ക് പറന്നതാണ് തൻവി. അവിടെ വെച്ച് പഠിക്കുകയും ജോലി സമ്പാദിക്കുകയും ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.
തൻവിയുടേയും ഭർത്താവ് യോജി എന്ന് വിളിപ്പോരുള്ള ആൽവിയുടേയും പ്രണയ വിവാഹമായിരുന്നു. ദിയയുടെ വിവാഹം പോലെ ആഘോഷമോ ആഢംബരമോ ഉണ്ടായിരുന്നില്ല. സിന്ധുവിന്റെ മാതാപിതാക്കളാണ് തൻവിയുടെ വിവാഹത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തത്.

രജിസ്റ്റർ വിവാഹമായിരുന്നു ഇരുവരുടേതും. രണ്ട് മതത്തിൽപ്പെട്ടവർ പ്രണയിച്ച് വിവാഹിതരായി കഴിയുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ചില ചോദ്യങ്ങളുണ്ട്. ആരാണ് മതം മാറാൻ പോകുന്നത്?, മക്കളെ ഏത് മതത്തിൽ ചേർക്കാനാണ് ഉദ്ദേശിക്കുന്നത് എന്നിങ്ങനെയുള്ളതാണ് അവ. അത്തരം ചോദ്യങ്ങൾ നിരന്തരമായി ചോദിക്കുന്നവർക്ക് ഒരു റീൽ പങ്കിട്ടുകൊണ്ട് പരോക്ഷമായി മറുപടി നൽകിയിരിക്കുകയാണ് യോജി.
കുട്ടികളെ ഏത് മതമാണ് പഠിപ്പിക്കാൻ പോകുന്നത് എന്ന് ചോദിക്കുന്നവരോട് അവരെ മനുഷ്യത്വം പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നായിരുന്നു റീൽ വഴി യോജി പറയാതെ പറഞ്ഞത്. യോജി ഷെയർ ചെയ്ത റീൽ മിശ്രവിവാഹം നടത്തിയ പലരുടേയും ഇൻസ്റ്റ സ്റ്റോറി ഭരിക്കുകയാണിപ്പോൾ. അതേസമയം ആ തീരുമാനത്തെ ചിലർ അനുകൂലിക്കുകയും മറ്റ് ചിലർ വിമർശിക്കുകയും ചെയ്യുന്നത് കമന്റ് ബോക്സിൽ കാണാം.
ദൈവത്തോട് അടുക്കുന്തോറും നിങ്ങൾ മതത്തിൽ നിന്ന് അകന്നുപോകും, മതത്തിൽ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞതിന് കമന്റ് ബോക്സിൽ നിറയുന്ന ഹേറ്റ് കാണുമ്പോൾ ഭയം തോന്നുന്നു. എല്ലാറ്റിനുമുപരി മതമല്ല. ദൈവമാണ് എല്ലാറ്റിനുമുപരി. നിങ്ങളുടെ കുട്ടികളെ നിങ്ങൾ ആദ്യം പഠിപ്പിക്കേണ്ടത് മനുഷ്യത്വമായിരിക്കണം, കമന്റ് ബോക്സ് നോക്കിയാൽ കാണാം മനുഷ്യർ എത്രമാത്രം ഒബ്സസ്ഡാണ് ജാതിയിലും മതത്തിലുമെന്ന്.
വർഗീയത പറയുന്ന യുവതികളോടും യുവാക്കളോടും എവിടെയാണ് നിങ്ങൾ പറയുന്ന ആ ദൈവം?. നിങ്ങളിൽ ആരെങ്കിലും കണ്ടിട്ടുണ്ടോ ദൈവത്തെ?. പക്ഷെ ഞാൻ കണ്ടട്ടുണ്ട്. അത് എന്റെ മാതാപിതാക്കളാണ്. എത്രയോ കുഞ്ഞുമക്കൾ പീഡിപ്പിക്കപെടുന്നു. എത്രയോ മനുഷ്യരെ കൊന്നുകൂട്ടുന്നു. അപ്പോഴൊക്കെ നിങ്ങൾ ഈ പറയുന്ന ദൈവം എന്തുകൊണ്ട് അവരെ ഒന്നും രക്ഷിച്ചില്ല?.

ഒരു ചോദ്യം കൂടെയുണ്ട്. എന്തിനാണ് ദൈവത്തിന് പൈസ കൊടുക്കുന്നത്?. കാര്യങ്ങൾ പെട്ടന്ന് നടക്കാൻ ആണോ എന്നായിരുന്നു അനുകൂലിച്ച് വന്ന കമന്റുകൾ. മക്കളെ സ്കൂളിൽ ചേർക്കുമ്പോൾ അപ്ലിക്കേഷന്റെ കോളത്തിൽ മനുഷ്യത്വം എന്ന് ടിക്ക് ഇടാൻ ഓപ്ഷനുണ്ടോ? എന്നായിരുന്നു പ്രതികൂലിച്ചവർ കുറിച്ചത്. തൻവിയുടെ ഭർത്താവ് യോജി മാത്രമല്ല അഹാന വിവാഹം കഴിക്കാൻ പോകുന്ന ഛായാഗ്രഹകൻ നിമിഷ് രവിയും ക്രിസ്ത്യനാണ്.
മക്കളുടെ സന്തോഷവും സമാധാനം നിറഞ്ഞ ജീവിതമാണ് വലുതെന്നും മതത്തിന്റെ പേരിൽ വേർതിരിവ് കാണിക്കുന്നയാളല്ല താനെന്നും കൃഷ്ണകുമാർ തന്നെ പല ആവർത്തി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ലിയാൻ എന്നാണ് തൻവിയുടെ മകന്റെ പേര്. മൂന്ന്, നാല് വർഷമായി തൻവിയും യോജിയും വേർപിരിഞ്ഞ് കഴിയുകയായിരുന്നു.
വിവാഹമോചനത്തിലേക്ക് വരെ ബന്ധം എത്തിയിരുന്നു. മകനെ പ്രസവിക്കുമ്പോഴും തൻവി ഒറ്റയ്ക്കായിരുന്നു. വിവാഹോചനത്തിന് മുന്നോടിയായുള്ള കൗൺസിലിങ് സമയത്താണ് ഇരുവരും പഴയ പ്രശ്നങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞ് പരിഹരിച്ചതും വിവാഹമോചിതരാകേണ്ടെന്ന് തീരുമാനിച്ചതും. ഇപ്പോൾ തൻവിക്കും മകനും ഒപ്പം യോജിയുമുണ്ട്. ഇരുവരും രണ്ടാമത്തെ മാലാഖ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്.


Click it and Unblock the Notifications


