»   » മലയാളത്തിന്റെ സില്‍ക് സ്മിതയാണ് മഞ്ജു പിള്ള, മഞ്ജുവിനെ സില്‍ക് സ്മിത എന്ന് വിളിച്ചത് ആര് ?

മലയാളത്തിന്റെ സില്‍ക് സ്മിതയാണ് മഞ്ജു പിള്ള, മഞ്ജുവിനെ സില്‍ക് സ്മിത എന്ന് വിളിച്ചത് ആര് ?

Posted By: Rohini
Subscribe to Filmibeat Malayalam

ഇണയെ തേടി എന്ന മലയാള സിനിമയിലൂടെയാണ് സില്‍ക് സ്മിതയുടെ അരങ്ങേറ്റമെങ്കിലും സ്മിത മലയാളിയല്ല, ആന്ധ്രക്കാരിയാണ്. ഏറ്റവും കൂടുതല്‍ അഭിനയിച്ചത് മലയാളത്തിലാണെങ്കിലും സൗത്ത് ഇന്ത്യന്‍ മാദക സുന്ദരി എന്ന ലേബലില്‍ തന്നെയാണ് സില്‍ക് അറിയപ്പെട്ടത്.

എനിക്ക് സ്വയം പോരാടാന്‍ അറിയാം, വനിത കൂട്ടായ്മയുടെ ആവശ്യമില്ല എന്ന് ശ്വേത മേനോന്‍.. ചീറ്റിപ്പോയോ..?

എന്നാലിതാ മലയാളത്തിന് മാത്രമായി ഒരു സില്‍ക് സ്മിതയെ കിട്ടിയിരിയ്ക്കുന്നു. തന്നെ മലയാളത്തിന്റെ സില്‍ക് സ്മിത എന്ന് വിളിക്കാറുണ്ട് എന്ന് വെളിപ്പെടുത്തിയത് മഞ്ജു പിള്ള തന്നെയാണ്. റിമി ടോമി അവതാരകയായി എത്തുന്ന, മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലാണ് മഞ്ജു ആ സത്യം വെളിപ്പെടുത്തിയത്.

സ്മിത പട്ടേല്‍ ഇതാണ്

മഞ്ജു പിള്ളയ്‌ക്കൊപ്പം നര്‍ത്തകിയും അഭിനേത്രിയുമായ ശ്രീലക്ഷ്മിയും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. മലയാളത്തിന്റെ സ്മിത പട്ടേല്‍ ആയിട്ടാണത്രെ ശ്രീലക്ഷ്മി അറിയപ്പെടുന്നത്.

ആര് വിളിച്ചു

ആരാണ് ഇരുവരെയും സ്മിത പട്ടേലും സില്‍ക് സ്മിതയും ആയി പ്രഖ്യാപിച്ചത് എന്നറിയാന്‍ ഒന്നും ഒന്നും മൂന്നിന്റെ ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യണം.

കളിയും ചിരിയും

പരിപാടിയുടെ പ്രമോഷന്‍ വീഡിയോയിലാണ് ഇത്രയും പറയുന്നത്. കളിയും ചിരിയും അഭിനയവുമായി മഞ്ജു പിള്ള ഷോ കൂടുതല്‍ മികവുള്ളതാകുന്നു.

പ്രമോ വീഡിയോ

ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും. മഞ്ജു പിള്ളയ്ക്കൊപ്പം റിമി കൂടെ ചേരുന്നതോടെ പരിപാടി കൂടുതല്‍ ലൈവാകുന്നു

ഇതാണ് വീഡിയോ

ഇതാണ് പ്രമോ വീഡിയോ.. കാണൂ..

English summary
Who called Manju Pillai as Silk Smitha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam